സാരി ഉടുത്ത് മുല്ലപൂ ചൂടി നടി നവ്യ നായര്‍! ഏറെ കാലത്തിന് ശേഷം നവ്യ അതീവ സുന്ദരിയായെന്ന് ആരാധകര്‍
അടുത്ത കാലത്തായി മേക്കോവര്‍ നടത്തി അത്ഭുതപ്പെടുത്തിയ നടിമാരില്‍ ഒരാള്‍ നവ്യ നായരാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നവ്യ തിരിച്ച് വരവ് നടത്തിയെങ്കിലും കാര്യമായി വിജയിച്ചില്ല. എന്നാല്‍ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി എത്തി നടി ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഏറ്റവുമധികം പ്രേക്ഷക പ്രശംസ ലഭിച്ചത് വര്‍ക്കൗട്ട് ചെയ്ത് തടി കുറച്ചതായിരുന്നു.
ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്. പട്ട് സാരി ഉടുത്ത് മുല്ലപ്പൂവൊക്കെ ചൂടി ഇരിക്കുന്ന ചിത്രമായിരുന്നിത്.

നടി തന്നെയാണ് ഈ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. വീണ്ടും നവ്യ നായര്‍ അതീവ സുന്ദരിയായിട്ടുണ്ടെന്നും നാച്യുറല്‍ ബ്യൂട്ടിയാണെന്നുമൊക്കെ ആരാധകര്‍ കമന്റ് ഇട്ട് കൊണ്ടിരിക്കുകയാണ്.
ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു നവ്യയെ കേരള തനിമയുള്ള ലുക്കില്‍ കാണാന്‍ കഴിഞ്ഞത്. അതിന്റെ സന്തോഷവും ആരാധകര്‍ക്ക് ഉണ്ടായിരുന്നു. നിലവില്‍ സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും നൃത്ത ലോകത്ത് സജീവമായിരിക്കുകയാണ് നവ്യ നായര്‍. നൃത്തം അവതരിപ്പിച്ചതിന് ശേഷമുള്ള നവ്യയുടെ ഒരുപാട് ഫോട്ടോസ് പുറത്ത് വന്നിരുന്നു. നല്ല വേഷം ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന കാര്യം നടി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











