ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ! നവാബിന്‍റെ വാക്കിന് പൂജ യെസ് മൂളി

പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് പൂജ ബത്ര. വശ്യസൗന്ദര്യവുമായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങിയ താരം കൂടിയാണ് പൂജ ബത്ര. ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം അരങ്ങേറിയത്. ബോളിവുഡിന്റെ സ്വന്തം അഭിനേത്രിയാണെങ്കിലും മലയാളത്തിലും ഈ താരം സാന്നിധ്യം അറിയിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ താരങ്ങളുടെ നായികയായാണ് താരമെത്തിയത്. മേഘം, ദൈവത്തിന്റെ മകന്‍, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിലൂടെയായിരുന്നു താരം തിളങ്ങിയത്.

മലയാളത്തിലേക്കെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിന് നല്‍കിയത്. മികച്ച അവസരങ്ങള്‍ തേടിയെത്തിയിട്ടും താരം ഇടക്കാലത്ത് വെച്ച് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ആദ്യവിവാഹത്തില്‍ നിന്നും പൂജ മോചനം നേടിയിരുന്നു. സിനിമയില്‍ സജീവമല്ലായിരുന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്. നവാബ് ഷായുമായുള്ള പ്രണയത്തെക്കുറിച്ച് സ്ഥിരീകരണം വന്നതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകളുമെത്തിയത്.

വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ജീവിതത്തില്‍ സന്തോഷം വന്നുതുടങ്ങിയെന്നും പ്രണയത്തിലാണ് താനെന്നുമൊക്കെ താരം പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ച് വാചാലയായപ്പോഴൊന്നും ആരാണ് കാമുകനെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. നവാബ് ഷായായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചത്. പൂജയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്‍രെ പോസ്റ്റുകളും തരംഗമായി മാറിയത്. പൂജയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

പൂജയുമായുള്ള പ്രണയത്തെക്കുറിച്ച് നവാബ് ഷാ

ബിഗ് സ്‌ക്രീനിലെ നായികയും വില്ലനും ഒരുമിച്ചതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. അടുത്തിടെയായിരുന്നു പൂജ ബത്രയും നവാബ് ഷായും വിവാഹിതരായത്. അതീവ രഹസ്യമായാണ് വിവാഹമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. എന്നാല്‍ പിന്നീട് താരങ്ങള്‍ തന്നെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുകയായിരുന്നു. തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാവുന്ന സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരുന്നു വിവാഹമെന്തിനാണ് വൈകിപ്പിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചത്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടത്തിയത്.

20 വര്‍ഷത്തോളമായി തനിക്ക് പൂജയെ അറിയാമെന്ന് നവാബ് ഷാ പറയുന്നു. മെന്‍ എക്‌സ്പിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ആദ്യ കാഴ്ചയില്‍ത്തന്നെ പൂജയെ വിവാഹം ചെയ്യാനായി താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പൂജയും സമ്മതം അറിയിച്ചതോടെയാണ് വിവാഹം തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

പൂജയുമായുള്ള പ്രണയത്തെക്കുറിച്ച് നവാബ് ഷാ

നേരത്തെ തന്നെ പൂജയെ അറിയാമെങ്കിലും തന്നെ വിവാഹം ചെയ്യുമോയെന്ന് ചോദിക്കാനും മാത്രമുള്ള പരിചയമില്ലായിരുന്നുവെന്നും താരം പറയുന്നു. തന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നപ്പോഴാണ് പൂജയോട് വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. വിവാഹാഭ്യര്‍ത്ഥന നടത്തണമെന്നൊന്നും നേരത്തെ കരുതിയിരുന്നില്ല. നേരത്തെ ആസുത്രണം ചെയ്ത കാര്യമൊന്നുമായിരുന്നില്ല അതെന്നും താരം പറയുന്നു.

തനിക്ക് ചേരുന്ന പങ്കാളിയാണ് ഇതെന്ന് തോന്നിയിരുന്നുവെന്നും നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂവെന്നും വിവാഹം കഴിക്കാമോയെന്നും ചോദിക്കുകയായിരുന്നുവെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. മനോഹരമായ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

പൂജയുമായുള്ള പ്രണയത്തെക്കുറിച്ച് നവാബ് ഷാ

5 മാസത്തെ പ്രണയത്തിന് ശേഷമാണ് തങ്ങള്‍ വിവാഹിതരായതെന്ന് നവാബ് ഷാ പറയുന്നു. നേരത്തെ നവാബിനെ അറിയാമായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തിലാണ് അദ്ദേഹത്തെ വീണ്ടും കണ്ടതെന്നും ആ കൂടിക്കാഴ്ചയാണ് നിര്‍ണ്ണായകമായി മാറിയതെന്നും പൂജ പറയുന്നു. അടുത്ത സുഹൃത്ത് വഴിയായിരുന്നു ആ കൂടിക്കാഴ്ച. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാം യാദൃശ്ചികമായി തോന്നുന്നുവെന്നും പൂജ പറയുന്നു.

നവാബുമായുള്ള വിവാഹത്തില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും താരം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങളെല്ലാം പങ്കുവെച്ചാണ് എത്തുന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ആചാരപ്രകാരമുള്ള ചടങ്ങുകളായിരുന്നു ആദ്യം നടത്തിയത്. അധികം വൈകാതെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്നും താരം വ്യക്തമാക്കിയിരുന്നു.

പൂജയുമായുള്ള പ്രണയത്തെക്കുറിച്ച് നവാബ് ഷാ

ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെയായാണ് പൂജ ബത്രയെത്തേടി സിനിമാപ്രവര്‍ത്തകരെത്തിയത്. ആസൈ എന്ന സിനിമയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. വിരാസത്, ഒരുവന്‍, ജോഡി നമ്പര്‍ വണ്‍, തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. 2003 ല്‍ ഡോ എസ് അലുവായിയും പൂജയും വിാഹിതരായിരുന്നു. വിവാഹത്തോടെ താരം സിനിമയില്‍ നിന്നും അകലുകയായിരുന്നു. 2011ലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X