twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വീട്ടിൽ ഞാൻ പെട്ടു, ഉറക്കം സോഫയിൽ, അമ്മായി അമ്മയുടെ ഉപദ്രവം; നവാസുദീന്റെ ഭാര്യ

    |

    ബോളിവുഡ് സിനിമകളിലെ പ്രമുഖ താരമാണ് നവാസുദീൻ സിദ്ദിഖി. വ്യത്യസ്തമായ സിനിമകളിലൂടെ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടി എടുത്ത നടൻ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ആണ് ശ്രദ്ധ നേടുന്നത്. മുഖ്യധാരാ സിനിമകളിസൽ കണ്ട് പരിചയമില്ലാത്ത വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നവാസുദ്ദീൻ സിദ്ദിഖിന് കഴിഞ്ഞു. അടുത്തിടെ ആണ് ഒടിടി പ്ലാറ്റ്ഫോമുകൾ തനിക്ക് മടുത്ത് തുടങ്ങിയെന്ന് നവാസുദ്ദീൻ പറഞ്ഞത്.

    Also Read: മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്‌ന രാജ്!, വീഡിയോAlso Read: മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്‌ന രാജ്!, വീഡിയോ

    വഞ്ചിക്കുകയാണെന്ന് ആരോപിച്ച് ആലിയ വിവാഹ മോചനത്തിന് ഒരുങ്ങിയിരുന്നു

    കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ നടന്റെ വ്യക്തി ജീവിതം വാർത്തകളിൽ‌ നിറഞ്ഞിരുന്നു. കാമുകി ആലിയയെ ആണ് നവാസുദ്ദീൻ വിവാ​ഹം കഴിച്ചത്. ഷോര, യാനി എന്നീ രണ്ട് കുട്ടികളും നവാസുദ്ദീന് ഉണ്ട്. 2021 ഭർത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് ആലിയ വിവാഹ മോചനത്തിന് ഒരുങ്ങിയിരുന്നു.

    എന്നാൽ പിന്നീട് ഈ നീക്കം ഇവർ ഉപേക്ഷിച്ചു. പക്ഷെ ഭർത്താവിൽ നിന്നും അകന്നാണ് കഴിഞ്ഞത്. കുറച്ച് നാളുകൾക്കുള്ളിൽ മുംബൈയിലേക്ക് തിരിച്ചെത്തിയ ആലിയ നവാസുദീൻ തനിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നടന്റെ വീട്ടിലേക്ക് താമസമാക്കി.

    അമ്മായിഅമ്മ തന്നെ വീട്ടിൽ കയറ്റുന്നില്ലെന്ന് ആരോപിച്ച് ആലിയ

    Also Read: സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾAlso Read: സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ

    നവാസുദ്ദീന്റെ അമ്മ മെഹറുന്നീസയുമായി നടന്റെ ഭാര്യക്ക് അന്ന് പ്രശ്നം ഉണ്ടായിരുന്നു. അമ്മായിഅമ്മ തന്നെ വീട്ടിൽ കയറ്റുന്നില്ലെന്ന് ആരോപിച്ച് ആലിയ മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഏറെ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ആലിയക്ക് വീണ്ടും വീട്ടിലേക്ക് കയറാനായത്. ഇപ്പോഴിതാ ഭർത്താവിന്റെ വീട്ടിൽ താൻ പൂട്ടിയിട്ടതിന് സമാനമായാണ് കഴിയുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആലിയ.

    ലിവിം​ഗ് റൂമിലെ സോഫയാണ് എന്റെ ബെഡ്

    'വീട്ടിൽ ഒരു സ്വാതന്ത്ര്യവും തനിക്കില്ലെന്ന് ആലിയ പറയുന്നു. എനിക്ക് അടുക്കളയിൽ പ്രവേശനമില്ല. ലിവിം​ഗ് റൂമിലെ സോഫയാണ് എന്റെ ബെഡ്. എനിക്ക് ഭക്ഷണം എത്തിക്കുന്ന സുഹൃത്തുക്കളെ വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പത്ത് വർഷക്കാലമായി നവാസിനെ അറിയാം'

    'അവൻ വളരെ പോപ്പുലർ ആയ സമയത്താണ് ഞാൻ വിവാഹം കഴിക്കുന്നത്. അവന്റെ ഭാര്യ എന്ന നിലയിൽ എന്ത് കൊണ്ട് എനിക്ക് ഈ വീട്ടിൽ ജീവിക്കാൻ പറ്റുന്നില്ല. ഡെലിവറി ഏജന്റുകൾക്ക് പോലും ഈ വീട്ടിലേക്ക് വരാൻ പറ്റുന്നില്ല'

    ഞാൻ എനിക്ക് അവകാശമുള്ള വീട്ടിൽ നിന്ന് ഞാൻ എന്തിനാണ് ഇറങ്ങുന്നത്

    'ഞാൻ ട്രാപ്പിലായ പോലെ തോന്നുന്നു. എനിക്ക് താമസിക്കാൻ മറ്റൊരു ഇടം ഇല്ല. അതിനൊക്കെ പുറമെ ഞാൻ എനിക്ക് അവകാശമുള്ള വീട്ടിൽ നിന്ന് ഞാൻ എന്തിനാണ് ഇറങ്ങുന്നത്,' ആലിയ ചോദിച്ചു.

    ദുബായിൽ നിന്നും സാമ്പത്തികമായി പ്രതിസന്ധി നേരിടവെ തിരിച്ചെത്തിയതാണ് ആലിയ. ഇതിന് ശേഷമാണ് നവാസുദീന്റെ വീട്ടിലേക്ക് വന്നത്. അന്ന് ഇതേ പറ്റി ആലിയ സംസാരിച്ചിരുന്നു. എന്റെ സാമ്പത്തിക സ്ഥിതി മോശമാണ്.

     ഈ പ്രശ്നങ്ങളെല്ലാം തന്റെ ആരോ​ഗ്യത്തെയും ബാധിച്ചെന്നും ആലിയ

    ദുബായിലേക്ക് തിരിച്ച് പോവാൻ കൈയിൽ ഇപ്പോൾ പാസ് പോർട്ട് ഇല്ല. അങ്ങനെയാണ് ഞാൻ ഭർത്താവിന്റെ വീട്ടിലേക്ക് എത്തുന്നത്. എന്നാൽ നവാസിന്റെ അമ്മയും സഹോദരിക്കും എന്നോട് സ്ഥലം വിടാൻ‌ പറഞ്ഞു. ഞാനും നവാസും വേർപിരിഞ്ഞതാണെന്നും രണ്ടാമത്തെ കുഞ്ഞ് നിയമപ്രകാരം നവീസിന്റേതല്ലെന്നും പറഞ്ഞു.

    കുഞ്ഞിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് വേദനിപ്പിക്കുന്നതാണ്. എനിക്ക് അപ്പെൻഡിക്സിന്റെ ഓപ്പറേഷൻ നടന്നപ്പോൾ ആശുപത്രിയിൽ ആരും വന്നില്ല. ഈ പ്രശ്നങ്ങളെല്ലാം തന്റെ ആരോ​ഗ്യത്തെയും ബാധിച്ചെന്നും ആലിയ പറഞ്ഞു. വിഷയത്തിൽ നവാസുദ്ദീൻ ഇത് വരെ പ്രതികരിച്ചിട്ടില്ല.

    Read more about: nawazuddin siddiqui
    English summary
    Nawazuddin Siddiqui's Wife Against The Actor And His Family; Says She Feels Trapped In The House
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X