മുറിയിൽ തെന്നി വീണു, കോമയിലായ നാളുകൾ; ഡാൻസ് നമ്പറുകളിലൂടെ ഹരമായി മാറിയ മുമെെദ് ഖാന്റെ ജീവിതം
ഡാൻസ് നമ്പറുകളിലൂടെ തരംഗം തീർത്ത നടിമാർ സിനിമാ രംഗത്ത് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. സിൽക് സ്മിതയാണ് ഇവരിൽ ഐക്കോണിക് താരമായി മാറിയവരിലൊരാൾ. സിനിമ മാറിയതോടെ ഗ്ലാമറസ് ഡാൻസ് രംഗങ്ങളുടെ രീതിയും മാറി. തെന്നിന്ത്യൻ സിനിമകളിൽ ഡാൻസ് നമ്പർ ചെയ്ത് തരംഗമായി മാറിയ നടിയാണ് മുമെെദ് ഖാൻ. പ്രശസ്തിയിലേക്ക് കടന്നപ്പോൾ ഗോസിപ്പുകളും വിവാദങ്ങളും മുമെദ് ഖാനെക്കുറിച്ച് വന്നു.
ഒരിക്കൽ ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ചും ആളുകൾ തന്നെ മോശമായി കാണുന്നതിനെക്കുറിച്ചും മുമൈദ് ഖാൻ സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ മൂന്ന് സഹോദരിമാരാണ്. ഒപ്പം അച്ഛനും അമ്മയും ഒരു ഒരു വളർത്തുനായയും ജോലിക്കാരും. ഇതാണ് എന്റെ കുടുംബം. ഞാൻ ഇളയ ആളാണ്. എല്ലാവരും തന്നെ ഓമനിച്ചാണ് വളർത്തിയതെന്നും മുമൈത് ഖാൻ അന്ന് ഓർത്തു.
ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്. ആളുകൾ എന്നെ പറ്റി എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കുന്നില്ല. ഞാൻ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു. എപ്പോഴും ഞാൻ ഈ ഉയരങ്ങളിൽ തന്നെ ആയിരിക്കില്ല. അത്തരം പ്രതിസന്ധികളെ നേരിടാൻ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മുമൈത് ഖാൻ അന്ന് വ്യക്തമാക്കി.

താഴ്ചകൾ എനിക്കുണ്ടായിട്ടുണ്ട്. ഒരു വർക്കിനോടും ഞാൻ നോ പറഞ്ഞിട്ടില്ല. ഞാൻ മുന്നോട്ട് നീങ്ങി. മാതാപിതാക്കളാണ് മുന്നോട്ട് നീങ്ങാനുള്ള ഊർജം. തെരുവിൽ പ്രായമാവരെ ഞാൻ കണ്ടിട്ടുണ്ട്. അവരെ പോലെ ഒരു സാഹചര്യം എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടാകരുതെന്ന് ഞാൻ ഉറപ്പിച്ചു. പേരും പ്രശസ്തിയും ഒന്നും ഞാൻ കാര്യമാക്കുന്നില്ല. ഞാനൊരു സാധാരണ വർക്കറാണ്. ജോലി ചെയ്ത് പണം വാങ്ങി വീട്ടിൽ പോയി ഉറങ്ങുന്നു. അത്ര മാത്രമേയുള്ളൂയെന്നും ഉമൈദ് ഖാൻ പറഞ്ഞു.
കരിയറിൽ നല്ല രീതിയിൽ മുന്നോട്ട് പോകവെ 2016 ൽ അപ്രതീക്ഷിതമായ ഒരു അപകടം മുമൈദ് ഖാനുണ്ടായി. മുറിയിൽ തെന്നി വീണ തല കട്ടിലിൽ ഇടിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ മുമൈദ് ഖാൻ 15 ദിവസം കോമയിലായി. ബ്രെയ്ൻ സർജറിക്ക് വിധേയയാകേണ്ടി വന്നു. അതിജീവിക്കാൻ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്. വീട്ടുകാർ തകർന്ന് പോയി. പക്ഷെ ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം നേടണമെന്നാണ് താൻ അന്ന് ആഗ്രഹിച്ചത്. സർജറിക്ക് ശേഷം ഒരുപാട് ബുദ്ധിമുട്ടി. ഡിപ്രഷൻ വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പക്ഷെ തനിക്ക് ആത്മധൈര്യം ഉണ്ടായിരുന്നെന്ന് നടി ചൂണ്ടിക്കാട്ടി.
2018 ൽ സിനിമാ രംഗത്തെ ലഹര മാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ മുമെെദ് ഖാൻ സംശയ നിഴലിലായിരുന്നു. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരുപിടി താരങ്ങൾ അന്ന് അന്വേഷണ വിധേയരായി. അന്ന് ബിഗ് ബോസ് തെലുങ്ക് ഒന്നാം സീസണിൽ മത്സരാർത്ഥിയായി പങ്കെടുക്കുകയായിരുന്നു മുമൈദ് ഖാൻ. മുമൈദ് ഖാനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടി വന്നതോടെ നടി ഷോയിൽ നിന്ന് പുറത്ത് പോയി. ചോദ്യം ചെയ്യലിന് ശേഷം നടി ഷോയിലേക്ക് തിരികെ എത്തുകയും ചെയ്തു.


Click it and Unblock the Notifications
