നവാസുദ്ദീന്‍ സിദ്ദിഖി ഹോളിവുഡിലേക്ക്; നായിക നിക്കോള്‍ കിഡ്മാന്‍
മുംബൈ: ബോളിവുഡില്‍ അധികമാരെയും തേടിയെത്താത്ത അപൂര്‍വ ബഹുമതി നവാസുദ്ദീന്‍ സിദ്ദിഖിക്ക്. സ്വതസിദ്ധമായ അഭിനയശേഷികൊണ്ട് ബോളിവുഡ്‌പ്രേക്ഷകരുടെ മനം കവര്‍ന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ തേടി ഹോളിവുഡ് ഓഫറാണ് എത്തിയിരിക്കുന്നത്. നായികയാവട്ടെ ഓസ്‌ട്രേലിയന്‍ സുന്ദരി നിക്കോള്‍ കിഡ്മാനും.
ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമായി ചിത്രീകരണം നടത്തുന്ന സിനിമയിലേക്കാണ് സിദ്ദിഖിയെ കാസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രശസ്ത സംവിധായകന്‍ ഗാര്‍ത്ത് ഡേവിസാണ് സിനിമയുടെ സംവിധാനം. 'എ ലോങ് വേ ഹോം' എന്ന സറു ബ്രിയര്‍ലിയുടെ പ്രശസ്തമായ പുസ്തകത്തിന്റെ ആധാരമാക്കിയുള്ളതാണ് സിനിമ.

സ്ലംഡോഗ് മില്ലെനിയര്‍ താരം ദേവ് പട്ടേല്‍, തനിഷ്ത ചാറ്റര്‍ജി, ദീപ്തി നാവല്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി നവാസുദ്ദീന്‍ സിദ്ദിഖിയുടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍ ചിത്രമായ ബജ്‌രംഗി ഭായിജാനിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങും.
ഹോളിവുഡ് സിനിമയെക്കുറിച്ച് നവാസുദ്ദീന്‍ മനസു തുറന്നില്ലെങ്കിലും അതു സംഭവിക്കുമെന്നുതന്നെയാണ് സുഹൃത്തുക്കള്‍ പറയുന്നത്. വില്ലനായും വില്ലന്‍ പരിവേഷമുള്ള നായകനായും ബോളിവുഡില്‍ അടുത്തിടെ പേരെടുത്ത നടനാണ് നവാസുദ്ദീന്‍. ഗാംഗ്‌സ് ഓഫ് വസേപൂര്‍ നവാസുദ്ദീന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്.


Click it and Unblock the Notifications











