»   »  നായികയ്‌ക്കൊപ്പം അമിതമായ 'സെക്‌സ്' ചെയ്തു, ഭാര്യ രണ്ട് ദിവസം മിണ്ടിയില്ല എന്ന് നവാസുദ്ദീന്‍

നായികയ്‌ക്കൊപ്പം അമിതമായ 'സെക്‌സ്' ചെയ്തു, ഭാര്യ രണ്ട് ദിവസം മിണ്ടിയില്ല എന്ന് നവാസുദ്ദീന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ബാബുമോശൈ ബന്തുക്ബാസ എന്ന ബോളിവുഡ് ചിത്രം ഇതിനോടകം വിവാദങ്ങളുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു. അമിതമായ അശ്ലീലത ഉണ്ടെന്ന് പറഞ്ഞ് നാല്‍പ്പത്ത് എട്ടിലധികം രംഗങ്ങള്‍ ഈ ചിത്രത്തില്‍ നിന്നും കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതോടെയാണ് ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്.

അശ്ലീലതയെ ചൊല്ലി 48 രംഗങ്ങള്‍ കട്ട് ചെയ്തു, എന്നാലും വിടില്ല, പിന്നെയും സെക്‌സി വീഡിയോ തന്നെ... കാണൂ

നവാസുദ്ദീന്‍ സിദ്ദിഖിനെ നായകനാക്കി കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന് മാത്രമല്ല പ്രശ്‌നമായത്, നായകന്റെ ദാമ്പത്യത്തിനും പ്രശ്‌നമുണ്ടാക്കി എന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തില്‍ അമിതമായ സെക്‌സ് രംഗങ്ങള്‍ ചെയ്തത് കണ്ട് ഭാര്യ നവാസുദ്ദീനോട് ദേഷ്യപ്പെട്ടുവത്രെ.

nawazuddin-siddiqui

ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നവാസുദ്ദീന്‍ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമിതമായി സെക്‌സ് രംഗങ്ങളില്‍ അഭിനയിച്ചതില്‍ ഭാര്യയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവത്രെ. ഇക്കാര്യത്തെ ചൊല്ലി രണ്ട് ദിവസം ഭാര്യ മിണ്ടിയില്ല എന്നും നടന്‍ പറഞ്ഞു.

നഗ്നതാ പ്രദര്‍ശനം ആവശ്യത്തിലധികമുണ്ടെന്നും അതുകൊണ്ട് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയില്ല എന്നും പറഞ്ഞ് നടി ചിത്രാഗദ സിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതും വാര്‍ത്തയായിരുന്നു. പിന്നീട് ബംഗാളി നടി ബിദിത ബാഗാണ് പകരക്കാരിയായി എത്തിയത്.

English summary
Nawazuddin Siddiqui’s Wife Is DAMN UPSET, Courtesy His S*X Scenes In Babumoshai Bandookbaaz

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam