»   » ഡി എന്‍ എ ടെസ്റ്റിന്റെ റിസള്‍ട്ട് സോഷ്യല്‍ മീഡിയയില്‍, വൈറലായ പ്രമുഖ നടന്റെ വീഡിയോ കാണാണോ ?

ഡി എന്‍ എ ടെസ്റ്റിന്റെ റിസള്‍ട്ട് സോഷ്യല്‍ മീഡിയയില്‍, വൈറലായ പ്രമുഖ നടന്റെ വീഡിയോ കാണാണോ ?

Posted By:
Subscribe to Filmibeat Malayalam

മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ അരങ്ങേറുന്ന പ്രശ്‌നങ്ങള്‍ കുറച്ചൊന്നുമല്ല. അതിനെതിരെ നടക്കുന്ന പോരാട്ടങ്ങള്‍ ആരും കാണാപ്പെടുന്നില്ല എന്നതാണ് സത്യം. ബോളിവുഡില്‍ നിന്നും ഇതിനെതിരെ ഉയരുന്ന പ്രസ്താവനകളെല്ലാം വിവാദങ്ങളായി മാറുകയായിരുന്നു.

ഇതിനിടെ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്. സംഭവം നിസാര കാര്യമൊന്നുമല്ല. താന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയെന്നും അതില്‍ കിട്ടിയ റിസല്‍ട്ടുകള്‍ താരം നിശ്ബദ്ദ വീഡിയോയിലുടെ പങ്കുവെച്ചിരിക്കുകയാണ് നവാസുദ്ദീന്‍ സിദ്ദിഖി.

നിശബ്ദ വീഡിയോ

വീഡിയോയുടെ ആദ്യം താരം പേര് പറഞ്ഞ് പരിചയപ്പെടുത്തുന്നു. ഞാന്‍ നവാസുദ്ദീന്‍ സിദ്ദിഖിയാണ്. ഞാനൊരു ഡി എന്‍ എ ടെസ്റ്റ് നടത്തി. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ ഞാനാരണെന്ന് എനിക്ക് മനസിലായെന്നാണ് താരം പറയുന്നത്. നിശബ്ദ വീഡിയോ ആയതിനാല്‍ നവാസുദ്ദീന്‍ കൈയില്‍ ചെറിയൊരു പ്ലക്കാര്‍ഡുകളില്‍ എഴുതിയാണ് കാര്യങ്ങള്‍ പറയുന്നത്.

താന്‍ 16.66 ശതമാനം ഹിന്ദുവാണ്

വെള്ള നിറത്തിലുള്ള കുര്‍ത്തയിട്ട് തോളില്‍ കാവി കളര്‍ തുണിയും വെച്ചിട്ട് പറയുന്നു ഡി എന്‍ എയുടെ റിസല്‍ട്ടില്‍ താന്‍ 16.66 ശതമാനം ഹിന്ദുവാണെന്ന്

താന്‍ 16.66 ശതമാനം മുസ്ലീമാണ്

അടുത്തതായി പറയുന്നു. താന്‍ 16.66 ശതമാനം മുസ്ലീമാണെന്ന്. ഒപ്പം വേഷത്തിലും മാറ്റമുണ്ട്. ഇത്തവണ കറുത്ത കുപ്പായവും വെള്ള തൊപ്പിയുമാണ് വേഷം.

16.66 ശതമാനം സിക്ക് ആണ്

അടുത്തതായി 16.66 ശതമാനം സിക്ക് ആണെന്നാണ് താരം പറയുന്നത്. സിക്കുകാരെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വേഷവും ഒപ്പം തലപ്പാവും താരം ധരിച്ചിരിക്കുന്നു.

16.66 ശതമാനം ക്രിസ്ത്യാനിയാണ്

വെള്ള നിറത്തിലുള്ള ളോഹയും കഴുത്തില്‍ കുരിശുമാലയുമിട്ട താരം പറയുന്നു. 16.66 ശതമാനം താന്‍ ക്രിസ്ത്യാനിയാണെന്ന്.

16.66 ശതമാനം ബുദ്ധിസ്റ്റാണ്

ബുദ്ധിസ്റ്റുകളുടെ വേഷത്തിലെത്തിയ നവാസുദ്ദീന്‍ പറയുന്നു. 16.66 ശതമാനം താന്‍ ബുദ്ധിസ്റ്റാണെന്ന്.

എന്റെ ഡി എന്‍ എയില്‍ എല്ലാ മതങ്ങളിലും 16.66 ശതമാനം ഉണ്ട്

എന്റെ ഡി എന്‍ എയില്‍ എല്ലാ മതങ്ങളിലും 16.66 ശതമാനം ഉണ്ടെന്നാണ് പിന്നീട് താരം പറയുന്നത്.
എന്നാല്‍ തന്റെ ആത്മാവിനെ പരിശോധിച്ചപ്പോള്‍ കിട്ടിയത് ഇതൊന്നുമായിരുന്നില്ല. അവിടെ പറയുന്നു താന്‍ 100 ശതമാനം കലകാരാനാണെന്ന് താരം വ്യക്തമാക്കുന്നു.

English summary
Nawazuddin Siddiqui Gets His DNA TESTED; Find Out Why!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam