ബോളിവുഡിലെ പ്രണയങ്ങളെല്ലാം കെട്ടുകഥകള്‍! തുറന്നടിച്ച് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി

By Midhun Raj

പ്രണയചിത്രങ്ങള്‍ക്ക് എപ്പോഴും മികച്ച സ്വീകാര്യത നല്‍കിയിട്ടുളളവരാണ് പ്രേക്ഷകര്‍. ഏത് ഇന്‍ഡസ്ട്രിയില്‍ ആയാലും ഇത്തരം സിനിമകള്‍ എല്ലാവരുടെയും മനസ് കീഴടക്കാറുണ്ട്. ബോളിവുഡിലും മുന്‍പ് പ്രണയ സിനിമകള്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. ഷാരൂഖ് ഉള്‍പ്പെടെയുളള താരങ്ങളുടെ സിനിമകള്‍ക്കെല്ലാം തന്നെ മികച്ച വരവേല്‍പ്പായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്.

മികച്ച പ്രതികരണത്തോടൊപ്പം കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു ബോളിവുഡ് പ്രണയ ചിത്രങ്ങള്‍. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ബോളിവുഡില്‍ ഇറങ്ങിയ റൊമാന്റിക്ക് ചിത്രങ്ങളെക്കുറിച്ച് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി സംസാരിച്ചിരുന്നു. ഇത്തരം സിനിമകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നവാസുദ്ദീന്‍ സിദ്ധിഖി എത്തിയിരുന്നത്.

പ്രണയ ചിത്രങ്ങളെ വിമര്‍ശിച്ച് നവാസുദ്ദീന്‍

പ്രണയ ചിത്രങ്ങളെ വിമര്‍ശിച്ച് നവാസുദ്ദീന്‍

ബോളിവുഡിലെ പ്രണയ സിനിമകള്‍ക്ക് ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവാസുദ്ദീന്‍ എത്തിയിരുന്നത്. തന്റെ പുതിയ ചിത്രമായ ഫോട്ടോഗ്രാഫറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സിനിമകളിലെ പ്രണയത്തെക്കുറിച്ച് നവാസുദ്ദീന്‍ സിദ്ധിഖി തുറന്നുസംസാരിച്ചത്. ജീവിതത്തിലെ പ്രണയത്തോളം വരുന്ന സിനിമകള്‍ ഒന്നും തന്നെ ഇല്ല. സിനിമയിലെ പ്രണയത്തേക്കാള്‍ മനോഹരമായ പ്രണയങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ടെന്നും നടന്‍ പറയുന്നു

നവാസുദ്ദീന്‍ പറഞ്ഞത്

നവാസുദ്ദീന്‍ പറഞ്ഞത്

സിനിമയിലെ പ്രണയമല്ല യഥാര്‍ത്ഥ പ്രണയം. സിനിമയിലെ പ്രണയങ്ങള്‍ എല്ലാം കെട്ടുകഥകളാണ്. പുതിയ ചിത്രം ഫോട്ടോഗ്രാഫറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ നവാസുദ്ദീന്‍ സിദ്ധിഖി തുറന്നുപറഞ്ഞു. റിതേഷ് ബാദ്ര സംവിധാനം ചെയ്യുന്ന ഫോട്ടോഗ്രാഫറില്‍ ജീവിതത്തോട് പടപൊരുതുന്ന ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് നവാസുദ്ദീന്‍ സിദ്ധിഖിയുടെത്.

പുതിയ സിനിമ

പുതിയ സിനിമ

മേയ് 17നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പായി നിരവധി ഫിലിം ഫെസ്റ്റുവലുകളില്‍ അടക്കം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നവാസുദ്ദീനൊപ്പം സാനിയ മല്‍ഹോത്രയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രമേയപരമായി ഏറെ പ്രാധാന്യമുളള ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയുടെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പേട്ടയിലെ പ്രകടനം

പേട്ടയിലെ പ്രകടനം

അടുത്തിടെ പേട്ട എന്ന ചിത്രത്തിലൂടെയായിരുന്നു നവാസുദ്ദീന്‍ സിദ്ധിഖി തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ചിത്രത്തില്‍ സ്‌റ്റൈല്‍ മന്നന്റെ വില്ലനായി ഗംഭീര പ്രകടനം തന്നെയായിരുന്നു നടന്‍ കാഴ്ചവെച്ചിരുന്നത്. പേട്ടയില്‍ വിജയ് സേതുപതിക്കൊപ്പം വില്ലന്‍ വേഷത്തില്‍ നവാസുദ്ദീനും തിളങ്ങിയിരുന്നു. പേട്ടയില്‍ സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. ബോളിവുഡില്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമാര്‍ന്ന പ്രകടനം കാഴ്ചവെച്ചതിനു ശേഷമായിരുന്നു നവാസുദ്ദീന്‍ സിദ്ധിഖി കോളിവുഡിലേക്കും എത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X