For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നൂറോളം പേരുടെ മുന്നിൽ വെച്ച് ഞാൻ എന്തു ചെയ്യാനാണ്!! തനുശ്രീയ്ക്ക് മറുപടിയുമായി നാന പടേക്കര്‍

  |

  സിനിമ മേഖലയുമായി ചുറ്റിപ്പറ്റി നിരവധി പീഡനക്കഥകളാണ് പ്രചരിക്കുന്നത്. നടിമാരുടെ പല വെളിപ്പെടുത്തലും പ്രേക്ഷകരെ അടിമുടി ഞെട്ടിപ്പിച്ചിട്ടുണ്ട്. താരങ്ങളോട് നമുക്ക് എപ്പോഴും ആരാധനയാണ്. പലപ്പോഴും ദൈവങ്ങളോടൊപ്പമായിരിക്കും ഇവരുടെ സ്ഥാനം. ബോളിവുഡ്, ഹോളിവുഡ്, തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നും സൂപ്പർ താരങ്ങൾക്കെതിരെ ഞെട്ടിപ്പിക്കുന്ന നിരവധി കഥകളാണ് ദിനം പ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

  നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ചാലക്കുടിക്കാരൻ ചങ്ങാതി എത്തി!! പ്രേക്ഷക പ്രതികരണം ഇങ്ങനെ..

  കഴിഞ്ഞ ദിവസം ഇന്ത്യൻ സിനിമ ലോകത്തെ തന്നെ അടിമുടി ഞെട്ടിപ്പിക്കുന്ന തരത്തിലുളള ഒരു വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത രംഗത്തെത്തിയിരുന്നു. പ്രമുഖ നടൻ നാന പടേക്കറിനെതിരെയാണ് ലൈംഗികാരോപണവുമായി തനുശ്രീ രംഗത്തെത്തിയത്. ന്യൂസ് 18യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടി തുറന്നു പറഞ്ഞത്. ഇപ്പോഴിത തനുശ്രീയ്ക്ക് മറുപടിയുമായി നാനാ പടേക്കർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

  ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു!! ഹണിമൂൺസ്ഥലം വരെ കണ്ടുപിടിച്ച് ഷംന കാസീം

  കെണിയിൽപ്പെടുത്തി

  2008 ൽ നടന്ന സംഭവത്തിനെ കുറച്ചായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഗാനം രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടി അപമാനിതയായത്. എല്ലാവരും കണ്ടതാണ് തനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന്. എന്നാൽ അന്ന് ഒരാൾ പോലും ഒന്ന് അപലപിക്കാനോ തനിയ്ക്ക് വേണ്ടി സംസാരിക്കാനോ തയ്യാറായിരുന്നില്ലെന്നും തനുശ്രീ പറഞ്ഞു. തന്നെ കെണിയിൽ അകപ്പെടുത്തുകയായിരുന്നെന്നും ഇവർ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

  ഞാൻ എന്ത് ചെയ്യാൻ

  നടിയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ വൻ ചലനമയിരുന്നു സൃഷ്ടിച്ചത്. ഇപ്പോഴിത തനുശ്രീയ്ക്ക് മറുപടിയുമായി നാന പടേക്കർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു സ്വകാര്യ ചാനലിനു നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് നാനേ പടേക്കർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ടാണ് താരം പ്രതികരിച്ചത്.നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത് എന്നായിരുന്നു താരത്തിന്റെ മറുപടി.

  കേസ് കൊടുക്കും

  നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് വെറുതെയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. പുറത്തു വന്ന പരാമർശത്തിനെതിരെ നിയമപരമായി നേരിടാനാണ് താൻ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ. നാന പടേക്കര്‍ പറഞ്ഞു. അതേസമയം തനുശ്രീയുടെ ആരോപണത്തിനെതിരെ ചിത്രത്തിന്റെ സംവിധായകൻ രാകേഷ് സരംഗ് രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡിലേയ്ക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച വിവാദം മാത്രമാണിത്. അതേസമയം നടിയുടെ പരാമർശത്തിനെതിരെ ബോളിവുഡിൽ നിന്ന് ആരും രംഗത്തെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

  ഗാനത്തിലെ ഇഴുകിയുള്ള രംഗം

  ഹോൺ ഒകെ പ്ലീസ് എന്ന സിനിമയിലെ വിവാദ ഗാനത്തിൽ അയാൾ ഉണ്ടായിരുന്നില്ല. സോളോ ഗാനമെന്നാണ് കരാറിൽ ഒപ്പിട്ട സമയത്ത് തന്നോട് പറഞ്ഞിരുന്നത്. എന്നാൽ ആ ഗാനത്തിൽ ഇന്റിമേറ്റ് രംഗത്തിൽ അയാൾക്കൊപ്പം ചുവട് വയ്ക്കാൻ പറ്റില്ലെന്ന് താൻ പറഞ്ഞു പ്രതിഷേധിച്ചിരുന്നു.

  തനിയ്ക്കെതിരെ ആക്രമണം

  തന്റെ ഇംഗിതത്തിന് താൻ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അയാൾ ഒരു രഷ്ട്രീയ പ്രവർത്തകനെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു.അവർ എന്റെ കാർ തകർത്തു. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ആൾക്കൂട്ട ആക്രമണം തന്നെയായിരുന്നു അത്. ഈ സംഭവങ്ങളെല്ലാം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡ് എന്ന അവസ്ഥയിലാണ് എന്നെ കൊണ്ടെത്തിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിനു ശേഷം എനിയ്ക്ക് അനേകം ഓഫറുകൾ വന്നിരുന്നു. സെറ്റിൽ പോകാൻ വരെ പേടിയായിരുന്നു. തന്റെ ആത്മവിശ്വാസം തകർത്ത് കളഞ്ഞിരുന്നു.. ആ വർഷം എല്ലാ അർഥത്തിലും എനിക്ക് സങ്കീർണമായിരുന്നു.

  സിനിമയിൽ നിന്ന് മാറി നിന്നത്

  സ്വയം ആശ്വാസം കണ്ടെത്താൻ വേണ്ടിയായിരുന്നു ഞാൻ സിനിമയിൽ നിന്ന് മാറി നിന്നത്. എന്നാൽ ഇന്ന് എന്റെ ചിന്തയ്ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.. ബോളിവുഡിൽ തിരിച്ചെത്തുകയാണെങ്കിൽ മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കാനും കൂടെ പ്രവർത്തിക്കുന്നവരുടെ കാര്യത്തിലായാലും നൂറ് ശതമാനവും മികച്ച തിരുമാനമായിരിക്കും എന്റേത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ നിന്ന് മാറിനിൽക്കാൻ എനിക്ക് കഴിയുമെന്നും നടി കൂട്ടിച്ചേർത്തിരുന്നു.

  English summary
  Here’s how Bollywood is reacting to Tanushree Dutta’s allegations against Nana Patekar

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more