For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പലരോടും അവസരം ചോദിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് ഒരേ കാരണം, ആ വാക്കുകള്‍ എന്നെ തളര്‍ത്തി'; മൃണാല്‍ താക്കൂര്‍

  |

  വളരെ ചുരുങ്ങിയ കാലിയളവില്‍ ബോളിവുഡ് ആരാധകരുടെ ഇഷ്ട താരമായ നടിയാണ് മൃണാല്‍ താക്കൂര്‍. ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമിലേക്ക് എത്തിയ നടി നിരവധി ഹിന്ദി സീരിയലകളിലും മറാത്തി സിനിമകളിലും അഭിനയിച്ചു.

  തുടര്‍ന്ന് സംവിധായകനായ വികാസ് ഭഹിയുടെ ചിത്രമായ 'സൂപ്പര്‍ 30''യിലൂടെ ബോളിവുഡിലെത്തി. ചിത്രത്തില്‍ നടന്‍ ഹൃത്വിക് റോഷന്റെ നായികയായാണ് മൃണാല്‍ സിനിമയിലെത്തിയത്. അതിന് ശേഷം ബാട്ട്‌ല ഹൗസ്, ലൗ സോണിയ, തൂഫാന്‍, പൂജ മേരി ജാന്‍, പിപ്പ, ജേഴ്‌സി, സീതാ രാമം എന്നീ സിനിമകളിലും അഭിനയിച്ചു.

  ബയോഎപ്പിക് ചിത്രങ്ങളായ സൂപ്പര്‍ 30 ലെയും ബാട്ട്‌ല ഹൗസിലെയും അഭിനയത്തിന് നടി നിരൂപക പ്രശംസ ഏറ്റുവാങ്ങി. എന്നാല്‍ ഈ വര്‍ഷം നടിയും നടനായ ദുല്‍ഖറും മുഖ്യ വേഷങ്ങളില്‍ എത്തിയ തെലുങ്ക് ചിത്രമായ സീതാരാമം ആരാധക പ്രശംസ പിടിച്ചുപ്പറ്റി. ഒരു എപിക് ലൗ സ്റ്റോറി എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിലെ നടിയുടെ അഭിനയത്തെ പ്രശംസിച്ച് ഒരുപാട് പേര്‍ മുന്നോട്ട് വന്നു.

  എന്നാല്‍, സീരിയല്‍ രംഗത്ത് നിന്ന് വന്ന നടിയായതിനാല്‍ സിനിമ ലോകത്ത് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ഒരു ഇന്റര്‍വ്യൂവില്‍ അടുത്തിടെ പറഞ്ഞിരുന്നു. സിനിമാലേകത്തെ വളര്‍ച്ചയെക്കുറച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തുടര്‍ന്ന വായിക്കാം.

  പല വേദികള്‍ കയറി ഇറങ്ങി, എല്ലായിടത്തും നിരസിക്കപ്പെട്ടു

  'പലരോടും അവസരം ചോദിച്ചു ചെന്നപ്പോഴും എല്ലാവരും പറഞ്ഞത് ഒരേ കാരണം. ആ വാക്കുകള്‍ പലതും എന്നെ തളര്‍ത്തി. തന്റെ കരിയറിന്റെ ആദ്യകാലങ്ങളിലെ വളര്‍ച്ചയെക്കുറിച്ച് ആലോചിക്കുമ്പോള്‍, ഒരു സിനിമ കിട്ടാന്‍ തനിക്ക് ഏകദേശം എട്ട് മാസത്തോളം കാത്തിരിക്കേണ്ടി വന്നെന്ന്,' മൃണാല്‍ കൂട്ടിച്ചേര്‍ത്തു.

  Mrunal Thakur

  ദുഷ്‌കരം നിറഞ്ഞ ആ ദിനങ്ങള്‍

  ആദ്യ കാലത്ത് സിനിമയില്‍ അവസരം തേടി നടന്നപ്പോള്‍ തനിക്കുണ്ടായിരുന്ന കഷ്ടപ്പാട് ആരോടു പറയും എന്നായിരുന്നു ചിന്തിച്ചിരുന്നത്. 'ഒരു സിനിമ കിട്ടാന്‍ വേണ്ടി ആദ്യം ഒഡീഷന് പോകണം, അത് കിട്ടിയാല് അടുത്തത് ടെസ്റ്റ്, അതില്‍ പാസായാല്‍ പിന്നെ അടുത്ത പടി ഒപ്പം അഭിനയിക്കാന്‍ വരുന്ന നടന്‍മാരുടെ കൂടെയുളള രണ്ട് ടെസ്റ്റ്. അതും കഴിഞ്ഞ് ഓക്കെ എന്ന പറഞ്ഞാല്‍, പിന്നെയും കാത്തിരിക്കണം ആറ് -എട്ട് മാസങ്ങള്‍. അങ്ങനെ ദുഷ്‌കരം നിറഞ്ഞതായിരുന്നു ആ ദിനങ്ങള്‍, മൃണാല്‍ പറഞ്ഞു.

  'എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയ ദിനങ്ങള്‍. എനിക്ക് ആത്മാഭിമാനമില്ലെന്ന വിശ്വസിച്ച രാത്രികള്‍. ഒഡിഷന് പോകുമ്പോള്‍ പറയും സര്‍ ഒരു ടെസ്റ്റ നടത്തു. എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോള്‍ ഞാന്‍ എന്നെ തന്നെ അപ്പോള്‍ വെറുത്തിരുന്നു.'

  'ടെലിവിഷന്‍ രംഗത്ത്‌ നിന്ന് വന്നതിനാല്‍ തനിക്ക് ഒഡീഷനുകളില്‍ പങ്കെടുക്കണ്ടെന്ന്‌ ചിന്തിച്ചപ്പോഴും തനിക്ക് അവിടെയും വെല്ലുവിളികളായിരുന്നു. നീണ്ട ക്യൂവില്‍ നിന്ന് കൊണ്ട് പലരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വന്നു.'

  'ചിലപ്പോ പത്ത്-മുപ്പത് സ്‌ക്രിപ്റ്റുകള്‍ കഴിയുമ്പോഴും നിരസിക്കല്‍. എല്ലായിടത്തും ദേഷ്യവും വെറുപ്പം വന്ന കരയാന്‍ തോന്നിയ ദിനങ്ങളാണ് അതെന്ന, മൃണാല്‍ പറഞ്ഞു.

  'നിങ്ങള്‍ക്കിന് അവസരം കിട്ടുക എന്നത് എളുപ്പമുളള കാര്യമല്ല, കാരണം നിങ്ങളുടെ മുഖം ഓവര്‍ എക്‌സ്‌പോസിഡാണ്. ആരും നിങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞു ' മൃണാല്‍ കൂട്ടിച്ചേര്‍ത്തു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി മോഡലിംങ്ങിലും ശ്രദ്ധക്കപ്പെടാറുണ്ട്. സീതാ രാമത്തിന് ശേഷം നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സംവിധായകനായ നവജ്യോത് ഗുലാത്തിയുടെ പൂജ മേരി ജാന്‍ എന്ന ചിത്രത്തിലാണ്. അതു കൂടാതെ നടന്‍ ആദിത്യ റോയിക്കൊപ്പം ഒരു ത്രില്ലര്‍ ചിത്രത്തിലും ഭാഗമായിട്ടുണ്ട്.

  Read more about: mrunal thakur
  English summary
  rrr
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X