twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ മഹാഭാരതം വന്നാലും ഇല്ലേലും ആമിര്‍ ഖാന്റെ മഹാഭാരതം വരും, ആയിരം കോടിയുമായി മുകേഷ് അംബാനി!!

    |

    Recommended Video

    വരുന്നു ആമിർ ഖാൻറെ മഹാഭാരതം, മോഹൻലാലിന് വെല്ലുവിളി | filmibeat Malayalam

    എംടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി മഹാഭാരതം സിനിമയാക്കാന്‍ പോവുകയാണ്. ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാലാണ് നായകനാവുന്നത്. സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതെയുള്ളു.

    എന്നാല്‍ ബോളിവുഡില്‍ നിന്നും മറ്റൊരു മഹാഭാരതം വരാന്‍ പോവുകയാണ്. നടന്‍ ആമിര്‍ ഖാന്‍ മനസില്‍ കൊണ്ട് നടന്നിരുന്ന സ്വപ്‌നമായിരുന്നു മഹാഭാരതം. സിനിമയ്ക്ക് പിന്തുണയുമായി ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ കൂടി രംഗത്തെത്തിയതോടെ ആമിര്‍ ഖാന്‍ സിനിമയുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലാണ്

    ആമിര്‍ ഖാന്റെ മഹാഭാരതം

    ആമിര്‍ ഖാന്റെ മഹാഭാരതം

    മോഹന്‍ലാലിന്റെ മഹാഭാരതം വരുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും നടന്‍ ആമിര്‍ ഖാന്റെ സ്വപ്‌നവുമായി ബോളിവുഡില്‍ നിന്നും മഹാഭാരതം മറ്റൊരു മഹാഭാരതം കൂടി വരാന്‍ പോവുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമയായിട്ട് മഹാഭാരതം നിര്‍മ്മിക്കാനുള്ള തീരുമാനത്തിലാണ്. സിനിമ നിര്‍മ്മിക്കാന്‍ വലിയൊരു നിര്‍മാണ കമ്പനി ആവശ്യമുണ്ടായിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ സിനിമയ്ക്ക് വേണ്ടി കാശ്മുടക്കാന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് വേണ്ടി മുകേഷ് അംബാനി പുതിയ നിര്‍മാണ കമ്പനി തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സിനിമ യാഥര്‍ത്ഥ്യമാവുമെന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്.

    ആയിരം കോടി മുതല്‍ മുടക്ക്

    ആയിരം കോടി മുതല്‍ മുടക്ക്

    ബിഗ് ബജറ്റ് സിനിമയായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ആയിരം കോടി മുതല്‍ മുടക്കാണ് ആവശ്യമുള്ളത്. മുകേഷ് അംബാനി കൂടി സിനിമയുടെ ഭാഗമായതോടെ സിനിമ അതിവേഗം തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോളിവുഡിലെ ലോര്‍ഡ് ഓഫ് ദ റിങ്‌സ്, ഗെയിം ഓഫ് ത്രോണ്‍ പോലെ പലവിധ സീരിയസുകളായി സിനിമ നിര്‍മ്മിക്കാനാണ് ആമിര്‍ ഖാന്‍ ലക്ഷ്യമിടുന്നത്. തന്റെ സിനിമകളെല്ലാം ആയിരം, രണ്ടായിരം കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം അറിയുന്ന നടനാണ് ആമിര്‍ ഖാന്‍. അതിനാല്‍ വിശ്വാസത്തോട് കൂടി തന്നെ സിനിമ ആമിര്‍ ഖാനെ ഏല്‍പ്പിക്കാന്‍ മുകേഷ് അംബാനിയും തയ്യാറായി കഴിഞ്ഞിരിക്കുകയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

     അണിയറയിലെ വിശേഷം

    അണിയറയിലെ വിശേഷം

    മഹാഭാരതം സിനിമയാക്കാന്‍ ആമിര്‍ ഖാനും മുകേഷ് അംബാനിയും തയ്യാറായി എന്ന വാര്‍ത്തകള്‍ വന്നെങ്കിലും ബാക്കി കാര്യങ്ങളെല്ലാം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സിനിമയ്ക്ക് വേണ്ട കഥ, സംവിധാനം, മറ്റ് താരങ്ങള്‍ തുടങ്ങിയ അണിരയിലെ മറ്റ് കാര്യങ്ങളൊന്നും ഇനിയും വ്യക്തമായിട്ടില്ല. വരും ദിവസങ്ങളില്‍ അതും പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ബാഹുബലിയ്ക്ക് ശേഷം മഹാഭാരതം നിര്‍മ്മിക്കാന്‍ രാജമൗലിയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ രണ്ടാമൂഴം വരുന്നതിനാല്‍ രാജമൗലി പിന്മാറുകയായിരുന്നു. മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, രജനികാന്ത് എന്നിവരെ നായകന്മാരായി മനസില്‍ കണ്ടായിരുന്നു രാജമൗലി സിനിമയെ കുറിച്ച് ആലോചിച്ചത്. എന്നാല്‍ അദ്ദേഹം സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു.

