»   » അനുഷ്‌കയിലെ പ്രതിഭയെ വേണ്ടവിധം ശ്രദ്ധിച്ചിട്ടില്ല; നവ്ദീപ് സിങ്

അനുഷ്‌കയിലെ പ്രതിഭയെ വേണ്ടവിധം ശ്രദ്ധിച്ചിട്ടില്ല; നവ്ദീപ് സിങ്

Posted By: AkhilaKS
Subscribe to Filmibeat Malayalam


അനുഷ്‌ക ശര്‍മ്മ ഒരിക്കലും കഥാപാത്രങ്ങളെ അഭിനയിച്ചിട്ടല്ല, വെള്ളിത്തിരയില്‍ എത്തിക്കുന്നത്. മറിച്ച് അവള്‍ കഥാപാത്രമായി ജീവിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അനുഷ്‌കയിലെ പ്രതിഭയെ ആരും വേണ്ടവിധം ശ്രദ്ധിക്കുന്നില്ല. സംവിധായകന്‍ നവ് ദീപ് സിങ് പറയുന്നു.

എന്‍എച്ച്10 എന്ന ചിത്രത്തിന് ശേഷം നവ്ദീപ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയെ കുറിച്ചുള്ള വെളിപ്പെടുത്തലിലാണ് നവ്ദീപ് ഈ കാര്യം വ്യക്തമാക്കിയത്. അനുഷ്‌കയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

anushka-navdeep

കനേഡ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലര്‍ ചിത്രമായിരിക്കും. താന്‍ നിര്‍മ്മിക്കുന്ന അടുത്ത രണ്ട് ചിത്രത്തിലും അനുഷ്‌ക തന്നെയാണ് നായികയെന്നും, അടുത്ത സിനിമ അനുഷ്‌ക തന്നെ നിര്‍മ്മിക്കുമെന്നും നവ്ദീപ് സിങ് അറിയിച്ചു.

നവ്ദീപ് സംവിധാനം ചെയ്ത എന്‍എച്ച്10 എന്ന ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത്. അനുഷ്‌കയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് നവ്ദീപ് സിങിന്റെ പുതിയ ചിത്രത്തിലും പ്രവര്‍ത്തിക്കുക.

English summary
Anushka is very natural and versatile actor. She has done a great job as an actress. But she hasn't been explored enough as an actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam