twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദങ്ങള്‍ക്കൊടുവില്‍ താക്കറെ തിയ്യേറ്ററുകളില്‍! ബാല്‍ താക്കറെയായി ജീവിച്ച് നവാസുദ്ദീന്‍ സിദ്ധിഖി!

    By Midhun Raj
    |

    ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ജീവിത കഥ പറയുന്ന എറ്റവും പുതിയ ചിത്രമാണ് താക്കറെ. ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ നവാസുദ്ദീന്‍ സിദ്ധിഖിയാണ് സിനിമയില്‍ ബാല്‍താക്കറെ ആയി എത്തുന്നത്. ലോകമെമ്പാടമുളള രണ്ടായിരത്തി അഞ്ചൂറോളം തിയ്യേറ്ററുകളില്‍ സിനിമ ഇന്ന് റിലീസ് ചെയ്തിരുന്നു.

    നിരഞ്ജനും ധര്‍മ്മജനും ഒന്നിക്കുന്ന സകലകലാശാല തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെനിരഞ്ജനും ധര്‍മ്മജനും ഒന്നിക്കുന്ന സകലകലാശാല തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ

    കേരളത്തില്‍ 23 തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നവാസുദ്ദീന്‍ സിദ്ധിഖിയുടെ പ്രകടനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. താക്കറെയായി മോശമില്ലാത്ത പ്രകടനം തന്നെ നടന്‍ കാഴ്ചവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

    Thackeray movie

    ഹിന്ദിക്കു പുറമെ മറാത്തി ഭാഷയിലുമാണ് സിനിമയെടുത്തിരിക്കുന്നത്. അഭിജിത്ത് പാന്‍സെ ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. നവാസുദ്ദീന്‍ സിദ്ധിഖിക്കൊപ്പം അമൃത റാവു,സുധീര്‍ മിശ്ര,അബ്ദുള്‍ ഖാദര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    നേരത്തെ ബാല്‍ താക്കറെയുടെ വേഷം ചെയ്യുന്ന നവാസുദ്ദീന്‍ സിദ്ധിഖിക്കെതിരെയും ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ സിനിമയിലെ പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. നായകനടന്റെ മതത്തില്‍ തുടങ്ങിയായിരുന്നു നേരത്തെ വിവാദങ്ങള്‍ ആരംഭിച്ചിരുന്നത്.

    വമ്പന്‍ ചിത്രങ്ങളുമായി മിന്നിത്തിളങ്ങാന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍! മഞ്ജുവിന്റെ പുതിയ സിനിമകള്‍ കാണൂവമ്പന്‍ ചിത്രങ്ങളുമായി മിന്നിത്തിളങ്ങാന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍! മഞ്ജുവിന്റെ പുതിയ സിനിമകള്‍ കാണൂ

    സ്റ്റീഫന്‍ നെടുമ്പളളിയായി മരണമാസ് ഗെറ്റപ്പില്‍ ലാലേട്ടന്‍! ലൂസിഫറിന്റെ പോസ്റ്റര്‍ തരംഗമാകുന്നു! കാണൂസ്റ്റീഫന്‍ നെടുമ്പളളിയായി മരണമാസ് ഗെറ്റപ്പില്‍ ലാലേട്ടന്‍! ലൂസിഫറിന്റെ പോസ്റ്റര്‍ തരംഗമാകുന്നു! കാണൂ

    English summary
    Nawazuddin Siddiqui's Thackeray movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X