കാമുകിയായ റിയ ചക്രവര്‍ത്തിയാണ് സുശാന്തിനെ സംരക്ഷിച്ചത്! ഒടുവിൽ താരം കാമുകിയുമായി പിരിഞ്ഞു
സുശാന്ത് സിംഗിന്റെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഞായാറഴ്ചയായിരുന്നു സുശാന്തിനെ മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദത്തിന്റെ പിടിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം താരത്തെ കുറിച്ച് ഓരോ കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് പ്രമുഖര്‍ എത്തുകയാണ്.
സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയുമായി വേര്‍പിരിയാന്‍ കാരണം വിഷാദമായിരുന്നുവെന്ന് പറയുകയാണ് സിനിമാ നിരൂപകനായ സുഭാഷ് ഷാ. മുന്‍കാല നടി പര്‍വീണ്‍ ബാബിയുടെ വഴിയേ ആയിരുന്നു സുശാന്ത് എന്ന് പ്രമുഖ നിര്‍മാതാവ് മുകേഷ് ഭട്ടും പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുകേഷ് സുശാന്തിനെ കുറിച്ച് പറഞ്ഞത്.

സഡക് 2 എന്ന ചിത്രത്തിന് വേണ്ടി സുശാന്തിനെ കണ്ടപ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും എന്തോ കുഴപ്പമുള്ളതായി തോന്നിയെന്നും പ്രശസ്ത നിര്‍മാതാവ് മുകേഷ് ഭട്ട് പറയുന്നു. നിരവധി തവണ സുശാന്തിനെ കണ്ടിരുന്നു. ആഷികി 2 വിനായി അദ്ദേഹം ഞങ്ങളുടെ ഓഫീസില്‍ എത്തിയിരുന്നു. പക്ഷേ അന്ന് അത് നടന്നില്ല. സുശാന്ത് വളരെ ശ്രദ്ധാലുവാണെന്ന് ഞങ്ങള്‍ സഡക് 2 ആരംഭിക്കുമ്പോള്‍ ആലിയയും മഹേഷും പറഞ്ഞിരുന്നു.

സുശാന്തിന് എന്തൊക്കെയോ പ്രശ്‌നം ഉണ്ടെന്ന് തോന്നിയിരുന്നു. ഏകദേശം ഒന്നര വര്‍ഷം മുന്‍പാണ് ഇത്. പഴയകാല നടി പര്‍വീണ്‍ ബാബിയുടെ വഴിയേ സുശാന്ത് പോകുമോന്ന് താന്‍ ഭയപ്പെട്ടിരുന്നു. പര്‍വീണ്‍ ബാബിയ്‌ക്കൊപ്പമാണ് ഞാന്‍ കരിയര്‍ ആരംഭിക്കുന്നത്. സ്‌കീസോഫ്രീനിയയുടെ ഇരയായിരുന്നു അവര്‍. സുശാന്ത് മരണത്തില്‍ തനിക്ക് ഞെട്ടല്‍ ഉണ്ടായില്ലെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് തോന്നിയിരുന്നതായി മുകേഷ് ഭട്ട് പറയുന്നു.

സുശാന്ത് ഇതിന് മുന്‍പേ ജീവന്‍ അവസാനിപ്പിക്കുമായിരുന്നുവെന്ന് സുഭാഷ് ഷാ പറയുന്നു. കാമുകി റിയ ചക്രവര്‍ത്തിയുടെ കരുതലാണ് ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തിയത്. സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയത് റിയയായിരുന്നു. എന്നാല്‍ പിന്നീട് ഈ മരുന്നുകളെല്ലാം സുശാന്ത് അവസാനിപ്പിച്ചു. ഈ മരുന്ന് ഇല്ലാതായതോടെയാണ് സുശാന്തിന്റെ നില മോശമായതും അദ്ദേഹം ആത്മഹത്യ ചെയ്തതും.

ഇക്കാരണങ്ങള്‍ കൊണ്ടാണ് റിയയുമായിട്ടുള്ള സുശാന്തിന്റെ ബന്ധം വേര്‍പിരിയേണ്ടി വന്നത്. സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അവസാന ഒരു വര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല. യാതൊരുവിധ ഇടപെടലും പുറംലോകവുമായി സുശാന്തിനുണ്ടായിരുന്നില്ല. പൊതുപരിപാടികളില്‍ എത്തുമെങ്കിലും അവാര്‍ഡ് ഷോ കളില്‍ പോലും സുശാന്ത് ഉണ്ടാവാറില്ലായിരുന്നു.

തന്നെ പലരും കൊല്ലാന്‍ വരുന്നതായി സുശാന്തിന് തോന്നിയിരുന്നു. ഒരു ദിവസം വീട്ടില്‍ അനുരാഗ് കശ്യപിന്റെ സിനിമ കണ്ട് കൊണ്ടിരിക്കുകയാണ്. റിയയും ഒപ്പമുണ്ടായിരുന്നു. ഞാന്‍ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വച്ചു. ഇപ്പോള്‍ അയാളെന്നെ കൊല്ലാന്‍ വരുമെന്ന് പെട്ടെന്ന് സുശാന്ത് റിയയോട് പറഞ്ഞിരുന്നു. ശരിക്കും ഭയന്ന് പോയെന്ന് അവരുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. അന്ന് മുതലാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവര്‍ പിന്നീട് ബന്ധം വേര്‍പിരിയുകയായിരുന്നു.
Recommended Video

റിയയ്ക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് ഈ ബന്ധത്തില്‍ നിന്നും അകന്നത്. സുശാന്തിന്റെ ബന്ധുക്കള്‍ മുംബൈയില്‍ എത്തുന്നത് വരെ റിയ കാത്തിരുന്നു. സുശാന്തിനെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും എപ്പോഴും സഹോദരിമാര്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ആരെയും കേള്‍ക്കാന്‍ സുശാന്ത് തയ്യാറായിരുന്നില്ല. കാരണം വിഷാദം അദ്ദേഹത്തെ പൂര്‍ണമായി കീഴടക്കിയിരുന്നു. മരുന്നുകള്‍ കഴിക്കുന്നതും ചികിത്സയും അദ്ദേഹം അവസാനിപ്പിച്ചിരുന്നു. സ്വന്തമായി തീര്‍ത്ത ഭ്രാന്താലയത്തിലായിരുന്നു സുശാന്ത് അവസാന കാലത്ത് ഉണ്ടായിരുന്നത്. ആരെയും അവിടേക്ക് വരാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും സുഭാഷ് ഷാ പറയുന്നു.


Click it and Unblock the Notifications











