ബോളിവുഡിലേക്ക് തിരിച്ചുവരാത്തതിനുള്ള കാരണം കരിഷ്മ കപൂര്‍ വെളിപ്പെടുത്തുന്നു
കേരളത്തിലെ കാലാവസ്ഥയും പ്രകൃതിയും ഏറെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യന്‍ താരം കരിഷ്മ കപൂര്‍ ഇപ്പോള്‍ എവിടെയാണ്. ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന താരമായിരുന്നു കരിഷ്മ. വിവാഹം കഴിഞ്ഞിട്ടും ബോളിവുഡ് നടിമാര്‍ അഭിനയിക്കാന്‍ എത്തുന്നുണ്ട്. എന്നാല്‍, കരിഷ്മ എന്ന നടിയെ വിവാഹശേഷം ആരും കണ്ടിട്ടില്ല.
എന്തുകൊണ്ടാണ് കരിഷ്മ ബോളിവുഡിലേക്ക് തിരിച്ചെത്താത്തത്. അതിനുള്ള കാരണം താരം തന്നെ പറയുന്നു. തന്റെ കുടുംബത്തെക്കാള്‍ വലുതായൊന്നും തനിക്കില്ലെന്ന് താരം പറയുന്നു. കുട്ടികളോടൊപ്പവും ഭര്‍ത്താവിനൊപ്പവും സന്തോഷ ജീവിതം നയിക്കുകയാണ് കരിഷ്മ. തന്റെ കുട്ടികള്‍ ഇപ്പോള്‍ ചെറുതാണ്. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തന്നെ സമയമില്ല.

അവരുടെ കാര്യങ്ങളെക്കുറിച്ചു മാത്രമേ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂവെന്നും കരിഷ്മ പറയുന്നു. കുട്ടികള്‍ വലുതാവട്ടെ, അപ്പോള്‍ അഭിനയിക്കണമെന്ന് തോന്നിയാല്‍ വരാമെന്നും കരിഷ്മ പറയുന്നു. ബോളിവുഡ് സിനിമാ ലോകം ഒരുപാട് മാറിയിരിക്കുന്നു. ഭാവിയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വരുമെന്നും താരം പറയുന്നു.
വിവാഹവും കുട്ടികളുമായി ഒതുങ്ങിക്കൂടിയ കരിഷ്മ മോഡലിംഗ് രംഗത്തേക്ക് വന്നിരുന്നു. 1991ല്‍ ബോളിവുഡ് ചലച്ചിത്ര ലോകത്തേക്ക് എത്തിയ കരിഷ്മ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications