Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
പതിനാറ് വയസുള്ള നടിയെ വിവാഹം കഴിക്കുന്നു; മറ്റൊരു പ്രണയം ഉപേക്ഷിച്ച് രാജേഷ് ഖന്ന വിവാഹിതനായെന്ന് നടി മുംതാസ്
ബോളിവുഡില്‍ ഒരു കാലത്ത് സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിരുന്ന നടനും നിര്‍മാതാവും രാഷ്ട്രീയക്കാരനുമൊക്കെയാണ് രാജേഷ് ഖന്ന. 2012 ലാണ് താരം അന്തരിച്ചത്. നടി ഡിംപിള്‍ കപാഡിയ താരത്തിന്റെ ഭാര്യയുമായിരുന്നു. രാജേഷ് ഖന്നയുടെ മകള്‍ ട്വിങ്കിള്‍ ഖന്നെയാണ് നടന് അക്ഷയ് കുമാര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ചില രസകരമായ കഥകള്‍ വൈറലാവുകയാണ്. വലിയൊരു നടനായിരുന്ന രാജേഷ് ഖന്ന ഏറെ കാലം മറ്റൊരാളെ സ്നേഹിച്ചിരുന്നെങ്കിലും പെട്ടെന്ന് ഒരു ദിവസം ആ തീരുമാനം മാറ്റിയാണ് ഡിംപിളിനെ വിവാഹം കഴിക്കുന്നത്. ഇതേ കുറിച്ച് നടി മുംതാസാണ് പുറംലകോത്തോട് തുറന്ന് സംസാരിക്കുന്നത്.

നടന് രാജേഷ് ഖന്നയ്ക്കൊപ്പം ഒത്തിരി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതോട് കൂടിയാണ് നടി മുംതാസ് അറിയപ്പെട്ട് തുടങ്ങിയത്. താനും ഇന്ഡസ്ട്രിയിലെ പ്രമുഖരുമെല്ലാം രാജേഷ് ഏറെ കാലമായി സ്നേഹിക്കുന്ന അഞ്ജു മഹേന്ദ്രു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത സമയത്ത് ചെറുപ്പക്കാരിയായ നടിയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് രാജേഷ് ഖന്ന വെളിപ്പെടുത്തി. നടി ഡിംപിള്‍ കപാഡിയ ആയിരുന്നു താരത്തിന്റെ മനസ് കവര്‍ന്ന ആ പെണ്‍കുട്ടി. ചെറിയൊരു കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന രാജേഷിന്റെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു എന്നും മുംതാസ് ഒരു അഭിമുഖത്തില്‍ പറയുകയാണ്.

'അന്ന് രാജേഷിന് 31 വയസും ഡിംപിളിന് പതിനാറ് വയസുമേ ഉള്ളു. രാജേഷിനെക്കാളും പകുതി പ്രായം കുറവാണെന്നത് മാത്രമല്ല തന്റെ അരങ്ങേറ്റ സിനിമയായ ബോബിയുടെ വിജയത്തില്‍ ഡിംപിള്‍ തിളങ്ങി നില്ക്കുന്ന കാലം കൂടിയായിരുന്നത്. അതിന്റെ പുതുമയും നടിയിലുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. 2012 ല്‍ രാജേഷ് ഖന്ന അന്തരിക്കുകയും ചെയ്തു. രാജേഷിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രണയത്തെ കുറിച്ചുമുള്ള ചില കാര്യങ്ങള്‍ നടി മുംതാസ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

രാജേഷ് ഖന്നയുടെ ജീവിതത്തില്‍ പത്ത് വര്‍ഷത്തോളം അഞ്ജു മഹേന്ദ്രു എന്നൊരു സ്ത്രീയുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പ്രണയമായിരുന്നു. അവളെ അദ്ദേഹം വിവാഹം കഴിക്കുമെന്ന് ഞങ്ങളല്ലൊവരും കരുതിയിരുന്നു. പക്ഷേ ഒരു സുപ്രഭാതത്തിലാണ് താന്‍ ഡിംപിയെ (ഡിംപിള്‍ കപാഡി) വിവാഹം കഴിക്കുമെന്ന് നടന് പ്രഖ്യാപിച്ചത്. താരത്തിന്റെ ആ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് പുറത്ത് വന്നതെന്നും മുംതാസ് പറയുന്നു. സാധാരണ സെറ്റില്‍ വൈകി എത്തുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ രാജേഷ് ഖന്ന ആണെന്നും നടി ഓര്‍മ്മിക്കുന്നു.

സെറ്റില്‍ വൈകി എത്തിയാല്‍ ശത്രു (ശത്രുഘ്നന്‍ സിന്‍ഹ) എല്ലായിപ്പോഴും സോറി പറയുമായിരുന്നു. ദൈവം പോലും എല്ലാം ക്ഷമിക്കും എന്നായിരിക്കും പുള്ളിക്കാരന് പറയുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും രാജേഷ് സോറി പറയുമായിരുന്നില്ലെന്നും മുംതാസ് പറയുന്നുത. അതേ സമയം സ്താനര്ബുധത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് എത്തിയ നടിയാണ് മുംതാസ്. മുന്‍പൊരു അഭിമുഖത്തില്‍ തന്റെ അസുഖത്തെ കുറിച്ചും അന്ന് തന്നോട് രാജേഷ് പറഞ്ഞതിനെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. 'ഞാനൊരു ശക്തയായ വ്യക്തിയാണെന്ന് അദ്ദേഹം പറയും. അതുകൊണ്ടാണ് ഞാന്‍ ഇത് മറികടന്ന് വന്നതും പറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ബോളിവുഡില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു രാജേഷ് ഖന്നയും മുംതാസും. പ്രേം കഹാനി, സച്ച ജൂട്ടാ, അപ്ന, ദേശ് ആന്‍ഡ് റൊട്ടി, എന്ന് തുടങ്ങി ഇരുവരും അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വലിയ വിജയം നേടിയവയായിരുന്നു.