For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശരീരഭാരം വർധിച്ചാൽ ഉടൻ ​ഗർഭിണിയാണെന്നാണോ അർ‌ഥം? ആ വാർത്തകൾ വിഷമിപ്പിച്ചു'; നടി നർ​​ഗീസ് ഫക്രി

  |

  റോക്ക്‌സ്റ്റാർ എന്ന ബോളിവുഡ് ഹിറ്റ് ചിത്രത്തിലൂടെയാണ് നർഗീസ് ഫക്രി ഏറെ ശ്രദ്ധിക്കപ്പെടുന്ന നടിയായത്. ഇതിന് ശേഷം മറ്റ് പല ചിത്രങ്ങളിലും വേഷമിട്ടെങ്കിലും റോക്ക്‌സ്റ്റാർ നൽകിയ ബ്രേക്ക് മറ്റൊരു ചിത്രത്തിനും നർഗീസിന് നൽകാനായില്ല. റോക്ക്‌സ്റ്റാറിൽ രൺബീറിനൊപ്പം പ്രണയം പങ്കിടുന്ന വെളുത്ത് മെലിഞ്ഞ നർഗീസ് പിന്നെ തടിച്ചുരുണ്ടു. ഒരു സെലിബ്രിറ്റി അൽപം തടിച്ചാൽ പിന്നെ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെയും അന്വേഷണങ്ങളും നർ​ഗീസിന് നേരെയും ഉണ്ടായി.

  Nargis Fakhri, Nargis Fakhri actress, Nargis Fakhri films, Nargis Fakhri family, Nargis Fakhri news, നർഗീസ് ഫക്രി, നർഗീസ് ഫക്രി നടി, നർഗീസ് ഫക്രി ചിത്രങ്ങൾ, നർഗീസ് ഫക്രി കുടുംബം, നർഗീസ് ഫക്രി വാർത്തകൾ

  ഒരു പബ്ലിക് ഫിഗർ ആയി ജീവിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ലെന്നാണ് നർ​ഗീസ് പറയുന്നത്. തന്റെ ശരീര ഭാ​ഗം വർധിച്ച ശേഷമുള്ള ഫോട്ടോകൾ കണ്ട് പലരും താൻ ​ഗർഭിണിയാണെന്ന് വരെ പറഞ്ഞ് പരത്തിയെന്നും നർ​ഗീസ് പറയുന്നു. നിരവധി പരിഹാസങ്ങളും ശരീര ഭാരം വർധിച്ച ശേഷം നർ​ഗീസിന് നേരിടേണ്ടി വന്നിട്ടുണ്ട്. പരിഹാസങ്ങൾ കൂടിയപ്പോൾ നർ​ഗീസ് വ്യായാമത്തിലൂടെ എൺപതിൽ നിന്ന് ശരീര ഭാരം 58ൽ എത്തിച്ചു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ബോഡി ഷെയ്മിങ് അനുഭവിച്ചതിനെ കുറിച്ച് നർ​ഗീസ് പറഞ്ഞത്.

  'ബി​ഗ് ബോസിൽ ഞാനൊരു ഇടനിലക്കാരനാണ്, രസമുള്ള അനുഭവമാണ്, യാത്ര ബുദ്ധിമുട്ടുകളുണ്ട്'; മോഹൻലാൽ

  'ഞാൻ തീർച്ചയായും ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ട്. സെലിബ്രിറ്റിയാണെങ്കിൽ അയാൾ ഇങ്ങനെയായിരിക്കണം അങ്ങനെയായിരിക്കണം എന്നെല്ലാമുള്ള ചിന്ത കാഴ്ചക്കാരനുണ്ടാകും. അതിനാൽ അത് നിലനിർത്താൻ നമുക്ക് സമ്മർദ്ദമുണ്ട്. ഞാൻ ആദ്യമായി ഇന്ത്യയിൽ വന്നപ്പോൾ ഞാൻ വളരെ മെലിഞ്ഞയാളായിരുന്നു. അതിനാൽ എല്ലാവരും നിങ്ങൾ ശരീരഭാരം കൂട്ടണം എന്ന മട്ടിലായിരുന്നു സംസാരിച്ചത്. എന്റെ ശരീര ഘടന മെലിഞ്ഞതാണ്. പിന്നീട് എന്റെ ഭാ​രം വല്ലാതെ വർധിച്ചു. അതിനാൽ ഞാൻ ഗർഭിണിയാണെന്ന് വാർത്തകൾ വന്നു. ആദ്യം എന്റെ വികാരങ്ങൾ വ്രണപ്പെട്ടു. പക്ഷേ എന്നെത്തന്നെ പരിപാലിക്കേണ്ടത് എന്റെ ജോലിയാണെന്ന് ഞാൻ മനസിലാക്കി.'

  Nargis Fakhri, Nargis Fakhri actress, Nargis Fakhri films, Nargis Fakhri family, Nargis Fakhri news, നർഗീസ് ഫക്രി, നർഗീസ് ഫക്രി നടി, നർഗീസ് ഫക്രി ചിത്രങ്ങൾ, നർഗീസ് ഫക്രി കുടുംബം, നർഗീസ് ഫക്രി വാർത്തകൾ

  'കഠിനാധ്വാനത്തിലൂടെ ശരീര ഭാരം കുറച്ച് പഴയ അവസ്ഥയിലെത്തി. അന്ന് എന്നെ കുറിച്ച് വന്ന വാർത്തകൾ വളരെ അധികം വേദനിപ്പിച്ചു. മനസിനേയും ശരീരത്തെയും ആത്മാവിനേയും പോസിറ്റീവ് ആയ ചിന്തകൾ കൊണ്ട് പരിചരിക്കുക. ആരോഗ്യകരമായ ചോയ്‌സുകൾ മാത്രം തെരഞ്ഞെടുക്കുക എന്നതാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. ജീവിതരീതികളിൽ വരുത്തിയ മാറ്റമാണ് പഴയ രൂപത്തിലേക്ക് തിരിച്ചുപോകാൻ എന്നെ സഹായിച്ചത്. ഡയറ്റിനും വ്യായാമത്തിനുമൊപ്പം ശുഭകരമായ ചിന്തകൾ കൂടിയുണ്ടെങ്കിലേ അമിതവണ്ണം കുറയ്ക്കാൻ സാധിക്കൂവെന്ന് ഫിറ്റ്‌നസ് പരിശീലകരും നിർദേശിക്കാറുണ്ടെന്നും' നർ​ഗീസ് പറയുന്നു.

  ഇനി ഭാ​ഗ്യം തുണയ്ക്കണം, രണ്ടാം ആഴ്ച പുറത്തുപോവുക ഇവരിൽ ഒരാൾ, സോഷ്യൽമീഡിയ പ്രവചനങ്ങൾ ഇങ്ങനെ!

  Read more about: actress
  English summary
  Nargis Fakhri Opens Up About Her Post Pregnancy Weight Gain And How People Mocked Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X