ജീവിതത്തിലുണ്ടായ പ്രണയതകര്‍ച്ചയ്ക്ക് കാരണം അതായിരുന്നു, വെളിപ്പെടുത്തി നടി കിയാര

By Midhun Raj

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നടി കിയാര അദ്വാനി. എംഎസ് ധോണി ബയോപിക്ക്, ലസ്റ്റ് സ്റ്റോറീസ്, കബീര്‍ സിംഗ് പോലുളള സിനിമകളിലൂടെയാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് കിയാര അദ്വാനി തിളങ്ങിയത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചിരുന്നു താരം. തെലുങ്കില്‍ മഹേഷ് ബാബു, രാംചരണ്‍ തേജ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടാണ് കിയാര അഭിനയിച്ചത്. അതേസമയം നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി ബോളിവുഡില്‍ മുന്നേറുന്നത്.

kiara-advani

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരത്തിന്‌റെ മിക്ക പോസ്റ്റുകളും വൈറലാകാറുണ്ട്. കിയാരയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം തന്‌റെ പ്രണയതകര്‍ച്ചയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അന്ന് വലിയ വിഷമമനുഭവിച്ച ദിവസങ്ങളായിരുന്നു എന്ന് നടി പറയുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു കിയാരയുടെ ആദ്യ പ്രണയം.

Recommended Video

five memorable moments happened in mollywood 2020 | FilmiBeat Malayalam

അന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രക്ഷിതാക്കള്‍ സമര്‍ദ്ദം ചെലുത്തിയപ്പോഴാണ് ബ്രേക്കപ്പായതെന്നും നടി പറഞ്ഞു. അന്ന് വലിയ സങ്കടമുണ്ടാക്കിയ ദിനങ്ങളായിരുന്നു കടന്നുപോയത്, കിയാര പറഞ്ഞു. അതേസമയം താന്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും കണ്ടെത്തിയാല്‍ ഡേറ്റ് ചെയ്യാന്‍ മടിക്കില്ലെന്നും ലസ്റ്റ് സ്റ്റോറീസ് താരം പറയുന്നു. ഡേറ്റിങ്ങിന് പോകുകയാണെങ്കില്‍, ആദ്യത്തെ തവണ ചുംബിക്കില്ലെന്നും നടി പറയുന്നു. അതേസമയം നിലവില്‍ സിംഗിളാണെന്നും സ്‌കൂബ ഡൈവിംഗ് ഇഷ്ടമാണെന്നും അഭിമുഖത്തില്‍ കിയാര അദ്വാനി പറഞ്ഞു.

കിയാരയുടെതായി മുന്‍പ് പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി എത്താറുണ്ട്. ബോളിവുഡില്‍ ഇന്ദു കി ജവാനിയാണ് കിയാര അദ്വാനിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്തത്. ഷേര്‍ഷാ, ഭൂല്‍ ഭുലയ്യാ, ജഗ് ജഗ് ജിയോ തുടങ്ങിയവയെല്ലാം നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളാണ്.

Read more about: kiara advani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X