'നിനക്ക് എന്ത് ആവാനാണിഷ്ടം?',അന്ന് ഷാരൂഖ് പറഞ്ഞ മറുപടി; നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ വാക്കുകള്‍

ബോളിവുഡിലെ കിംഗ് ഖാന്‍ എന്നാണ് ഷാരൂഖ് ഖാന്‍ അറിയപ്പെടുന്നത്. ആരുടെയും പിന്‍ബലമില്ലാതെ ബോളിവുഡില്‍ എത്തിയ ഷാരൂഖ് ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഷാരൂഖ് ഖാന് ആരാധകരുണ്ട്.

നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ഷാരൂഖ് അഭിനേതാവ് എന്നതിലുപരി നിര്‍മാതാവായും ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും തിളങ്ങി. ദീവാന എന്ന ചിത്രത്തിലൂടെ 1992ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ബാസിഗര്‍, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ തുടങ്ങി ഇന്നും ആരാധകരുടെ മനം കവരുന്ന സിനിമകളില്‍ അഭിനയിച്ചു.

Shah Rukh

ഒരു കാലത്ത് കജോളും ഷാരൂഖും തമ്മിലുള്ള ജോഡികള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ബാസിഗര്‍, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ, കുച്ഛ് കുച്ഛ് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം തുടങ്ങി മൈ നെയിം ഈസ് ഖാന്‍ വരെ തുടര്‍ന്ന ജോഡികള്‍ ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇടയ്ക്ക് താരത്തിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയങ്ങളായെങ്കിലും 2023ല്‍ റിലീസ് ചെയ്ത പത്താനിലൂടെയാണ് ഷാരൂഖ് തിരിച്ചുവരവ് നടത്തിയത്.

തുടര്‍ന്ന് ജവാനും ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് സമ്മാനിച്ചു. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെ കുറിച്ച് മത്സരത്തിനിടെ സ്്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവിന്റെ സ്‌പെഷ്യല്‍ ഗസ്റ്റ് ആയി എത്തിയ നവ്‌ജ്യോത് സിംഗ് സിദ്ദു അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുന്‍ ക്രിക്കറ്ററും കമന്റേറ്ററും രാഷ്ട്രീയക്കാരനുമായ നവ്‌ജ്യോത് സിംഗ് സിദ്ധു താന്‍ ആദ്യമായി ഷാരൂഖ് ഖാനെ കണ്ട കാര്യവും വെളിപ്പെടുത്തി.

'ഷാരൂഖ് ശരിക്കും ഒരു ആദരവ് തോന്നുന്ന വ്യക്തിയാണ്. ബോളിവുഡിലെ ഏറ്റവും സുരക്ഷിതനായ വ്യക്തിയാണ് ഷാരൂഖ് എന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. മറ്റു അഭിനേതാക്കളെയും അദ്ദേഹം പ്രോത്സാഹിപ്പിക്കും,' നവ്‌ജ്യോത് സിംഗ് സിദ്ധു പറഞ്ഞു.

Shah Rukh

ആദ്യമായി ഷാരൂഖുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സിദ്ദു പറഞ്ഞു. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് ആദ്യമായി ഷാരൂഖിനെ കാണുന്നത്. ആ സമയത്ത് അദ്ദേഹം സര്‍ക്കസ് ചെയ്യുകയായിരുന്നു. അവിടെ അന്ന് ഫൗജി എന്ന് പറഞ്ഞ് ഒരു പരിപാടി നടക്കുകയായിരുന്നുവെന്നും സിദ്ധു ഓര്‍ത്തെടുക്കുന്നു.

'നിനക്ക് എന്താണ് ചെയ്യാന്‍ ആഗ്രഹമെന്ന് അന്ന് ഷാരൂഖിനോട് ചോദിച്ചപ്പോള്‍ എനിക്ക് ബോളിവുഡില്‍ പോകാനാണ് താത്പര്യമെന്ന് പറഞ്ഞു. നിനക്ക് ബോളിവുഡില്‍ ബന്ധുക്കളാരുമില്ലല്ലോ. പിന്നെ എങ്ങനെ ബോളിവുഡിലെത്തും ? ബോളിവുഡില്‍ പരസ്പരമുള്ള മത്സരത്തില്‍ എങ്ങനെ വിജയിക്കും എന്നും ചോദിച്ചു. ഞാന്‍ ആറുമായും മത്സരിക്കുകയില്ല എന്നാണ് ഇതിന് ഷാരൂഖ് നല്‍കിയ മറുപടി. അന്ന് എനിക്ക് അറിയാമായിരുന്നു, ഈ മനുഷ്യന്‍ ഒത്തിരി ദൂരം സഞ്ചരിക്കുമെന്ന്. അദ്ദേഹം ഇന്ന് എത്രത്തോളം വിജയിച്ച് നില്‍ക്കുന്ന വ്യക്തിയാണോ അത്രത്തോളം വിനയമുള്ളയാളുമാണ്,' നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X