twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ഏറ്റവും വിവാദമുണ്ടാക്കിയ സിനിമ! ഇന്ന് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയതും പത്മാവത്

    |

    സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പിറന്ന സിനിമയാണ് പത്മാവത്. വമ്പന്‍ മുതല്‍ മുടക്കിലൊരുക്കിയ ചിത്രത്തിന് ഇത്തവണ ദേശീയ പുരസ്‌കാരത്തില്‍ നിരവധി അംഗീകാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. മികച്ച സംഗീത സംവിധായകനായി സഞ്ജയ് ലീല ബണ്‍സാലി പുരസ്‌കാരത്തിന് അര്‍ഹനായപ്പോള്‍ മികച്ച കൊറിയോഗ്രാഫിയും പത്മാവതിന് തന്നെയാണ്. മികച്ച ഗായകനുള്ള അംഗീകാരം അര്‍ജിത് സിംഗ് സ്വന്തമാക്കി.

    പത്മാവതിലൂടെ ഇത്രയും പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ പ്രേക്ഷകര്‍ ചിന്തിക്കുന്നത് മറ്റൊരു കാര്യമാണ്. റിലീസിന് മുന്‍പ് ഇന്ത്യന്‍ സിനിമയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു പത്മാവത്. രജപുത്ര ഇതിഹാസങ്ങളിലെ ഏറ്റവും ധീരവനിതകളില്‍ ഒരാളായി വാഴ്ത്തപ്പെട്ട റാണി പത്മിനിയുടെ കഥയാണ് പത്മാവത് പറഞ്ഞത്.

    padmaavat

    എന്നാല്‍ സഞ്ജയ് ബന്‍സാലിയുടെ സിനിമ റാണി പത്മിനിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കര്‍ണിസേന അംഗങ്ങള്‍ വലിയ കലാപത്തിന് ഒരുങ്ങിയിരുന്നു. സിനിമ റിലീസ് ചെയ്യാതിരിക്കാന്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. പത്മാവതില്‍ അഭിനയിച്ചതിന് ദീപിക പദുക്കോണിനും സംവിധായകനും മറ്റ് താരങ്ങള്‍ക്കുമെല്ലാം വധഭീഷണി വരെ ഉയര്‍ന്നിരുന്നു. പത്മാവതി എന്ന പേരിലായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തത്.

    ഒടുവില്‍ പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം പത്മാവത് എന്നാക്കുകയാണ് ചെയ്തത്. ഒടുവില്‍ സകല പ്രതിസന്ധികളെയും മറികടന്ന് പത്മാവത് തിയറ്ററുകളിലേക്ക് എത്തി. പ്രതീക്ഷിച്ചതിലും ഗംഭീര വിജയമായിരുന്നു തിയറ്ററുകളില്‍ സിനിമയെ കാത്തിരുന്നത്. ഇപ്പോള്‍ ദേശീയ പുരസ്‌കാരം കൂടി ലഭിച്ചതോടെ ഇന്ത്യന്‍ സിനിമയില്‍ പത്മാവത് അഭിമാനമായിരിക്കുകയാണ്.

    English summary
    Padmaavat won the most number of award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X