ഹൗ ഈസ് ദി ജോഷ്! വിക്കിയ്ക്ക് ഉറി സമ്മാനിച്ചത് വൻ നേട്ടം... മികച്ച പുരസ്കാരങ്ങളുമായി ചിത്രം

ഉറി ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് വിക്കി കൗശൽ. താരത്തിന്റെ കരിയറിൽ തന്നെ ഉറി വൻ മാറ്റമാണ് സൃഷ്ടിച്ചിരുന്നത്. ബോളിവുഡിൽ പുറത്തിറങ്ങിയ ചിത്രത്തിന് മറ്റ് ഇന്ത്യൻ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

 vikki

ഇപ്പോഴിത വിക്കിയെ തേടി ദേശീയ അവാർഡ് എത്തിയിരിക്കുകയാണ്. ഉറി എന്ന ചിത്രത്തിലെ പ്രകടനമാണ് വിക്കിയെ പുരസ്കാരത്തിന് അർഹനാക്കിയത്. അന്ധാഥുൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയുഷ്മാൻ ഖുറാനയും മികച്ച നടനായി തിരഞ്ഞെടുത്തു.മികച്ച നടനെ കൂടാതെ ഒരു പുരസ്കാരം കൂടി ഉറിയെ തേടി എത്തിയിരുന്നു. ആദിത്യ ധാറാണ് മികച്ച സംവിധായകൻ.

മികച്ച പ്രതികരണത്തോടൊപ്പം മികച്ച ബോക്സോഫീസ് കളക്ഷനായിരുന്നു ഉറിയ്ക്ക് ലഭിച്ചിരുന്നത്. ജനുവരി 11നായിരുന്നു സിനിമ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസ് കളക്ഷനില്‍ ബാഹുബലിയുടെ ഹിന്ദി പതിപ്പിനു മുകളില്‍ ചിത്രം എത്തിയിരുന്നു. നേരത്തെ 10 ദിവസം കൊണ്ടായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് 100 കോടി ക്ലബില്‍ എത്തിയിരുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടൊപ്പം നിരൂപക പ്രശംസകളും നേടിയ ചിത്രമായിരുന്നു ഇത്. ആര്‍എസ് വിപി മൂവീസിന്റെ ബാനറില്‍ റോണി സ്‌ക്രുവാല ആയിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

അണിയറ പ്രവര്‍ത്തകരടക്കം വലിയ കഷ്ടപ്പാടുകള്‍ സഹിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനായ ആദിത്യ ധര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X