എന്തിനാണ് വിവാദം സൃഷ്ടിക്കുന്നത്!! മീ ടൂവിനെ കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ, കാണൂ

വിവാദങ്ങളിൽ അകപ്പെട്ട താരമായിരുന്നു ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി

2018ൽ ഇന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമായിരുന്നു മീടൂ മൂവ്മെന്റ് . ഇന്ത്യൻ സിനിമ ഒന്നടങ്കം പിടിച്ചു കുലുക്കാൻ ഇതിനു സാധിച്ചിരുന്നു. വിശ്വസിക്കാൻ കഴിയാത്ത പല കഥകളായിരുന്നു മീ ടൂവിലൂടെ പുറം ലോകത്ത് എത്തിയത്. അതിനാൽ തന്നെ പല വെളിപ്പെടുത്തലുകളും പ്രേക്ഷകർക്കിടയിലും സിനിമ ലോകത്തും വൻ ഞെട്ടലുകൾ സൃഷടിച്ചു. പല താരങ്ങൾക്കും തങ്ങളുടെ അഭിപ്രായം തുറന്നു പറയാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.

വിവാദങ്ങളിൽ അകപ്പെട്ട താരമായിരുന്നു ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. താരത്തിന് വില്ലനായ മീടൂ മൂവ്മെന്റ് അല്ലായിരുന്നു അദ്ദേഹത്തിന്റെ ആത്മകഥയായിരുന്നു. 2017 ൽ പുറത്തു വന്ന ആൻ ഓർഡിനറി ലൈഫ് എന്ന പുസ്തകമായിരുന്നു അദ്ദേഹത്തെ വിവാദ നായകനാക്കിയത്. ആത്മകഥയിൽ ബോളിവുഡ് നടിമാരായ മിഹാരിക സിങ്, സുനിത രജ്വർ എന്നിവരെ കുറിച്ചെഴുതിയതാണ് വിവാദമായത്. ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ ഇപ്പോൾ താരം ആകെ മാറിപ്പോയി . പ്രശ്നങ്ങളിൽ ചാടാനില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.. തന്റെ പുതിയ ജീവിതത്തെ കുറിച്ചും തീരുമാനങ്ങളെകുറിച്ചും തുറന്നു പറയുകയാണ്. ദേശീയ മാധ്യമത്തിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ

 ആത്മകഥയിലെ പരാമർശം

ആത്മകഥയിലെ പരാമർശം

ഋതുപർണ്ണ ചാറ്റാർജിയുമായി ചേർന്നായിരുന്നു സിദ്ദിഖി ആൻ ഓർഡിനറി ലൈഫ് എന്ന ആത്മകഥ പുറത്തിറക്കിയത്. പുസ്തകത്തിൽ മുൻ മിസ്സ് ഇന്ത്യയായിരുന്ന നിഹാരിക സിങ്ങും മടി സുനിത രജ്വറുമായുളള ബന്ധത്തെ കുറിച്ച് സിദ്ദ്ഖി തുറന്നെഴുതിയിരുന്നു. അതേസമയം ഇവരുടെ അനുവാദമില്ലാതെയായിരുന്നു വെലഇപ്പെടുത്തൽ ഇത്. വൻ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് മാപ്പ് ചോദിച്ച് പുസ്തകം പിൻവലിക്കുകയും ചെയ്തു.

  താരത്തിന്റെ വ്യക്തി ജീവിതത്തെ പറ്റി

താരത്തിന്റെ വ്യക്തി ജീവിതത്തെ പറ്റി

വിവാദത്തിന് ശേഷം താരം ആകെ മാറിപ്പോയി. താൻ ഒരു അഭിനേതാവാണ്. എന്റെ ജോലി അഭിനയം മാത്രമാണ്. അത് ചെയ്യണം. അല്ലാതെ ആരെ കുറിച്ചും ഒന്നിനെ കുറിച്ചും ചിന്തിക്കാൻ താൽപര്യമില്ല. കൂടാതെ തന്റെ വ്യക്തി ജീവിത്തെ കുറിച്ച് പുറം ലോകത്തെ അറിയിക്കാനും തന്റെ ജീവിതത്തെ ഉറ്റു നോക്കി കൊണ്ടിരിക്കുന്നവരോടും വിയോജിപ്പ് മാത്രമാണെന്നും സിദ്ദിഖി പറഞ്ഞു. എന്നെ അഭിനേതാവായിട്ടാണ് എല്ലാവരും അറിഞ്ഞു തുടങ്ങിയത്. അതിൽ തന്നെ ശ്രദ്ധ പുലർത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.

 സെലിബ്രിറ്റികളുടെ ജീവിതം

സെലിബ്രിറ്റികളുടെ ജീവിതം

ഭാര്യയെ നിരീക്ഷിക്കാൻ സ്വകാര്യ ഡിക്ടറ്റീവിനെ വാടകയ്ക്ക് എടുത്തു എന്നു തരത്തിലുള്ള ആരോപണങ്ങളും താരത്തിനെതിരെ ഉയർന്നു വാന്നിരുന്നു. ഇത്തരം ആരോപണങ്ങൾക്കെതിരെ താരം പ്രതികരിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ തനിയ്ക്ക് വിഷമമില്ല. എന്തിനാണ് മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് ശ്രദ്ധിക്കുന്നത്. താരങ്ങളും സാധാരണ മനുഷ്യരാണ്. ചെറിയ കാര്യങ്ങൾക്കു പോലും കുറ്റപ്പടുത്താറുണ്ട്. അങ്ങനെ ഒരിക്കലും ചെയ്യരുതെന്നും സിദ്ദിഖി പറഞ്ഞു.

 മീടൂ മൂവ്മെന്റ്

മീടൂ മൂവ്മെന്റ്

സംവിധായകൻ രാജ്കുമാർ ഹിരാനിയ്ക്കെതിരെയുളള മീടൂ ആരോപണത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തത്. തനിയ്ക്ക് ഇതിനെ കുറിച്ച് പറയാൻ താൽപര്യമില്ല. വെറുതെ വിവാദങ്ങളൾ സൃഷ്ടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവസേന നേതാവ് ബൽ തക്കറെയുടെ ജീവതത്തെ ആസ്പദമാക്കി പുറത്തു വരുന്ന തക്കറെയാണ് സിദ്ദിഖിയുടെ പുതിയ ചിത്രം. ഇത് വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X