ഷമ്മി കപൂറുമായുള്ള വിവാഹാലോചന നിരസിച്ചതിന് പിന്നില്‍; യഥാര്‍ത്ഥകാരണം വെളിപ്പെടുത്തി നടി മുംതാസ്

ഒരു കാലത്ത് ആരാധകരുടെ ഹൃദയഭാജനമായിരുന്നു നടി മുംതാസ്. തന്റെ കരിയറിലെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മുംതാസ് ബോളിവുഡിലെ താരറാണിപ്പട്ടം അലങ്കരിച്ചിരുന്നു. ചരിത്രസിനിമകളിലൂടെ സാധാരണക്കാരുടെ ഇടയില്‍ പോലും സ്ഥാനം നേടിയ മുംതാസ് അക്കാലത്ത് ബോളിവുഡിന്റെ സെന്‍സേഷനായി മാറിയിരുന്നു.

അന്ന് മുംതാസും ഷമ്മി കപൂറുമായിരുന്നു പലരുടെയും മനസ്സിലെ പ്രേമബിംബങ്ങള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. പക്ഷെ, ആ ബന്ധം വിവാഹത്തില്‍ എത്തിയില്ല. അജ്ഞാതമായ കാരണങ്ങള്‍ ഇരുവരേയും വിരുദ്ധധ്രുവങ്ങളിലാക്കിയെന്നായിരുന്നു അന്നത്തെ ഗോസിപ്പ് വാര്‍ത്തകള്‍. വിവാഹം കഴിക്കാനുള്ള ആഗ്രഹം ഷമ്മി കപൂര്‍ മുംതാസിനോട് തുറന്നുപറഞ്ഞിരുന്നതായും എന്നാല്‍ മുംതാസിന് അത് സ്വീകാര്യമായില്ലെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

mumtaz

എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ചുള്ള വസ്തുത വ്യക്തമാക്കിയിരിക്കുകയാണ് മുംതാസ്. താനാണ് ഷമ്മിയുടെ വിവാഹാലോചന നിരസിച്ചതെന്നു പറഞ്ഞ മുംതാസ് അതിനുള്ള കാരണവും നിരത്തുന്നു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തോടായിരുന്നു മുംതാസിന്റെ ഈ വെളിപ്പെടുത്തല്‍.

ഷമ്മി എന്റെയടുത്ത് വിവാഹാലോചനയുമായി വന്നു. എന്നെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി ആലോചിക്കണം എന്നും പറഞ്ഞിട്ടുപോയി. എന്നാല്‍ എനിക്ക് മറ്റൊരു നിലപാടാണ് സ്വീകരിക്കേണ്ടി വന്നത്. എനിക്കറിയാവുന്നിടത്തോളം കപൂര്‍ കുടുംബം വളരെ കര്‍ക്കശ സ്വഭാവം പുലര്‍ത്തുന്നവരാണ്. എല്ലാം ഉപേക്ഷിച്ച് ഷമ്മിയെ വിവാഹം ചെയ്ത് സ്ഥിരതാമസമാക്കാന്‍ ഞാന്‍ തയ്യാറല്ലെന്നായിരുന്നു എന്റെ മറുപടി.

mumtaz

17-ാമത്തെ വയസ്സിലാണ് ഞാന്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വിവാഹാലോചന വരുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമാണ്. അത്ര നേരത്തെ അഭിനയം നിര്‍ത്തി കുടുംബജീവിതത്തിലേക്ക് കടക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. കുടുംബത്തെ നന്നായി നോക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. അവരെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് എന്റെ ചുമതലയാണെന്നുള്ള ബോധ്യത്തെത്തുടര്‍ന്നാണ് ആ ആലോചന നിരസിച്ചത്.' മുംതാസ് വ്യക്തമാക്കുന്നു.

ആ വിവാഹാലോചന നിരസിച്ചപ്പോള്‍ അത്ര വലിയ ഒരാളെ എങ്ങനെ നിരസിക്കാന്‍ സാധിക്കുമെന്ന് നിരവധി പേര്‍ അവിശ്വാസത്തോടെ എന്നോട് ചോദിച്ചിരുന്നു. അവള്‍ക്ക് അദ്ദേഹത്തെ നിരസിക്കാന്‍ സാധിക്കില്ലെന്ന് പല ആരാധകരും അഭിപ്രായപ്പെട്ടത് ഞാന്‍ കേട്ടിട്ടുണ്ട്.

തന്റെ മറുപടിയെ ഷമ്മി സംശയത്തോടെയാണ് നോക്കിക്കണ്ടതെന്ന് മുംതാസ് പറയുന്നു. ' ഞാന്‍ അവനെ നിരസിച്ചപ്പോള്‍ അവന്‍ എന്നെ സംശയിക്കാന്‍ തുടങ്ങി. നിനക്ക് എന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല, നീ എന്നെ ഒരിക്കലും പ്രണയിച്ചിരുന്നില്ലെന്ന് ഏറെ ഷമ്മി പറഞ്ഞു.' മുംതാസ് പഴയകാലത്തെക്കുറിച്ച് ഓര്‍ത്തെടുത്തു.

mumtaz

മുംതാസുമായുള്ള വിവാഹാലോചനയില്‍ നിന്നും പിന്നോട്ടു പോയ ഷമ്മി കപൂര്‍ പിന്നീട് നടി ഗീതാ ബാലിയെയാണ് വിവാഹം കഴിച്ചത്. 1955-ലായിരുന്നു ഇരുവരുടെയും വിവാഹം. ഗീതാ ബാലിയുടെ മരണത്തെ തുടര്‍ന്ന് 1969-ല്‍ ഷമ്മി കപൂര്‍ നീലാ ദേവിയെ വിവാഹം ചെയ്തു. 1974-ലായിരുന്നു മുംതാസിന്റെ വിവാഹം. ബിസിനസുകാരനായ മയൂര്‍ മധ്വാനിയായിരുന്നു ഭര്‍ത്താവ്.

More from Filmibeat

Read more about: mumtaz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X