twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാല് വിവാഹമോചനങ്ങള്‍ ഉണ്ടായി, ആദ്യ ഭാര്യ പോയതിന് കാരണം ഇതാണ്! നവാസുദ്ദീനെ കുറിച്ച് ഭാര്യ പറയുന്നു

    |

    സിനിമാ താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും ഒരു താരവിവാഹമോചന വാര്‍ത്തയാണ് വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയ ആണ് വക്കീല്‍ നോട്ടീസുമായി രംഗത്ത് വന്നിരിക്കുന്നത്.

    വിവാഹമോചനവും ജീവനാംശവും ആവശ്യപ്പെട്ട് കൊണ്ട് നടനെതിരെയ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ആലിയ. ലോക്ഡൗണ്‍ കാരണം സ്പീഡ് പോസ്റ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ഇ-മെയിലായും വാട്‌സാപ്പ് വഴിയുമാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഇത് മാത്രമല്ല നവാസുദ്ദീന്റെ പേരില്‍ ശാരീരിക-മാനിസക പീഡനങ്ങള്‍ ചൂണ്ടി കാണിച്ച് പരാതിയും ഭാര്യ കൊടുത്തിരിക്കുകയാണ്.

    ആലിയയുടെ വെളിപ്പെടുത്തല്‍

    ബോളിവുഡ് സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു നവാസുദ്ദീന്റെ വിവാഹമോചന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വരുന്നത്. ഇക്കാര്യത്തെ കുറിച്ച് ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ ഈ തീരുമാനങ്ങള്‍ക്ക് പിന്നിലുള്ള കാരണങ്ങളെ കുറിച്ച് ആലിയ മനസ് തുറന്നിരിക്കുകയാണ്. ഇങ്ങനയൊരു തീരുമാനം ഒരുപാട് കാലം മുന്‍പേ വിചാരിച്ചതാണ്. നവാസുദ്ദീനുമായിട്ടുള്ള വിവാഹശേഷം താന്‍ ഒരുപാട് സഹിച്ചു. തന്റെ ദാമ്പത്യ പ്രശ്‌നങ്ങള്‍ ആദ്യമായിട്ടാണ് പറയുന്നത്. പല പ്രശ്‌നങ്ങളും താന്‍ ഇതുവരെ മറച്ച് പിടിക്കുകയായിരുന്നു.

    ആലിയയുടെ വെളിപ്പെടുത്തല്‍

    പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. നവാസുദ്ദീനെ വിവാഹം കഴിച്ചപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളാണ്. പക്ഷേ ഞാനത് പുറത്തേക്ക് കൊണ്ട് വന്നില്ല. ഞാന്‍ തന്നെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. നല്ലത് വരുന്നതിന് വേണ്ടിയാണ് ഇത്രയും കാത്തിരുന്നത്. ഒടുവില്‍ ഞാന്‍ തന്നെ ഈ തീരുമാനമെടുത്തു. അവസാനം ഇങ്ങനെയൊരു തീരുമാനം എടുത്തതിന് പിറകില്‍ ഒരുപാട് കാരണങ്ങളുണ്ട്. ഇത്രയും കാലം നവാസുദ്ദീനെതിരെ ആലിയ ആരോപിച്ച കാര്യങ്ങളെല്ലാം സഹിച്ചിട്ടും ഇങ്ങനെയൊരു നടപടി എടുത്തത് എന്ത് കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കുന്നു.

    ആലിയയുടെ വെളിപ്പെടുത്തല്‍

    യഥാര്‍ഥത്തില്‍ എന്റെ ആത്മാഭിമാനം ക്രമേണ നശിച്ച് പോവുകയായിരുന്നു. ഞാന്‍ വളര്‍ന്ന് വന്ന വീട്ടില്‍ നിന്നുള്ള രീതികള്‍ മാറി. അമ്മയും സഹോദരനുമാണ് എന്നെ നോക്കിയിരുന്നത്. പെട്ടെന്ന് നിങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നു. വിവാഹം കഴിക്കാന്‍ അത് ആവശ്യമായിരുന്നു. അതിനാല്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് കൊണ്ട് ഞാനത് ചെയ്തു. അതോടെ ജീവിതം വളരെ മോശമായി മാറി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒന്നുമല്ലെന്ന് മനസിലാക്കുന്നു. ഞാന്‍ ഒരിക്കലും ഒന്നും ആയിരുന്നില്ല. അദ്ദേഹത്തിന്റെ മക്കള്‍ക്കൊപ്പം പത്ത് വര്‍ഷത്തോളം ഒറ്റയ്ക്ക് തമാസിച്ചു. എല്ലാ കാര്യങ്ങളും ഒറ്റക്കാണ് ചെയ്തത്. അത് കൊണ്ടാണ് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എല്ലാ കാര്യങ്ങളും ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് ചെയ്യുന്നത്. പിന്നെ എന്തിന് ശരിക്കും അങ്ങനെ തന്നെ ആയിക്കൂടാ...

    ആലിയയുടെ വെളിപ്പെടുത്തല്‍

    ഭാര്യമാര്‍ക്ക് നേരെയുള്ള ശാരീരികമായ പീഡനവും അതിക്രമങ്ങള്‍ക്കും ഉദ്ദാഹരണമാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ വീടെന്ന് ആലിയ പറയുന്നു. അദ്ദേഹം ഒരിക്കലും എനിക്ക് നേരെ കൈ ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ ആക്രോശങ്ങളും വാദങ്ങളും അസഹനീയമായിരുന്നു. അത് മാത്രമേയുള്ളുവെന്ന് നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബമാണ് മാനസികമായും ശാരീരികമായും എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സഹോദരന്‍ എന്നെ അടിച്ചിട്ടുണ്ട്. മുംബൈയില്‍ ആയിരുന്നപ്പോഴാണ് നവാസുദ്ദീന്റെ അമ്മയും സഹോദരങ്ങളും നാത്തൂന്മാരും ഞങ്ങളുടെ കൂടെ താമസിച്ചിരുന്നത്. അത് കൊണ്ട് വര്‍ഷങ്ങളോളം ഞാനിത് സഹിച്ചു. ഇതേ കാരണം കൊണ്ടാണ് ആദ്യ ഭാര്യയും ഉപേക്ഷിച്ച് പോയത്.

     ആലിയയുടെ വെളിപ്പെടുത്തല്‍

    ഇതുവരെ അദ്ദേഹത്തിന്റെ പേരില്‍ ഏഴോളം കേസുകള്‍ ഭാര്യമാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് വിവാഹമോചനങ്ങളും നടന്നു. ഇത് അഞ്ചാമത്തേതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ രീതിയാണ് ഇത്. മറ്റുള്ളവരുടെ മുന്‍പില്‍ നാണക്കേട് മറച്ച് വെക്കാന്‍ ഒരുപാട് ശ്രമിക്കും. എന്നാല്‍ എത്രമാത്രം സ്‌നേഹിക്കാന്‍ ആര്‍ക്ക് കഴിയും. എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. അതിനാല്‍ സഹോദരിമാരാണ് പിന്തുണയുമായി ഉള്ളത്. കഴിഞ്ഞ ഡിസംബറില്‍ എന്റെ സഹോദരനും മരിച്ചു.

    Read more about: nawazuddin siddiqui
    English summary
    Nawazuddin Siddiqui's wife Aaliya About Why She Take This Decision
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X