»   » നവാസുദ്ദീന്‍ സിദ്ദിഖി രജനീകാന്തിനെയും നായികമാരെയും കുറിച്ചു പറഞ്ഞത് !!

നവാസുദ്ദീന്‍ സിദ്ദിഖി രജനീകാന്തിനെയും നായികമാരെയും കുറിച്ചു പറഞ്ഞത് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് നവാസുദ്ദീന്‍ സിദ്ദിഖി. ഒട്ടേറെ ചിത്രങ്ങളില്‍ മികച്ച റോളുകള്‍ നവാസുദ്ദീന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഒടുവില്‍ പുറത്തിറങ്ങിയ ഫ്രീക്കി അലിക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

നവാസുദ്ദീന്‍ സിദ്ദിഖി സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെയും ബോളിവുഡ് നടിമാരായ രാധികാ ആപ്‌തെ, ആമി ജാക്‌സണ്‍ എന്നിവരെ കുറിച്ച് പറഞ്ഞതിതാണ്...

നവാസുദ്ദീന്‍ സിദ്ദിഖി

രജനീകാന്ത് എന്ന സൂപ്പര്‍ സ്റ്റാറിന്റെ ഒട്ടേറെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും വ്യത്യസ്തമായ അഭിനയമാണ് രജനീയുടെതെന്നുമാണ് നവാസുദ്ദീന്‍ പറയുന്നത്.

കബാലി

രജനിയുടെ കബാലിയും തനിക്കേറെ ഇഷ്ടപ്പെട്ടെന്നും നവാസുദ്ദീന്‍ പറയുന്നു

രാധികാ ആപ്‌തെ

കബാലിയില്‍ രജനിയുടെ നായികയായിരുന്ന രാധികാ ആപ്‌തെ 2015 ല്‍ പുറത്തിറങ്ങിയ മഞ്ഞി എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്നു എന്നു നവാസുദ്ദീന്‍ പറഞ്ഞു

ആമി ജോണ്‍സണ്‍

സൊഹൈല്‍ ഖാന്‍ സംവിധാനം ചെയ്ത ഫ്രീക്കിഅലിയില്‍ തന്റെ നായിക ആമി ജോണ്‍സണ്‍ രജനിയുടെ ചിത്രത്തിലും നായികയാവുന്നുണ്ട് .ശങ്കര്‍ സംവിധാനം ചെയ്യുന്ന റോബോ 2 എന്ന ചിത്രത്തിലാണ് ആമി രജനിയുടെ നായികയാവുന്നത്. ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും .

English summary
Nawazuddin Siddiqui has made an interesting revelation about superstar Rajinikanth that will totally surprise you.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam