പിതാവിനെതിരായ ലൈംഗികാരോപണം! എന്ത് വന്നാലും താന്‍ മീ ടുവിനെ പിന്തുണയ്ക്കുന്നുവെന്ന് നന്ദിതാ ദാസ്‌

By Midhun Raj

സിനിമാ രംഗത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ബോളിവുഡിലും തെന്നിന്ത്യയില്‍ നിന്നുമുളള നടിമാര്‍ ആയിരുന്നു തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നത്. പലരും തൊഴിലിടത്തില്‍ നിന്നോ അല്ലാതെയോ നേരിട്ട ദുരനുഭവങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്.നടിമാരെ പിന്തുണച്ചും പ്രതികൂലിച്ചും നേരത്തെ നിരവധി പേര്‍ എത്തിയിരുന്നു.ആരാപണ വിധേയര്‍ക്കൊപ്പം ഇനി പ്രവര്‍ത്തിക്കില്ലെന്ന സിനിമാ പ്രവര്‍ത്തകരുടെ തീരുമാനങ്ങള്‍ക്ക് കൈയ്യടി ലഭിച്ചിരുന്നു. നടിമാരുടെ മീ ടു വെളിപ്പെടുത്തലുള്‍ക്ക് മാധ്യമങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നല്‍കിയിരുന്നു.

പ്രേക്ഷകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായിട്ടായിരുന്നു താരങ്ങള്‍ എത്തിയിരുന്നത്. മീ ടു ക്യാംപെയിനിനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയ താരമായിരുന്നു നന്ദിതാ ദാസ്. മീ ടു ക്യാംപെയ്‌നിന് പിന്തുണ പ്രഖ്യാപിച്ച് മറ്റു നടീനടന്മാര്‍ക്കൊപ്പമായിരുന്നു നന്ദിതയും എത്തിയിരുന്നത്. അതേസമയം നന്ദിതയുടെ പിതാവും ചിത്രകാരനുമായ ജതിന്‍ ദാസിനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത് നന്ദിതയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഈ വിഷയത്തില്‍ മൗനത്തിലായിരുന്ന നന്ദിത ഒടുവില്‍ പ്രതികരിച്ചിരുന്നു.

നന്ദിതയുടെ പിതാവിനെതിരെയുളള ആരോപണം

നന്ദിതയുടെ പിതാവിനെതിരെയുളള ആരോപണം

പതിനാല് വര്‍ഷം മുന്‍പ് ചിത്രകാരനായ ജതിന്‍ ദാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞായിരുന്നു ഒരു യുവതി രംഗത്തെത്തിയിരുന്നത്. നിഷ ബോറ എന്ന യുവതി ആയിരുന്നു നന്ദിതയുടെ പിതാവിനെതിരെ ലൈംഗികാരോപണവുമായി എത്തിയിരുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ജതിന്‍ ദാസിനെതിരെ ആരോപണവുമായി യുവതി എത്തിയത്. പ്രമുഖ പേപ്പര്‍ നിര്‍മ്മാണ കമ്പനിയുടെ സഹഉടമയാണ് ഇവര്‍. എന്നാല്‍ ഈ ആരോപണം നന്ദിതയുടെ പിതാവ് നിഷേധിച്ചിരുന്നു. ആരോപണമുന്നയിച്ച സത്രീയെ തനിക്കറിയില്ലെന്നായിരുന്നു ജതിന്‍ ദാസ് അറിയിച്ചിരുന്നത്.

നന്ദിത പറഞ്ഞത്

നന്ദിത പറഞ്ഞത്

തന്റെ പിതാവിനെതിരായ ആരോപണം വിഷമിക്കുന്നുണ്ടെങ്കിലും അതിനെല്ലാമപ്പുറം മീ ടുവിന്റെ ഭാഗമായ സ്ത്രീകള്‍ക്കൊപ്പമാണ് താനെന്നായിരുന്നു നന്ദിതാ ദാസ് പറഞ്ഞത്. അതിനൊപ്പം തന്നെ ആരോപണങ്ങളുന്നയിച്ച് വരുന്ന സ്ത്രീകള്‍ക്ക് തങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ ഉറപ്പുണ്ടാകണമെന്നും നന്ദിത പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഈ വിഷയത്തില്‍ നന്ദിതയുടെ പ്രതികരണം എത്തിയിരുന്നത്.

സത്യം വിജയിക്കും

സത്യം വിജയിക്കും

പിതാവിനെതിരായ ആരോപണം വന്നതുമുതല്‍ തനിക്ക് പിന്തുണയുമായി സുഹൃത്തുക്കളും അപരിചിതരുമായ നിരവധി പേര്‍
എത്തിയതായും നന്ദിത പറയുന്നു. തന്റെ സത്യസന്ധതയെ അവര്‍ക്ക് വിശ്വാസമായിരുന്നുവെന്നും നന്ദിത പറയുന്നു. സത്യം വിജയിക്കുമെന്നും തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അത്രമാത്രമേ ഇക്കാര്യത്തില്‍ പറയാനുളളുവെന്നും നന്ദിതാ ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പോസ്റ്റ് കാണൂ

മീ ടുവിനു ശേഷം

മീ ടുവിനു ശേഷം

അതേസമയം മീടു വെളിപ്പെടുത്തലിനു ശേഷം ആരോപണ വിധേയര്‌ക്കെതിരെ കടുത്ത നടപടികളാണ് എല്ലാവരും സ്വീകരിക്കുന്നത്. ബോളിവുഡില്‍
ലൈംഗികാരോപണങ്ങള്‍ വന്ന സംവിധായകരുടെ സിനിമകളില്‍ നിന്നും ചില നടീനടന്മാര്‍ പിന്മാറിയിരുന്നു. മീ ടുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു താരങ്ങള്‍ സിനിമകളില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നത്. ബോളിവുഡിലെ പ്രൊഡക്ഷന്‍ കമ്പനിയായ യഷ്രാജ് ഫിലിംസ് നേരത്തെ ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് ഉന്നതോദ്യഗസ്ഥനെ പുറത്താക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X