'വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യും'; സിദ്ധാന്തുമായുള്ള ഡേറ്റിങ് റൂമറുകൾക്കിടെ നവ്യ പറഞ്ഞത്

ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയും സക്സസ്ഫുള്ളയായ സംരംഭകയുമാണ് നവ്യ നവേലി നന്ദ. ശ്വേത ബച്ചന്റെ മകളും അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ചെറുമകളുമായ നവ്യ നവേലി നന്ദ ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ താരപുത്രിമാരിൽ ഒരാളാണ്.

ശ്വേതയ്ക്ക് കൾ പിറന്നപ്പോൾ എല്ലാവരും കരുതിയത് താരപുത്രി പഠനശേഷം അഭിനയത്തിലേക്കും സിനിമയുടെ പിന്നണിയിലേക്കും വരുമെന്നാണ്. എന്നാൽ ആരാധരുടെ പ്രതീക്ഷകൾക്ക് വിപരീതമായി അമ്മയോടൊപ്പം ബിസിനസിൽ തന്റെ കരിയർ കണ്ടെത്തുകയാണ് നവ്യ ചെയ്തത്.

ലൈം ലൈറ്റിൽ സജീവമായി നിൽക്കുകയോ പോഷ് നൈറ്റ് പാർട്ടികളിലോ നവ്യയുടെ സാന്നാധ്യം കണ്ടെത്താൻ കഴിയില്ല. സംരംഭകയായുള്ള തിരക്കുള്ള ജീവിതത്തിനടയിലും സന്നദ്ധപ്രവർത്തനങ്ങൾക്ക് വേണ്ടി സമയം കണ്ടെത്താൻ നവ്യയ്ക്ക് കഴിയാറുണ്ട്. പ്രായത്തിൽ കവിഞ്ഞ പക്വത താരപുത്രിക്കുണ്ടെന്നാണ് ആരാധകരും അഭിപ്രായപ്പെടാറുള്ളത്.

Navya Naveli Nanda

പൊതുവെ ​ഗോസിപ്പുകൾ ലൈം ലൈറ്റിൽ നിൽക്കുന്നവരെ ചുറ്റിപറ്റി എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ സിനിമയിൽ സജീവമല്ലെങ്കിലും നിരവധി റൂമറുകളും ​ഗോസിപ്പുകളും നവ്യയെ പറ്റിയും ബോളിവുഡിൽ പൊട്ടിപുറപ്പെടാറുണ്ട്. അടുത്തിടെയായി യുവനടൻ സിദ്ധാന്ത് ചതുർവേദിയുമായി നവ്യ പ്രണയത്തിലാണെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ ബോളിവുഡിൽ നിന്നും വരാറുണ്ട്.

നിരവധി ​ഗോസിപ്പുകൾ വരാറുണ്ടെങ്കിലും ഇരുവരും വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നവ്യയേയും സിദ്ധാന്തിനെയും പലപ്പോഴും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെയാണ് ​ഗോസിപ്പുകൾക്ക് ശക്തി പ്രാപിച്ചത്.

ഇത്തരം ​റൂമറുകൾ ശക്തമാകുമ്പോൾ നവ്യ തന്റെ വിവാഹജീവിതത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കിട്ടിരിക്കുകയാണ്. ഇടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് നവ്യ നവേലി നന്ദ അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് വിവാ​ഹജീവിതത്തെ കുറിച്ച് സംസാരിച്ചത്. താൻ തീർച്ചയായും വിവാഹം കഴിക്കുമെന്നും തനിക്ക് കുട്ടികൾ ജനിക്കുമെന്നുമാണ് നവ്യ പറഞ്ഞത്.

ഞാൻ വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യും എന്നായിരുന്നു നവ്യയുടെ വാക്കുകൾ. ഇതേ അഭിമുഖത്തിൽ തന്നെ നവ്യ നവേലി നന്ദ താൻ എന്തുകൊണ്ട് ബിസിനസ് കരിയറാക്കി എന്നും വെളിപ്പെടുത്തി.

ബിരുദാനന്തര ബിരുദം നേടിയതിന് ശേഷമാണ് സംരംഭകത്വ യാത്ര നവ്യ ആരംഭിച്ചത്. താൻ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത് ചെയ്യാൻ കഴിയുന്നുണ്ടെന്നും അതിൽ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയാൻ കഴിയില്ലെന്നും നവ്യ പറഞ്ഞു.

Navya Naveli Nanda

'എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പറയാൻ കഴിയില്ല. ഞാൻ ബിരുദം നേടിയശേഷം 21-ാം വയസിലാണ് എനിക്ക് ഇന്നത് ചെയ്യണം എന്ന് പറയുകയും അത് ചെയ്യാൻ ആരംഭിക്കുകയും ചെയ്തത്. ഇന്ത്യയിലെ ഒരുപാട് പെൺകുട്ടികൾക്ക് അത് സാധ്യമാകുന്നുണ്ടാകില്ല. അവരുടെ യാഥാർത്ഥ്യമല്ലെന്നാണ്', നവ്യ പറഞ്ഞത്.

വളരെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നവ്യ മിടുക്കിയാണെന്നത് അമിതാഭ് ബച്ചനും സമ്മതിക്കുന്ന കാര്യമാണ്. ഇക്കഴിഞ്ഞ ജൂണിൽ സിദ്ധാന്തിനൊപ്പം സിനിമാ ഡേറ്റിനായി നവ്യ എത്തിയത് വലിയ വാർത്തയായിരുന്നു. ആളുകൾ തിരിച്ചറിയാത്ത തരത്തിലാണ് സിദ്ധാന്തിനൊപ്പം നവ്യ എത്തിയത്.

സിദ്ധാന്ത് മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. ഇരുവർക്കും ഒപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവരും തിയേറ്ററിലേക്ക് കയറിപ്പോകുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് നവ്യ-സിദ്ധാന്ത് ജോഡിയെ കോർത്തിണക്കി ​ഗോസിപ്പുകൾ ശക്തമായത്. 2022ൽ ഇരുവരും ഒരുമിച്ച് ഋഷികേശിൽ അവധിക്കാലം ആഘോഷിക്കാൻ പോയതും അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

ഇരുവരും ഇതുവരെ പ്രണയം പരസ്യപ്പെടുത്തി ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാറില്ലെങ്കിലും പലപ്പോഴും താരങ്ങൾ സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഒട്ടനവധി സമാനതകൾ ഉണ്ടാകാറുണ്ട്. പരസ്പരം ലൈക്ക്, കമന്റ് എന്നിവ ചെയ്യാറുമുണ്ട്. മുപ്പതുകാരനായ സിദ്ധാന്ത് ഇതുവരെ നാല് സിനിമകളാണ് ബോളിവുഡിൽ ചെയ്തിരിക്കുന്നത്. ഫോൺ ബൂതാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

More from Filmibeat

Read more about: navya naveli nanda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X