കത്രീനകൈഫിന്റെ പുതിയ കാമുകന്‍ മുകേഷ് അംബാനിയുടെ മകന്‍ ?
കത്രീനയുടെ പുതിയ കാമുകന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണെന്നാണ് പുതിയ വാര്‍ത്ത
കത്രീന കൈഫും രണ്‍ബീര്‍ കപൂറും തമ്മില്‍ വേര്‍പിരിഞ്ഞത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് നല്‍കിയത്. കത്രീനയുടെ പുതിയ കാമുകന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹെഡ് മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണെന്നാണ് പുതിയ വാര്‍ത്ത.
താര പ്രമുഖര്‍ നടത്തിയ ദീപാവലി ആഘോഷങ്ങളില്‍ ഇരുവരുമൊന്നിച്ചാണ് പങ്കെടുത്തത്. അമിതാഭ് ബച്ചനും അനില്‍ കപൂറും ഒരുക്കിയ ദീപാവലി പാര്‍ട്ടികള്‍ക്കാണ് ആകാശ് അംബാനിയും കത്രീനയും ഒരേ കാറിലെത്തിയത്.വെളള സാരിയായിരുന്നു കത്രീന ധരിച്ചിരുന്നത്. കുര്‍ത്തയും പൈജാമയുമണിഞ്ഞാണ് ആകാശെത്തിയത്.

അനില്‍ കപൂര്‍ ജുഹുവിലെ വീട്ടിലൊരുക്കിയ ദീപാവലി പാര്‍ട്ടിയ്ക്കും ഇരുവരുമൊന്നിച്ചാണെത്തിയത്. പാര്‍ട്ടിയ്ക്ക് രണ്‍ബീര്‍ കപൂര്‍ എത്തിയിരുന്നെങ്കിലും ഇരുവരും പരസ്പരം അകലം പാലിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കത്രീന കൈഫിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications











