'ഞാന്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതില്‍ മകന് ഒരു കുഴപ്പവുമില്ല'

By Aswathi

ഐറ്റം ഡാന്‍സ് കൊണ്ട് മാത്രം പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് മലൈക അറോറ. ക്രീന കൈഫും കരീന കപൂറുമൊന്നും മലൈകയുടെ ഡാന്‍സിന് മുന്നില്‍ ഒന്നുമല്ല. ഷാരൂഖ് ഖാനൊപ്പമുള്ള ഛയ്യ ഛയ്യ എന്ന പാട്ട് മാത്രം മതി മല്ലികയുടെ പെര്‍ഫോമന്‍സ് അളക്കാന്‍.

അതൊക്കെ പണ്ട്, ഇപ്പോള്‍ മലൈക വിവാഹിതയല്ലേ, അമ്മയല്ലേ എന്നൊക്കെയാണ് ചിലരുടെ സംശയം. അമ്മ ഇങ്ങനെ ഐറ്റം നമ്പറും കാണിച്ച് നടക്കുന്നതില്‍ മകന് എതിരഭിപ്രായമൊന്നും ഇല്ലേ എന്ന ചോദ്യം അടുത്തടെ മലൈകയ്ക്ക് നേരിടേണ്ടി വന്നു.

malaika-arora

ഞാന്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതിന് മകന് യാതൊരു കുഴപ്പവുമില്ലെന്ന് മലൈക വ്യക്തമാക്കി. മാത്രവുമല്ല, തന്റെ വര്‍ക്ക് മകന്‍ നന്നായി ആസ്വദിയ്ക്കുന്നുണ്ടെന്നും നടി പറഞ്ഞു. ഡാന്‍സ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ 13 വയസ്സുകാരനായ മലൈകയുടെ മകന്‍ അര്‍ഹാന്‍ വന്നു പറയുമത്രെ.

പാട്ടുകള്‍ ഒരു സിനിമയില്‍ പ്രധാന ഘടകമാണെന്ന് വിശ്വസിയ്ക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അതില്‍ ഒരു ഭാഗമാകുക എന്നെ സംബന്ധിച്ചിടത്തോളം രസകരമായ സംഭവമാണ്. എന്നാല്‍ അതിലും പ്രധാനം അതെങ്ങനെ ദൃശ്യവത്കരിക്കുന്നു എന്നതാണ്- മലൈക അറോറ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X