സുശാന്തിന്റെ അഭിനയത്തെ കുറിച്ച് ധോണി പറഞ്ഞത്..
ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത എം എസ് ധോണി:ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന് അനുകൂലമായും പ്രതികൂലമായും ഉളള പ്രതികരണങ്ങള്‍ ലഭിച്ചുകഴിഞ്ഞു.
നിരൂപകരിലധകവും ചിത്രത്തില്‍ സുശാന്തിന്റെ ഉഗ്രന്‍ പ്രകടനത്തെ കുറിച്ചാണ് സൂചിപ്പിച്ചത്. എന്നാല്‍ ഒറിജിനല്‍ ധോണി സുഷാന്തിനെ കുറിച്ച് പറഞ്ഞതിതാണ്.

സുഷാന്തിനെ തിരഞ്ഞെടുക്കാന്‍ കാരണം
ധോണിയായി അഭിനയിക്കാന്‍ സംവിധായകന്‍ നീരജ് പാണ്ഡെ തന്നെ തിരഞ്ഞെടുക്കാനുളള കാരണത്തെ കുറിച്ച് ഇതുവരെ അദ്ദേഹത്തോടു ചോദിച്ചിട്ടില്ലെന്ന് സുഷാന്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് .സുഷാന്തിനെ ഒരു ചിത്രങ്ങളും കാണാതെയാണ് നീരജ് പാണ്ഡെ നടനെ സമീപിച്ചത്. ആകെ 20 മിനിറ്റു സംസാരിച്ചതിനുശേഷം ധോണി ആവാന്‍ സുഷാന്ത് മതിയെന്നു സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. ധോണിയായി അഭിനയിക്കുന്നതിനു മുന്‍പു തനിക്കു ക്രിക്കറ്റിനെ കുറിച്ചു വലിയ ധാരണയൊന്നുമില്ലായിരുന്നെന്നും സുശാന്ത് വ്യക്തമാക്കിയിരുന്നു.

നീരജ് പാണ്ഡെ പറയുന്നത്
വെളളിത്തിരയിലെ ധോണിയെ സുശാന്ത് അനശ്വരമാക്കിയെന്നാണ് ചിത്രത്തിന്റെ റിലീസിനു ശേഷം സംവിധായകന്‍ പറഞ്ഞത്. ഒന്‍പതു മാസത്തോളമുളള തയ്യാറെടുപ്പിനൊടുവിലാണ് സുഷാന്ത് ചിത്രീകരണത്തിനു സമ്മതം മൂളിയത്. ധോണിയോടൊത്ത് സുശാന്ത് കുറെ സമയം ചിലവഴിക്കുമായിരുന്നു.

ചിത്രത്തിന്റെ ട്രെയിലറിനു നല്ല പ്രതികരണം
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു. ചിത്രത്തിന്റെ പ്രമോഷന് ധോണിയും സുഷാന്തും ഒരുമിച്ചായിരുന്നു എല്ലായിടത്തുമെത്തിയത്.

ചിത്രം കണ്ട് ധോണി പറഞ്ഞത്
എം എസ് ധോണി ദ അണ്‍ ടോള്‍ഡ് സ്റ്റോറി എന്ന ചിത്ര കണ്ട് ധോണി പ്രധാനമായും പ്രതികരിച്ചത് സുഷാന്തിന്റെ അഭിനയത്തെ കുറിച്ചാണ്. അസാധ്യമായ വിധത്തിലാണ് തന്നെ സുശാന്ത് പകര്‍ത്തിയിരിക്കുന്നതെന്നാണ് ധോണി പറയുന്നത്. താന്‍ നടക്കുന്നതും നില്‍ക്കുന്നതും സംസാരിക്കുന്നതുമെല്ലാം അതേ പോലെ അഭിനയിച്ചു ഫലിപ്പിക്കാന്‍ സുശാന്തിനായി. ചിത്രീകരണത്തിനിടയില്‍ ദിവസം രണ്ടു മണിക്കൂറിലധികം സുഷാന്ത് തന്നോടൊത്തു ചിലവഴിക്കാറുണ്ടായിരുന്നെന്നും ധോണി പറഞ്ഞു.


Click it and Unblock the Notifications











