കഴുത്തിന് കുത്തിപ്പിടിച്ച് സെല്‍ഫിയെടുക്കാന്‍ നോക്കി, ജീവനും കൊണ്ട് രക്ഷപെട്ട് നവാസുദ്ദീന്‍ സിദ്ദിഖി

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നവാസുദ്ദീന്‍ സിദ്ധിഖി. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയാണ് ബോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായി നവാസുദ്ദീന്‍ സിദ്ധിഖി മാറിയിരുന്നത്. കഴിഞ്ഞ ദിവസം നടന്റെതായി പുറത്തിറങ്ങിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

നവാസുദ്ദീനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരാധകരില്‍ ചിലര്‍ അതിക്രമം കാണിക്കുകയായിരുന്നു. ആള്‍ത്തിരക്കിനിടെ കാറിലേക്ക് കയറാന്‍ പോയ സിദ്ധിഖിയെ ഒരു കൂട്ടം ആളുകള്‍ കഴുത്തിന് കുത്തിപ്പിടിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷ ജീവനക്കാര്‍ ഇടപെടുകയും ബലം പ്രയോഗിച്ച് സിദ്ധിഖിയെ മോചിപ്പിച്ച് കാറില്‍ കയറ്റി വിടുകയുമായിരുന്നു.

Nawazuddin Siddiqui,

രാത് അകലേ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നവാസുദ്ദീന്‍ സിദ്ധിഖി കാണ്‍പൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ഇത്തരത്തില്‍ പൊതു സ്ഥലങ്ങളില്‍ വെച്ച് ധാരാളമായി നടീനടന്മാര്‍ക്ക് മോശം അനുഭവം നേരിടേണ്ടി വരാറുണ്ട്. ബോളിവുഡ്,തെന്നിന്ത്യന്‍ സിനിമ മേഖലയിലുളള താരങ്ങള്‍ക്കാണ് സമീപ കാലത്ത് മോശം അനുഭവങ്ങള്‍ ഉണ്ടായിരുന്നത്.

സിനിമാ താരങ്ങളോടുളള ആരാധന മൂത്ത് ആരാധകര്‍ വരുത്തി വെയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്കും അതിരില്ല. സിനിമകളുടെ റിലീസ് ദിവസങ്ങളിലെല്ലാം അപകടം വരുത്തിവെക്കുന്ന രീതിയിലാണ് ചില ആളുകള്‍ ആഘോഷങ്ങള്‍ നടത്താറുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X