നടി മുംതാസിനെ കൊന്ന് സോഷ്യൽ മീഡിയ!! പ്രേക്ഷകരോട് അഭ്യർഥനയുമായി നടി...
സോഷ്യൽ മീഡിയയിലൂടെ നിരവധി താരങ്ങളെ ജീവനോടൊയിരിക്കുമ്പോൾ തന്നെ കൊല്ലാറുണ്ട്. ചില അവസരങ്ങളിൽ താരങ്ങൾ തന്നെ നേരിട്ടെത്തി തങ്ങൾ മരിച്ചിട്ടില്ലെന്ന് അറിയിക്കാറുണ്ട് . എത്ര അബദ്ധങ്ങൾ പറ്റിയാലും ഈ തെറ്റ് തിരുത്താൻ പപ്പരാസികൾ തയ്യാറാകില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുതിയതായി കൊലപ്പെടുത്തിയ മുൻകാല ബോളിവുഡ് താരസുന്ദരി മുംതാസിനെയാണ്. സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ കോമൽ നാഹ്തയാണ് ഈ വ്യാജ വാർത്ത ആദ്യം ട്വീറ്ററിൽ പങ്കുവെച്ചത്.

ഇതിനു പിന്നാലെ ഒരുപാട് പേർ ഇത് ഏറ്റെടുക്കുയും ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. നടിയുടെ മരണം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ പുറത്തു വിട്ടത് ബോളിവുഡ് സംവിധായകൻ മിലാപ് സാവോരിയായിരുന്നു. കേട്ട വാർത്ത ശരിയല്ലെന്നും മുംതാസ് ഇപ്പോഴും ജീവനോടെയുണ്ടെന്നും സാവേരി പറഞ്ഞു.
കേട്ട വാർത്ത വ്യാജമാണ്. മുംതാസ് ഇപ്പോഴും പൂർണ്ണ ആരോഗ്യവതിയായി ജീവനോടെയുണ്ട്. അവരുടെ ബന്ധുവുമായി അൽപം മുൻപ് താൻ സംസാരിച്ചിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന വ്യാജ വാർത്ത അവസാനിച്ചാൽ മതിയെന്ന് മാത്രമാണ് ഇവർക്കുള്ളതെന്ന് സവേദ് ട്വീറ്റ് ചെയ്തു. കൂടാതെ നാഹ്ത തന്റെ ട്വീറ്റിന് ക്ഷമാപണം നടത്തുകയും ചെയ്തു


Click it and Unblock the Notifications