ഐശ്വര്യ റായിയ്‌ക്കൊപ്പമായിരുന്നു അവസാനം! ഓര്‍മ്മകള്‍ പങ്കുവെച്ച് സൂപ്പര്‍താരത്തിന്റെ ഭാര്യ

സൂപ്പര്‍താരത്തിന്റെ ഭാര്യ എന്നതിലുപരി മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നമൃത ഷിരോദ്കര്‍. ലോക്ഡൗണ്‍ കാലം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഏറ്റവും നല്ല നിമിഷങ്ങള്‍ പങ്കുവെച്ചതിനെ കുറിച്ച് താരപത്‌നി പറഞ്ഞിരുന്നു. അതുപോലെ താനും ഭര്‍ത്താവും നടനുമായ മഹേഷ് ബാബുവുമായി പ്രണയത്തിലായ കഥയും നടി വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡില്‍ തന്റെ കരിയര്‍ വലിയ വിജയത്തിലെത്തിച്ച നടിമാരില്‍ ഒരാളായിരുന്നു നമൃത ഷിരോദ്കര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചൊരു ചിത്രമാണ് ഏറെ തരംഗമാവുന്നത്. അവസാനമായി നടി അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

namrata-shirodkar

ഇത് വളരെ സ്‌പെഷ്യലായി ഉള്ളതാണ്. പ്രൈഡ് ആന്‍ഡ് പ്രെജ്യൂഡിസ് എന്ന എന്റെ അവസാന സിനിമയുടെ ഷൂട്ടിങ്ങിന്റെ ലാസ്റ്റ് ദിവസമായിരുന്നു. സിനിമ തീര്‍ന്നത് പോലെ എന്റെ ജീവിതത്തിലെ ഒരു ഘട്ടത്തിന്റെ അവസാനം കൂടിയായിരുന്നു. അതിന് ശേഷം വിവാഹം കഴിക്കാന്‍ വേണ്ടി വീട്ടിലേക്ക് എത്തുകയായിരുന്നു. അതിന് തൊട്ട് മുന്‍പ് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് മാസത്തോളം ലണ്ടനിലായിരുന്നു. ചെറിയൊരു നിമിഷം വരെ അന്ന് ആഘോഷിച്ചിരുന്നു. ഒരുപാട് ഓര്‍മ്മകളും ഇതിന് പിന്നിലുണ്ട്. ഈ ഫോട്ടോ അയച്ച് തന്നതിന് സന്തോഷ് ശിവനോട് നന്ദി പറയുകയാണ്. എന്ന് കൂടി നടി പറഞ്ഞിരിക്കുകയാണ്.

Recommended Video

Vijay Babu Exclusive Interview | Soofiyum Sujathayum | FilmiBeat Malayalam

ചെറിയ വേഷങ്ങളിലൂടെ 1998 ല്‍ ഹിന്ദി സിനിമയിലൂടെയായിരുന്നു നമൃത വെള്ളിത്തിരയിലേക്ക് എത്തുന്നത്. കന്നഡ ചിത്രത്തിലൂടെയാണ് നായികയാവുന്നത്. എഴുപുന്ന തരകന്‍ എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇടയ്ക്ക് തെലുങ്കിലും മറാത്തിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിലായിരുന്നു നമൃത തിളങ്ങി നിന്നത്.

namrata-shirodkar

2000 ലായിരുന്നു തെലുങ്കിലെ സൂപ്പര്‍താരമായ മഹേഷ് ബാബുവിനെ നമൃത കണ്ടുമുട്ടുന്നത്. തെലുങ്കില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ച വംസി എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു ആ കണ്ടുമുട്ടല്‍. ന്യൂസിലാന്‍ഡില്‍ നിന്നും 52 ദിവസത്തോളം നീണ്ട ഓട്ട്ഡോര്‍ ഷൂട്ടിന്റെ സമയത്താണ് ഇരുവരും അടുപ്പത്തിലാകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണിതെന്ന് അന്നേരമാണ് തിരിച്ചറിഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.

നാല് വര്‍ഷത്തോളം നീണ്ട പ്രണയം ഒടുവില്‍ വിവാഹത്തിലെത്തി. 2005 ലായിരുന്നു താരങ്ങള്‍ വിവാഹിതരായത്. മുംബൈയില്‍ വെച്ചായിരുന്നു വിവാഹം. ശേഷം സിനിമാഭിനയത്തില്‍ നിന്നും നമൃത മാറി നില്‍ക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ലോക്ഡൗണില്‍ മഹേഷ് ബാബുവും മക്കള്‍ക്കൊപ്പം കൂടിയിരിക്കുകയാണ്. ഈ ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു.

നടിയുടെ പോസ്റ്റ് വായിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X