ചുംബന രംഗം ചെയ്യാന്‍ സമ്മതിച്ചില്ല; എത്രകാലം നോ പറയും; ഒടുവില്‍ സംസാരിക്കേണ്ടി വന്നു

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരു പോലെ തിളങ്ങിയ നായികയാണ് മൃണാള്‍ താക്കൂര്‍. സീതാരാമം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെയാണ് നടിക്ക് തെന്നിന്ത്യയിലും ആരാധകര്‍ വര്‍ധിച്ചത്. അടുത്തിടെ ഹായത് നന്ന, ദ ഫാമിലി സ്റ്റാര്‍ തുടങ്ങിയ സിനിമകളിലാണ് നടി അഭിനയിച്ചത്.

ഇപ്പോഴിതാ തന്നെ എന്തുകൊണ്ടാണ് തുടരെ തുടരെ സിനിമകളില്‍ കാണാതിരുന്നതെന്ന് പറയുകയാണ് നടി. ഇന്റിമേറ്റ് രംഗങ്ങളില്‍, പ്രത്യേകിച്ച് ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ അച്ഛനും അമ്മയും സമ്മതിക്കില്ലായിരുന്നു എന്ന് പറയുകയാണ് നടി. ഇതേ തുടര്‍ന്ന് നടിക്ക് വീട്ടുകാരെ വിളിച്ചിരുത്തി സംസാരിക്കേണ്ടി വന്നുവെന്നും മൃണാള്‍ താക്കൂര്‍ പറയുന്നു.

mrunal

ഇത് കാരണം തനിക്ക് വന്നിരുന്ന നല്ല ഓഫറുകള്‍ എല്ലാം മിസ്സായെന്നും നടി പറഞ്ഞു. റൊമാന്റിക്കലി ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കാന്‍ തനിക്കും വലിയ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ വീട്ടുകാരെ തന്റെ ജോലിയുടെ സ്വഭാവം പറഞ്ഞ് മനസിലാക്കേണ്ടി വന്നിരുന്നു എന്നുമാണ് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

' എനിക്ക് പേടിയായി തുടങ്ങി. സിനിമകളോടൊക്കെ വേണ്ട എന്ന് പറഞ്ഞു തുടങ്ങി. പക്ഷെ എത്രയെന്ന് വെച്ചാണ് വേണ്ട എന്ന് പറയുക. ഒടുവില്‍ അച്ഛനെയും അമ്മയെയും ഒരുമിച്ചിരുത്തി അവരോട് പറഞ്ഞു; പപ്പാ ഇങ്ങനെ ഒരു സീന്‍ ഉണ്ടെന്ന് കരുതി എനിക്ക് ഒരു സിനിമ വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ല. അങ്ങനെ ഒരു രംഗം എന്റെ ചോയിസ് അല്ല,' എന്നാണ് അവസാനം എനിക്ക് വീട്ടുകാരെ പറഞ്ഞ് മനസിലാക്കേണ്ടി വന്നത്. എന്നാല്‍ തനിക്ക് വ്യക്തിപരമായി അത്തരം സീനുകള്‍ ചെയ്യുന്നതിനോട് താത്പര്യമില്ലന്നും മൃണാള്‍ താക്കൂര്‍ പറഞ്ഞു.

അവസാനം അത്തരം ഒരു രംഗം ഉണ്ടെന്ന് സിനിമ വിടാന്‍ സാധിക്കില്ലെന്ന് തീരുമാനം എടുക്കുകയായിരുന്നു. ഒരു ചുംബന രംഗമുണ്ടെന്ന് കരുതി സിനിമ വിടില്ല. സ്‌ക്രിപ്റ്റില്‍ അങ്ങനെ ഒന്നുണ്ടെങ്കില്‍ അത് ചെയ്യേണ്ടി വരും. ഒരു നടി അല്ലെങ്കില്‍ നടന്‍ എന്ന രീതിയില്‍ അത്തരം ഒരു രംഗമുണ്ടെങ്കില്‍ അത് നമുക്ക് ചെയ്യേണ്ടി വരും. നിങ്ങള്‍ കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് പറയാം. പക്ഷെ ഇവിടെ സംഭവിക്കുന്നത് അതിനനുസരിച്ച് നമുക്ക് അവസരങ്ങള്‍ നഷ്ടപ്പെടും എന്നതാണ്.

mrunal

വിജയ് ദേവരകൊണ്ടയുടെ ദ ഫാമിലി സ്റ്റാറിലാണ് അവസാനമായി മൃണാള്‍ താക്കൂര്‍. നവ്ജ്യോത് ഗുലാട്ടിയുടെ പൂജ മേരി ജാന്‍ എന്ന ചിത്രത്തിലാണ് അടുത്തതായി മൃണാള്‍ താക്കൂര്‍ അഭിനയിക്കുന്നത്. മൃണാള്‍ താക്കൂറിനൊപ്പം ഹുമ ഖുറേഷിയും അഭിനയിക്കുന്നുണ്ട്.

ലസ്റ്റ് സ്റ്റോറീസ് 2, പിപ്പ, സെല്‍ഫീ, ധമാക്ക, ബാട്ല ഹൗസ് എന്നീ ചിത്രങ്ങളിലും മൃണാള്‍ താക്കൂര്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു. ദുല്‍ഖര്‍ സല്‍മാനൊപ്പം തെലുഗു സിനിമയായ സീതാരാമത്തില്‍ അഭിനയിച്ചത് കരിയറില്‍ നടിക്ക് വഴിത്തിരിവായിരുന്നു. തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിനാല്‍ നടിക്ക് തെന്നിന്ത്യ മുഴുവന്‍ വലിയ ആരാധകരാണ് ഇപ്പോഴുമുള്ളത്.

More from Filmibeat

Read more about: mrunal thakur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X