     രണ്ടാമൂഴം

    രണ്ടാമൂഴം

    മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോനാണ് രണ്ടാമൂഴം സംവിധാനം ചെയ്യുന്നത്. മഹാഭാരതത്തിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സിനിമ മലയാളത്തിലെത്തുമ്പോള്‍ രണ്ടാംമൂഴം എന്ന പേരിലായിരിക്കും. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ആയിരം കോടി ബജറ്റില്‍ മുതല്‍ മുടക്കുള്ള സിനിമ ബിആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ ഔദ്യേഗിക പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം സംബന്ധിച്ചിട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരാന്‍ പോവുന്നതെയുള്ളു. എന്നാല്‍ അതിന് മുന്‍പ് ആമിര്‍ ഖാന്റെ മഹാഭാരതം വരുമോ എന്നതിനെ കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും എത്തിയിട്ടില്ല.

    ഭീമനായി മോഹന്‍ലാല്‍

    ഭീമനായി മോഹന്‍ലാല്‍

    രണ്ടാമൂഴത്തില്‍ ഭീമന്റെ വേഷത്തില്‍ മോഹന്‍ലാലാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ പലഭാഷകളിലുമായി മഹാഭാരതം എ്ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രണ്ടാമൂഴത്തില്‍ ജാക്കിചാനും അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഭീമന് ഗറില്ല തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവിന്റെ വേഷത്തിലായിരിക്കും ജാക്കിചാന്‍ സിനിമയില്‍ അഭിനയിക്കുന്നത്. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സിനിമയില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങളുണ്ടാവുമെന്നും പറഞ്ഞിരുന്നു. അജയ് ദേവ്ഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവരുടെ പേരുകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. ഹോളിവുഡിലെ പ്രമുഖ ആക്ഷന്‍ ഡയറക്ടറായ ലീ വിറ്റാക്കറാണ് സിനിമയ്ക്ക് വേണ്ടി ആക്ഷനൊരുക്കുന്നത്. പീറ്റര്‍ ഹെയിനാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അവിടെയും ആമിര്‍ ഖാന്റെ സിനിമ രണ്ടാമൂഴത്തിന് വലിയൊരു വെല്ലുവിളിയായിരിക്കുകയാണ്.

    മറ്റ് തിരക്കുകള്‍

    മറ്റ് തിരക്കുകള്‍

    മോഹന്‍ലാലിന്റെ രണ്ടാംമൂഴം വരണമെങ്കില്‍ വിഎ ശ്രീകുമാറിന്റെ മറ്റൊരു ബിഗ് റിലീസ് സിനിമയായ ഒടിയന്‍ റിലീസിനെത്തണം. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഒടിയന്‍ തിയറ്ററുകളിലെത്തി മോഹന്‍ലാലിന്റെ മറ്റ് തിരക്കുകള്‍ക്ക് ശേഷമായിരിക്കും രണ്ടാമൂഴം വരുന്നുണ്ടാവുക. എന്നാല്‍ ആമിര്‍ ഖാന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ കഴിഞ്ഞാല്‍ മഹാഭാരതം ഉണ്ടാവുമെന്ന് പറയുന്നു. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന സിനിമ ആമിര്‍ ഖാന്റെ വരാനിരിക്കുന്ന ബിഗ് റിലീസ് സിനിമയാണ്. വ്യത്യസ്ത ഗെറ്റപ്പുകളുള്ള സിനിമയില്‍ അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം അഭിനയിക്കുന്നുണ്ട്.

    ടിനി ടോം തിരക്കഥ എഴുതി അഷറഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കുന്നു! നായകന്‍ മമ്മൂട്ടി!!ടിനി ടോം തിരക്കഥ എഴുതി അഷറഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കുന്നു! നായകന്‍ മമ്മൂട്ടി!!

    ഇപ്പോള്‍ മോഹന്‍ലാല്‍ പ്രണവിന്റെ ചേട്ടനാണ്! ഒടിയന്‍ ലൊക്കേഷനിലെത്തിയ സത്യന്‍ അന്തിക്കാട് പറയുന്നുഇപ്പോള്‍ മോഹന്‍ലാല്‍ പ്രണവിന്റെ ചേട്ടനാണ്! ഒടിയന്‍ ലൊക്കേഷനിലെത്തിയ സത്യന്‍ അന്തിക്കാട് പറയുന്നു

    English summary
    Mukesh Ambani to co-produce Aamir Khan's dream project Mahabharata movie series
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X