അത്രയേറെ അണ്ടർസ്റ്റാന്റിങ്ങുള്ള രണ്ടുപേർ, ദാമ്പത്യത്തിൽ എന്ത് സംഭവിച്ചു?; മൗനിയും സൂരജും അകൽച്ചയിലോ?; ചർച്ചകൾ!
സെലിബ്രിറ്റികളുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ എന്നും ചർച്ചയാകാറുള്ളത് അവരുടെ വ്യക്തി ജീവിതം തന്നെയാണ്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് ബോളിവുഡ് നടി മൗനി റോയിയുടെ ജീവിതമാണ്. മൂന്ന് വർഷം മുമ്പായിരുന്നു മലയാളിയായ സൂരജ് നമ്പ്യാരുമായി മൗനി റോയിയുടെ വിവാഹം. ഏറെ കാലത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഇരുവരുടേയും വിവാഹം അന്ന് സോഷ്യൽമീഡിയ ആഘോഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ ബോളിവുഡിലെ ജനപ്രിയ താരദമ്പതികളായ മൗനി റോയിയും സൂരജ് നമ്പ്യാരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തെന്ന കണ്ടെത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 2022ൽ വിവാഹിതരായ ഇരുവരുടെയും പ്രൊഫൈലുകളിൽ ഉണ്ടായ ഈ മാറ്റം ആരാധകരിൽ ആശയക്കുഴപ്പവും സംശയവും സൃഷ്ടിച്ചു.

എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്ന് കണ്ടെത്താനായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇരുവരുടെയും അക്കൗണ്ടുകൾ വീണ്ടും വീണ്ടും പരിശോധിക്കുകയാണ്. പൊതുവെ താരങ്ങൾ അവരുടെ പങ്കാളികളെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്താലോ പേരിനൊപ്പം ഉണ്ടായിരുന്ന പങ്കാളിയുടെ പേര് നീക്കം ചെയ്താലോ വിവാഹമോചനം വൈകാതെ പ്രഖ്യാപിക്കുന്നതിനുള്ള മുന്നൊരുക്കമാണെന്നുള്ളതാണ് വെപ്പ്.
അതിനാലാണ് മൗനിയും സൂരജും സോഷ്യൽമീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തുവെന്നത് ഇത്രമേൽ ചർച്ചയാകാനുള്ള മറ്റൊരു കാരണം. ഭർത്താവിനൊപ്പമുള്ള ഫോട്ടോകളും നടി പങ്കുവെച്ചിട്ട് ഏറെ കാലമായി. സോഷ്യൽമീഡിയയിൽ തകൃതിയായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ മൗനിയോ സൂരജോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
പോസ്റ്റുകൾക്ക് താഴെ വരുന്ന നിരന്തരമായ ചോദ്യങ്ങൾക്കും ഇരുവരും മറുപടി നൽകിയിട്ടില്ല. ഈ നിശബ്ദതയാണ് അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നത്. ചില ആരാധകർ വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുമ്പോൾ തെളിവുകളില്ലാതെ നിഗമനങ്ങളിൽ എത്തരുതെന്ന് മറ്റ് ചിലർ ആവശ്യപ്പെടുന്നുമുണ്ട്. മൗനി റോയും സൂരജ് നമ്പ്യാരും ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന ദമ്പതികളായിരുന്നു.
അവധി ആഘോഷങ്ങളുടെ ചിത്രങ്ങളും കുടുംബ നിമിഷങ്ങളും സ്വകാര്യ ആഘോഷങ്ങളുമെല്ലാം ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ ഈ അകലം അവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യം ഉയർത്തുന്നത്. 2024ൽ വിവാഹവാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പ് മൗനി പങ്കുവെച്ചിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ട് വർഷം... എണ്ണമറ്റ ഓർമ്മകളുടെ 730 ദിവസം, 63072000 സെക്കൻഡുകൾ ഞാൻ സംസാരിക്കുകയും നീ കേൾക്കുന്നതായി നടിക്കുകയും ചെയ്യുന്നു. വിവാഹവാർഷികാശംസകൾ ബേബി... എന്നാണ് മൗനി കുറിച്ചത്. പോസ്റ്റിനൊപ്പം വിവാഹച്ചടങ്ങുകളുടെയും മറ്റും ത്രോബാക്ക് ചിത്രങ്ങളും മൗനി പങ്കിട്ടിരുന്നു.
അത്രമേൽ സ്നേഹിച്ചിരുന്നവർ മനസിലാക്കിയിരുന്നവർക്ക് ഇടയിൽ ഒരു വർഷത്തിനുള്ളിൽ എന്ത് സംഭവിച്ചുവെന്നാണ് ആരാധകരുടെ ആശങ്ക. ഇരുവരും തമ്മിൽ വേർപിരിയലോ പ്രശ്നങ്ങളോ ഉണ്ടെന്ന വാർത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ നിരവധി എന്റർടെയ്ൻമെന്റ് പോർട്ടലുകൾ രണ്ടുപേരും ഇൻസ്റ്റാഗ്രാം അൺഫോളോ ചെയ്ത സംഭവത്തെ വലിയ വാർത്തയാക്കിയിട്ടുണ്ട്.
2022ലെ ബോളിവുഡ് വിവാഹങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മൗനി റോയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹം. 2022 ജനുവരി 27ന് ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. മലയാളി-ബംഗാളി ആചാരങ്ങൾ ചേർന്നതായിരുന്നു വിവാഹച്ചടങ്ങുകൾ. വിവാഹാഘോഷങ്ങളിൽ സിനിമാ മേഖലയിലെ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. പരസ്പരം സംസ്കാരത്തെയും കുടുംബത്തെയും ബഹുമാനിക്കുന്ന ദമ്പതികളെന്ന ഇമേജാണ് അന്ന് വിവാഹ ചിത്രങയപ്പോൾ ലഭിച്ചത്.
വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ ശക്തമാകുമ്പോഴും മൗനി കരിയറുമായി തിരക്കിലാണ്. ഹിന്ദി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് മൗനി റോയ്. ദേവോം കാ ദേവ് മഹാദേവ്, നാഗിൻ എന്നീ സീരിയലുകളാണ് താരത്തെ കൂടുതൽ ജനപ്രിയയാക്കിയത്. പിന്നാലെ ബിഗ് സ്ക്രീനിലും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.


Click it and Unblock the Notifications


