twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാക്കുകൾ കിട്ടാത്ത അവസ്ഥയിൽ വിക്കി കൗശൽ! എന്റെ അവാർഡ് അവർക്കുള്ളതാണ്, ഹൃദയസ്പർശിയായ വാക്കുകൾ

    |

    ഉറി ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് വിക്കി കൗശൽ. കരിയറിൽ തന്നെ ഉറി വൻ മാറ്റമാണ് ചിത്രം സൃഷ്ടിതച്ചത്. സഹസംവിധായകനമായി സിനിമയിൽ എത്തുകയും ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട ബോളിവുഡിലെ മുൻനിറ താരങ്ങളോടൊപ്പം തന്റെ പേരും എഴുതി ചേർക്കാൻ വിക്കിയ്ക്കായി. ഉറി എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ഇപ്പോഴിത തന്റെ പുരസ്കാരം ഇന്ത്യൻ ആർമിയ്ക്ക് സമർപ്പിക്കുകയാണ് താരം. സന്തോഷം പ്രകടപ്പിക്കാൻ വാക്കുകളില്ലായെന്നായിരുന്നു അവാർഡ് നേട്ടത്തിനെ കുറിച്ച് വിക്കി ആദ്യം പ്രതികരിച്ചത്.

     വാക്കുകൾ കിട്ടാത്ത അവസ്ഥ

    സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നായിരുന്നു വിക്കിയുടെ ആദ്യ പ്രതികരണം.ഇന്ത്യൻ ആര്‍മിക്കാണ് തന്റെ അവാര്‍ഡെന്നു വിക്കി പറയുന്നു.ദേശീയ അവാര്‍ഡ് ജൂറി എന്റെ അഭിനയത്തെ അംഗീകരിച്ചിരിക്കുന്നുവെന്നത് എന്റെയും കുടുംബത്തിന്റെയും മികച്ച അനുഭവമാണെന്നും താരം കൂട്ടിച്ചേർത്തു. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്കിലെ എന്റെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് ജൂറിയിലെ ഓരോ അംഗത്തിനോടുളള നന്ദിയും തരം അറിയിച്ചിട്ടുണ്ട്.

    ആയുഷ്മാനോട്

    വിക്കിയ്ക്കൊപ്പം മികച്ച നടനുളള പുരസ്കാരം ആയുഷ്‍മാൻ ഖുറാനയും പങ്കിടുന്നുണ്ട്. ആയുഷ്മാനുമായി പുരസ്കാരം പങ്കിട്ടതിലുള്ള സന്തോഷവും വിക്കി പങ്കുവെയ്ക്കുന്നുണ്ട്.വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ആദരിക്കുന്ന ആള്‍ക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിടുന്നതിലും സന്തോഷവാനാണ്. ആയുഷ്‍മാൻ ഖറാന, അഭിനന്ദനങ്ങള്‍ സഹോദരാ- വിക്കി പറഞ്ഞു.

     ചോദ്യം തന്നെ വിഷമകരമാണ്! വിശ്വസിക്കൂ, മമ്മൂട്ടിക്ക് അവാർഡില്ലാത്തത് ഇതു കൊണ്ട്, മറുപടി പറഞ്ഞ് ജൂറി ചോദ്യം തന്നെ വിഷമകരമാണ്! വിശ്വസിക്കൂ, മമ്മൂട്ടിക്ക് അവാർഡില്ലാത്തത് ഇതു കൊണ്ട്, മറുപടി പറഞ്ഞ് ജൂറി

    തന്റെ അവാർഡ്

    എന്റെ മാതാപിതാക്കള്‍ക്കൊപ്പം , ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കും, നമ്മുടെ രാജ്യത്തിനും അതിര്‍ത്തകാക്കുന്ന സൈനികര്‍ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നു- വിക്കി കൂട്ടിച്ചേർത്തു.

     മലയാളത്തിൽ ചുവട് വെയ്ക്കാനൊരുങ്ങി തെന്നിന്ത്യൻ താരസുന്ദരി തമന്ന! ആദ്യം ഹൊറർ നായിക.. മലയാളത്തിൽ ചുവട് വെയ്ക്കാനൊരുങ്ങി തെന്നിന്ത്യൻ താരസുന്ദരി തമന്ന! ആദ്യം ഹൊറർ നായിക..

    സൈനികരുടെ  കുടുംബത്തിന്

    ഉറി ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധാറിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായത്.പുരസ്‍കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആദിത്യ ധര്‍ പ്രതികരിക്കുന്നു. ഉറി ചിത്രത്തിന്റെ ഓരോ അണിയറ പ്രവർത്തകന്റേയും അര്‍പ്പണമാണ് സിനിമയെ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമാക്കി മാറ്റിയത്. പക്ഷേ ഏറ്റവും പ്രധാനമായി കാണുന്നത് അവാര്‍ഡ് ഇന്ത്യയുടെ ധീരനായ ഓരോ സൈനികനും അവരുടെ കുടുംബങ്ങള്‍ക്കും സമര്‍പ്പിക്കുന്നതിനാണ്. എല്ലാവരുടെയും ത്യാഗത്തിന് നന്ദി. ഞങ്ങളെ സേവിക്കാൻ നിങ്ങൾ നിസ്വാർത്ഥമായി നിങ്ങളുടെ ജീവിതം സമർപ്പിച്ചു, ഇപ്പോൾ ഞങ്ങൾ നിങ്ങളെ സേവിക്കാൻ ഉള്ളതെല്ലാം സമർപ്പിക്കാനുള്ള സമയമായി- ആദിത്യ ധര്‍ പറയുന്നു.

     മികച്ച നടിയായി അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ച് കീര്‍ത്തി സുരേഷ്! താരപുത്രിയ്ക്ക് പറയാനുള്ളതിങ്ങനെ മികച്ച നടിയായി അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ച് കീര്‍ത്തി സുരേഷ്! താരപുത്രിയ്ക്ക് പറയാനുള്ളതിങ്ങനെ

    പരാജയത്തിലുണ്ടായ വിജയം

    തോല്‍വികളില്‍ തളർന്ന് പോകാതെ പ്രവർത്തിക്കുമ്പോഴാണ് വിജയം നേടുന്നത്. പതിനഞ്ച് വര്‍ഷമോളമുളള പരാജയങ്ങളും, തിരസ്‍ക്കാരങ്ങളും അത് മറികടന്നുള്ള കഠിനാദ്ധ്വാനവുമാണ് ഇങ്ങനെയൊരു പുരസ്കാരത്തിലേയ്ക്ക് എത്തിച്ചേർത്തത്.രാജ്യത്തിന് നന്ദി. ജീവിത്തിലെ ബാക്കിയുള്ള കാലത്തിലും ഓര്‍മ്മവയ്‍ക്കാനുള്ള പുരസ്‍കാരം. പിന്തുണച്ച കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി- ആദിത്യ ധര്‍ പറഞ്ഞു.

    English summary
    My National Film Award is for Indian Army vicky kausha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X