മകളായി പിന്നീട് കാമുകിയായി! ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു, ശ്രീദേവിയെക്കുറിച്ച് സൂപ്പർസ്റ്റാർ
മരണപ്പെട്ട് മൂന്ന് മാസം കഴിയുമ്പോഴും അവരുടെ ശുന്യത നികത്താൻ വേറെ ആർക്കും കഴിഞ്ഞിട്ടില്ല.
ശ്രീദേവിയുടെ വിടപറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞുവെങ്കിലും താരത്തിന്റെ മരണം ഇന്നും പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും തീരാദുഃഖമാണ്. അപ്രതീക്ഷിത വിയോഗം സംഭവിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും അച്ഛനും ആ രണ്ടു മക്കളും ഇന്നും ആ ഷോക്കിൽ നിന്ന് മോചിതരായിട്ടില്ല. ശ്രീദേവിയെ കുറിച്ച് പറയാൻ എല്ലാവർക്കും നൂറ് നാവാണ്. ആർക്കും അവരെ കുറിച്ച് ഒരു മോശമായ വാക്ക് പറയാനില്ല. എല്ലാവർക്കും അവർ നല്ലൊരു സഹപ്രവർത്തകയാണ്.
ശ്രീദേവിയോടൊപ്പം തെലുങ്ക് ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച ഒരു താരമാണ് നടൻ നാഗാർജുന. താരം മരണപ്പെട്ട് മൂന്ന് മാസം കഴിയുമ്പോഴും അവരുടെ ശുന്യത നികത്താൻ വേറെ ആർക്കും കഴിഞ്ഞിട്ടില്ല. ശ്രീദേവി നമ്മുടെ ഒപ്പമില്ലെന്ന് തനിയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

താരത്തിന്റെ മരണം പാഠങ്ങൾ പഠിപ്പിച്ചു
ശ്രീദേവിയുടെ മരണം തന്നെ വലിയ പാഠങ്ങൾ പഠിപ്പിച്ചവെന്ന് നാഗാർജുന പറഞ്ഞു. ശ്രീദേവി നമുക്ക് ഒപ്പമില്ലെന്ന് തനിയ്ക്ക് ഒരിക വിശ്വസിക്കാൻ പറ്റുന്നില്ല. മനുഷ്യ ജീവിതം പ്രവചനാതീതമാണ്. ചുറ്റുമുള്ളവരുടെ വേർപ്പാട് കൂടെയുള്ളവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഓർമ്മപ്പെടുത്തുന്നുവെന്നും താരം പറഞ്ഞു. ജീവിതത്തിന്റെ ഓരോ നിമിഷവും മനോഹരമായി ജീവിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും നാഗാർജുന പറയുന്നു.

ശ്രീദേവിയെ കുറച്ചു കാണരുത്
തെന്നിന്ത്യൻ സിനിമ മേഖലയിലും ബോളിവുഡിലും ഒരു പോലെ തിളങ്ങിയ താരമാണ് ശ്രീദേവി. സിനിമ ലോകത്ത് ഇവർ നൽകിയ സംഭവന വളരെ വലുതാണ്. മലയാളമോ, തമിഴോ, തെലുങ്കോ ആകട്ടെ ,തെന്നിന്ത്യൻ സിനിമ ലോകത്തിന് ഇവർ നൽകിയ സംഭവന വില കുറച്ച് കാണരുത്. അവരുടെ അഭിനയ മികവിനെ കുറിച്ച് വളരെ കൃത്യമായി അറിയാവുന്ന ആളാണ് താൻ. അതിനാൽ തന്നെ അവരുടെ അഭിനയത്തെ കുറിച്ച് തനിയ്ക്ക് കൃത്യമായ ഉറപ്പ് പറയാൻ കഴിയുമെന്ന് താരം പറഞ്ഞു.

അച്ഛന്റേയും തന്റേയും നായിക
തനിയ്ക്കും അച്ഛനുമോടൊപ്പം ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. എന്റെ അച്ഛന്റെ ( അക്കിനോനി നാഗേശ്വര റാവൂ) മകളായിട്ടും കാമുകിയായിട്ടും അ ഭിനയിച്ചിട്ടുണ്ട്. കൂടാതെ അവർ തന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്. രണ്ടു പേർക്കം ശ്രീദേവി വളരെയധികം കംഫട്ടബിൾ ആയിരുന്നു. കൂടാതെ കരിയറിൽ അവർ അത്രയധികം ഡെഡിക്കേറ്റഡായിരുന്നുവെന്നും നാഗാർജുന പറഞ്ഞു. അത്രയധികം പ്രെഫ്രഷണലായിട്ടായിരുന്നു ശ്രീദേവി ഒരേ സിനിമയെ സമീപിക്കുന്നത്. അവരുടെ സിനിമയോടുള്ള ആ അപ്രോച്ച് കണ്ടു തന്നെ മനസിലാക്കേണ്ട ഒന്നാണെന്നും നാഗാർജുന കൂട്ടിച്ചേർത്തു..

മിസ് യു ശ്രീദേവി
താൻ സിനിമയിൽ ജോലി ചെയ്യുന്ന കാലത്തോളം ശ്രീദേവിയെ മിസ് ചെയ്യും. അത്രയ്ക്ക് അമ്പരപ്പിച്ച പ്രകടനമായിരുന്നു അവരുടേത്. ക്യാമറയുടെ മുന്നിൽ കാണുന്ന ശ്രീദേവിയെയല്ല ഓഫ് ക്യാമറയിൽ കാണുന്നത്. ക്യാമറയ്ക്ക് മുന്നിൽ കളിച്ച് ചിരിച്ച് തമാശ പറഞ്ഞു അഭിനയിക്കും എന്നാൽ കട്ട് പറഞ്ഞാൽ അവർ അവരുടേതായ ലോകത്തിലേയ്ക്ക് ഒതുങ്ങും. തന്നെ ഏറെ വിസ്മയിപ്പിച്ച നടിയായിരുന്നു ശ്രീദേവിയെന്നും നാഗർജുന പറഞ്ഞു.


Click it and Unblock the Notifications