ബച്ചന്‍ കുടുംബത്തിലെ കൊച്ചുമകള്‍ യുവനടനുമായി പ്രണയത്തിലോ? വൈറല്‍ കമന്റ് ഡിലീറ്റാക്കി നവ്യ നവേലി

പ്രണയക്കഥകള്‍ക്ക് ബോളിവുഡില്‍ ഒരു കാലത്തും ക്ഷാമമില്ല. സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി മിനിട്ടുകള്‍ക്കുള്ളിലാണ് ഒരു വാര്‍ത്ത തീപോലെ പരക്കുന്നത്. താരങ്ങളുടെ മാത്രമല്ല, അവരുടെ മക്കളും അടുത്ത ബന്ധുക്കളും എപ്പോഴും പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ക്ക് കീഴിലായിരിക്കും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചാവിഷയമാണ് ബച്ചന്‍ കുടുംബത്തിലെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയും യുവനടന്‍ സിദ്ധാന്ത് ചതുര്‍വേദിയുമായുള്ള പ്രണയം. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ഇരുവരുടെയും പങ്കാളിത്തം തന്നെയാണ് പാപ്പരാസികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. ഇരുപത്തിയഞ്ചുകാരിയായ നവ്യയും ഇരുപത്തിയെട്ടുകാരനായ സിദ്ധാന്തും തമ്മിലുള്ള പ്രണയം ഇപ്പോള്‍ ബോളിവുഡ് മാധ്യമങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഇരുവരും ഡേറ്റിങ്ങിലാണെന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ സൂചിപ്പിക്കുന്നത്.

Navya Naveli

കഴിഞ്ഞ ദിവസം നവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് സിദ്ധാന്ത് കമന്റ് ചെയ്തിരുന്നു. സിദ്ധാന്ത് പോസ്റ്റ് ചെയ്ത ചിത്രത്തിനും നവ്യയുടെ കമന്റ് ഉണ്ടായിരുന്നു ഇരുവരും പോസ്റ്റ് ചെയ്ത ചിത്രങ്ങളിലെ സമാനതകളും പൊരുത്തവും ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ സംശയം ഉന്നയിച്ചിരിക്കുന്നത്. ഇരുവരും ഋഷികേശില്‍ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

എന്നാല്‍ നവ്യയുടെയും സിദ്ധാന്തിന്റെയും കമന്റുകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ നവ്യ ഒന്നു പകച്ചെന്നു തോന്നുന്നു. സിദ്ധാന്തിന്റെ പോസ്റ്റുകള്‍ക്ക് നവ്യ നല്‍കിയ കമന്റുകളെല്ലാം ഇപ്പോള്‍ ഡിലീറ്റാക്കിയിരിക്കുകയാണ്. ഒപ്പം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും അപ്‌ഡേറ്റ് ചെയ്തു.

നവ്യയും സിദ്ധാന്തും പ്രണയത്തിലാണെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ഈ സംഭവം കൂടിയായതോടെ ഗോസിപ്പ് കോളങ്ങള്‍ അരക്കിട്ടുറപ്പിച്ചുകഴിഞ്ഞു. മുന്‍പും ഇതുപോലെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ഇരുവരും നല്‍കുന്ന പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.

2019-ല്‍ താന്‍ ഒരാളുമായി ത്രീവമായ പ്രണയത്തിലാണെന്നും ഇരുവരും സുഹൃത്തുക്കളായാണ് തുടങ്ങിയതെന്നും സിദ്ധാന്ത് പറഞ്ഞിരുന്നു. തന്റെ കാമുകിക്ക് സിനിമയുമായി ബന്ധമുണ്ടെന്നും എന്നാല്‍ നടിയല്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമാണ് നവ്യയും സിദ്ധാന്തും ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

Navya Nanda

ഗല്ലി ബോയ് എന്ന ഹിന്ദി ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച സിദ്ധാന്ത് ഏറെ പ്രക്ഷകപ്രീതി നേടിയ നടനാണ്. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ഗെഹ്‌രിയാന്‍ ആണ് സിദ്ധാന്ത് ചതുര്‍വേദിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദീപിക പദുക്കോണും അനന്യ പാണ്ഡേയും നായികമാരായായി എത്തിയ ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.

Recommended Video

ഒരു ജോഡി ചുരിദാറിന് പോലും ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. ശാലിനി പറയുന്നു

ബച്ചന്‍ കുടുംബത്തിലെ ഇളമുറക്കാരിയായ നവ്യ നവേലി ശ്വേത ബച്ചന്റെയും നിഖില്‍ നന്ദയുടെയും മകളാണ്. മുന്‍പ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആര്യന്‍ തന്റെ സഹപാഠിയും അടുത്ത സുഹൃത്തും ആണെന്നായിരുന്നു നവ്യയുടെ പ്രതികരണം.

More from Filmibeat

Read more about: navya naveli nanda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X