അവളെ ഇനി തുണിയില്ലാതെയും കാണാം; അല്‍പവസ്ത്രം ധരിച്ച് അഭിനയിച്ച ദീപികയെ കുറിച്ച് നടന്‍ മുകേഷ് ഖന്ന
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടന്‍ ഷാരൂഖ് ഖാന്റെ ഒരു സിനിമ റിലീസിനൊരുങ്ങുകയാണ്. ദീപിക പദുക്കോണ്‍ നായികയായിട്ടെത്തുന്ന പത്താന്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായത്. ദീപിക കുറച്ച് ഗ്ലാമറസ് ലുക്കില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച പാട്ട് പുറത്ത് വന്നതോടെ വലിയ രീതിയിലാണ് വിമര്‍ശനം ഉയര്‍ന്നത്.
നടിയുടെ വസ്ത്രത്തെയും അതിന്റെ നിറത്തെയും ചൊല്ലിയായിരുന്നു വിവാദങ്ങളുണ്ടായത്. സിനിമ ബഹിഷ്‌കരിക്കണമെന്നും താരങ്ങള്‍ക്കെതിരെയുമൊക്കെ വിമര്‍ശനമെത്തി. ഒടുവില്‍ ദീപികയുടെ വസ്ത്രത്തെ കുറിച്ച് വളരെ മോശമായ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ മുകേഷ് ഖന്ന. ദീപികയെ ഇനി വസ്ത്രമില്ലാതെയും കാണാം എന്നതടക്കം വലിയ പരാമര്‍ശങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ പത്താന്‍ എന്ന സിനിമയില്‍ 'ബേഷറം റാംഗ്' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നത്. കാവി നിറമുള്ള വസ്ത്രത്തില്‍ ദീപിക പ്രത്യക്ഷപ്പെട്ട പാട്ടില്‍ ലേശം ഗ്ലാമറസായി കാണപ്പെട്ടു എന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ എന്തും അംഗീകരിച്ച് തരാന്‍ ഇത് സ്‌പെയിനോ സ്വീഡനെ പോലെയുള്ള രാജ്യമല്ലെന്നാണ് മുകേഷ് ഖന്ന പറയുന്നത്. എന്തും അംഗീകരിച്ച് തരുന്നൊരു രാജ്യമല്ല നമ്മുടേതെന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു.

'ഇത്രയും ചെറിയ വസ്ത്രം ധരിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ ദീപികയ്ക്ക് ധൈര്യമുണ്ടായി. അടുത്ത തവണ നിങ്ങള്‍ വസ്ത്രമില്ലാതെയാവും വരുന്നത്. ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം സെന്‍സര്‍ ബോര്‍ഡ് കാണുന്നില്ലേന്നും മുകേഷ് ചോദിക്കുന്നു. സിനിമകള്‍ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വൃണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ജോലിയെന്നാണ്', മുകേഷ് ഖന്നയുടെ ആരോപണം.

'യുവാക്കളെ പ്രേരിപ്പിക്കുന്നതോ വഴിത്തെറ്റിക്കുന്നതോ ആയ സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ് കലക്കാന്‍ സാധിക്കും. അവരെ തെറ്റിദ്ധരിപ്പിക്കാനല്ല, ഇത് ഒടിടി യ്ക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടുമല്ല. സിനിമയാണ്. ഇതിനൊക്കെ എങ്ങനെയാണ് അനുമതി നല്‍കുന്നത്. ബോധപൂര്‍വ്വമാണ് പ്രകോപനപരമായ വസ്ത്രം അവര്‍ ധരിച്ചിരിക്കുന്നത്. അത് കണ്ടില്ലേ?', എന്നും നടന്‍ ചോദിക്കുന്നു.

ശക്തിമാന്‍ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ സാധിച്ച താരമാണ് മുകേഷ് ഖന്ന. എന്നാല്‍ ഈ വിഷയത്തിലുള്ള താരത്തിന്റെ നിലപാടും പ്രതികരണവും വളരെ മോശമായി പോയെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

മുകേഷ് ഖന്നയ്ക്ക് മുന്‍പ് പത്താന്‍ സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നിരുന്നു. പാട്ട് രംഗത്തില്‍ ദീപിക ധരിച്ച ബിക്കിനി വേഷത്തിന്റെ നിറമായിരുന്നു പലരും പ്രശ്‌നമായി ചൂണ്ടി കാണിച്ചത്. കാവി നിറത്തിലുള്ള ബിക്കിനി ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് അവര്‍ ആരോപിച്ചു. ഈ പാട്ട് ചിത്രീകരിച്ചത് തന്നെ വളരെ മോശം മനസോട് കൂടിയാണെന്നും ആരോപണം വന്നു.

സിനിമയിലെ നായിക-നായകന്മാരായിട്ടെത്തുന്ന ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊക്കെ വിമര്‍ശനം നേരിടേണ്ടി വന്നു. സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടെങ്കിലും 'പത്താന്‍' ജനുവരി 25 ന് തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോണ്‍ എബ്രഹാം വളരെ പ്രധാനപ്പെട്ടൊരു റോളിലെത്തുന്നു.


Click it and Unblock the Notifications











