»   » ആമിര്‍ ഖാനെ ദേശീയ അവാര്‍ഡിന് പരിഗണിക്കാതിരുന്നത് നാണക്കേട് ഒഴിവാക്കാന്‍!!!

ആമിര്‍ ഖാനെ ദേശീയ അവാര്‍ഡിന് പരിഗണിക്കാതിരുന്നത് നാണക്കേട് ഒഴിവാക്കാന്‍!!!

Posted By:
Subscribe to Filmibeat Malayalam

അറുപത്തിനാലാമത് ദേശീയ പുരസ്‌കാരം മികവുറ്റ താരങ്ങള്‍ക്കുള്ള അംഗീകരാമായെങ്കിലും മികച്ച നടന്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കി. ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്‍ തന്റെ സുഹൃത്തുക്കളായ മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

അതേ സമയം സംസ്ഥാന പുരസ്‌കാരത്തില്‍ ജൂറി പരാമര്‍ശത്തില്‍ ഒതുങ്ങിയ സുരഭിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതുള്‍പ്പെടെ അര്‍ഹരായ ഒട്ടേറെ പ്രതിഭകള്‍ക്ക് പുരസ്‌കാരം ലഭിച്ച് അവാര്‍ഡായിരുന്നു ഇത്. പുതുതായി സംഘട്ടന സംവിധാനത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്തിയതും വിമര്‍ശനത്തിന് ഇടയാക്കി.

മികച്ച നടനാകേണ്ട ആമിര്‍ ഖാന്‍

അക്ഷയ് കുമാറിനെ മികച്ച നടനായി തിരഞ്ഞെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് ആമിര്‍ ഖാനായിരുന്നെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ദംഗലിന്റെ പ്രകടനമാണ് ആമിര്‍ഖാനെ അവാര്‍ഡിനായി പരിഗണിക്കാന്‍ അവര്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ആമിറിനെ പരിഗണിക്കാതിരുന്നതിന് കാരണം

ദംഗലിലെ ആമിര്‍ ഖാന്റെ പ്രകടനം ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായതായിരുന്നെങ്കിലും അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ചിരുന്നില്ല. നാണക്കേട് ഒഴിവാക്കുന്നതിനാണ് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിക്കാതിരുന്നതെന്നാണ് ജൂറിയുടെ വാദം.

പുരസ്‌കാരത്തില്‍ വിശ്വാസമില്ല

പുരസ്‌കാരത്തിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും സ്വീകരിക്കില്ലെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല വളരെ ശ്രദ്ധേയവും ജനകീയവമായ ഒരു അവാര്‍ഡില്‍ മികച്ച നടനായി ആമിര്‍ ഖാനെ തിരഞ്ഞെടുത്തെങ്കിലും അവാര്‍ഡ് സ്വീകിരക്കാന്‍ അദ്ദേഹം എത്തിയില്ല.

പുരസ്‌കാരം നിരസിക്കുന്നത് ഒഴിവാക്കാന്‍

നിലവില്‍ പുരസ്‌കാരത്തോട് താല്പര്യമില്ലെന്നും സ്വീകരിക്കില്ലെന്നും പറയുകയും ലഭിച്ച അവാര്‍ഡ് നിരസിക്കുകയും ചെയ്തതുകൊണ്ട് സമാന സാഹചര്യം ഒഴിവാക്കാന്‍ ജൂറി ശ്രമിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ പേരില്‍ നല്‍കുന്ന പ്രമുഖ ബഹുമതി ആമിര്‍ ഖാനേപ്പോലെ ഒരാള്‍ നിരസിക്കുന്നത് ഒഴിവാക്കാനായിരുന്നു ആമിര്‍ ഖാനെ അവാര്‍ഡിന് പരിഗണിക്കാതിരുന്നത്.

അക്ഷയ് കുമാര്‍ മികച്ച നടന്‍

റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ എയര്‍ ലിഫ്റ്റിലെ പ്രകടനമാണ് അക്ഷയ്കുമാറിന് ദേശീയ പുരസ്‌കാരം എളുപ്പമാക്കിയതെന്ന് അവാര്‍ഡ് ജൂറി വ്യക്തമാക്കി. ഒരു സിനിമയേ അവാര്‍ഡില്‍ രേഖപ്പെടുത്തു എന്നതിനാലാണ് രണ്ടാമത്തെ സിനിമയായ റുസ്തം രേഖപ്പെടുത്തിയത്.

പ്രത്യേക ജൂറി പരാമര്‍ശം

മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ മോഹന്‍ലാലിന് കന്നഡ, തലുങ്ക് മേഖലകളില്‍ നിന്നുള്ള അംഗങ്ങളുടെ പിന്തുണ മോഹന്‍ലാലിനുണ്ടായിരുന്നു. അതായിരുന്നു മോഹന്‍ലാലിനെ തിരഞ്ഞെടുക്കാന്‍ കാരണമായത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് സഹനടനുള്ള ദേശീയ പുരസ്‌കാരം നഷ്ടമായത് രണ്ട് വോട്ടിനായിരുന്നു.

സുരിഭിക്ക് എതിരാളി ഐശ്വര്യ റായ് ബച്ചന്‍

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭിക്ക് എതിരാളി ഉണ്ടായിരുന്നത് ഐശ്വര്യ റായ് ബച്ചന്‍ മാത്രം. പക്ഷെ ഐശ്വര്യ റായിയെ ഏകപക്ഷീയമായി സുരഭി മറികടക്കുകയായിരുന്നു. ജൂറിയിലെ 12ല്‍ 11 അംഗങ്ങളും സുരഭിയെ പിന്തുണച്ചപ്പോള്‍ ഒരാള്‍ മാത്രമാണ് സരബ്ജിത് എന്ന സിനിമയിലെ പ്രകടനത്തിന് ഐശ്വര്യ റായിയെ പിന്തുണച്ചത്.

English summary
National Award 2017 Aamir Khan was not in the list because he may refuse the award. In a previous interview he told that he didn't believe in awards and didn't receive it. That leads the jury members to cut Aamir Kahn's nae from the list.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam