»   » മിസ്റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗത്തില്‍ ശ്രീദേവി

മിസ്റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗത്തില്‍ ശ്രീദേവി

Posted By:
Subscribe to Filmibeat Malayalam

പതിനഞ്ചു വര്‍ഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവന്ന ശ്രീദേവി സൂപ്പര്‍ഹിറ്റ് ചിത്രമായ മിസ്റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നു.1987ല്‍ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷനായ മിസ്റ്റര്‍ ഇന്ത്യയില്‍ അനില്‍ കപൂറും ശ്രീദേവിയുമായിരുന്നു നായിക നായകന്മാര്‍. പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ഈ താരജോടികള്‍ തന്നെയാണ് മിസ്റ്റര്‍ 2 എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലെയും പ്രധാനകഥാപാത്രങ്ങള്‍.

അന്തരിച്ച മുന്‍ നടന്‍ അമരീഷ് പുരിയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ മുഗാംബോയെ അവതരിപ്പിച്ചത്. മിസ്റ്റര്‍ ഇന്ത്യ നിര്‍മ്മിച്ച ശ്രീദേവിയുടെ ഭര്‍ത്താവായ ബോണി കപൂര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്.

മിസ്റ്റര്‍ ഇന്ത്യ 2ല്‍ താന്‍ അഭിനയിക്കുമെന്നും അതിനെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ശ്രീദേവി പറഞ്ഞു. എന്റെ ഭര്‍ത്താവ് ഇപ്പോള്‍ 'നോ എന്‍ട്രി മെയിന്‍ എന്‍ട്രി' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അത് പൂര്‍ത്തിയായതിനു ശേഷം മിസ്റ്റര്‍ ഇന്ത്യ2ന്റെ ചിത്രീകരണം തുടങ്ങൂ എന്നും ശ്രീദേവി പറഞ്ഞു.

നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷം ഗൗരി ഷിന്‍ഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി വീണ്ടും അഭിനയരംഗത്തേക്ക് കാലെടുത്ത് വെച്ചത്. ആ വരവ് ഒട്ടും മോശമാക്കിയില്ല. ഗൗരിയുടെ സംവിധാന രംഗത്തെ ആദ്യ ചുവട് വയ്പ്പായ ഇംഗ്ലീഷ് വിംഗ്ലീഷ് കുടുംബ സദസ്സുകളുടെയിടയില്‍ പ്രത്യേകിച്ച് കുടുംബിനികളുടെ ഇടയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

English summary
Having made a successful comeback on the big screen last year with 'English Vinglish' after a gap of 15 years, actress Sridevi is now excited to be part of the sequel to her 1987 hit film 'Mr India'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam