ആദ്യ കാഴ്ചയില്‍ത്തന്നെ വിവാഹം ചെയ്യാന്‍ തോന്നി! പൂജ ബത്രയുമായുള്ള പ്രണയത്തെക്കുറിച്ച് നവാബ് ഷാ!

ബിഗ് സ്‌ക്രീനിലെ വില്ലനും നായികയും ജീവിതത്തില്‍ ഒരുമിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ പൂജ ബത്രയും നവാബ് ഷായും വിവാഹിതരായത് അടുത്തിടെയാണ്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹമെന്നും രജിസ്‌ട്രേഷന്‍ അടുത്ത ദിവസം തന്നെ നടത്തുമെന്നുമായിരുന്നു നേരത്തെ പൂജ ബത്ര പറഞ്ഞത്. പ്രണയത്തിലാണെന്നും ജീവിതം ആസ്വദിച്ച് തുടങ്ങിയെന്നും താരം പറഞ്ഞിരുന്നുവെങ്കിലും കാമുകന്‍ ആരാണെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ കണ്ടതോടെ ആരാധകര്‍ ഇതേക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. നവാബ് ഷായുടെ പോസ്റ്റുകളില്‍ പൂജയെ കണ്ടതോടെയാണ് ഇവരുടെ പ്രണയത്തെക്കുറിച്ച് പുറംലോകം മനസ്സിലാക്കിയത്.

2003ലായിരുന്നു പൂജ ബത്രയുടെ ആദ്യ വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ലോസ് ഏഞ്ചല്‍സിലായിരുന്നു താരം. അഭിപ്രായ ഭിന്നതകളും അസ്വാരസ്യവുമൊക്കെ കൂടി വന്നപ്പോള്‍ താരം വിവാഹ മോചനം നേടുകയായിരുന്നു. 40 കാരിയായ താരത്തോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം ഒന്നിനും തടസ്സമല്ലെന്നായിരുന്നു താരം പറഞ്ഞത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞവരെല്ലാം എന്തിനാണ് വിവാഹം വച്ച് താമസിപ്പിക്കുന്നത് എന്നായിരുന്നു ചോദിച്ചത്. വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് പൂജ ബത്ര ഇതേക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് നവാബ് ഷാ വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വില്ലനും നായികയും

വില്ലനും നായികയും

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് പൂജ ബത്ര. ഒരുകാലത്ത് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങി നിന്ന താരമായിരുന്നു പൂജ. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. വിരാസത് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയില്‍ അരങ്ങേറിയത്. അനില്‍ കപൂര്‍, തബു എന്നിവര്‍ക്കൊപ്പം സഹനടിയായെത്തിയ പൂജ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇതിന് പിന്നാലെയായാണ് താരത്തെ തേടി മികച്ച അവസരങ്ങളെത്തിയത്. സഹനടിയില്‍ നിന്നും നായികയിലേക്ക് പ്രമോഷനും ലഭിക്കുകയായിരുന്നു. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ താരമാണ് നവാബ് ഷാ. വില്ലത്തരത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചത്. ബിഗ് സ്‌ക്രീനിലെ വില്ലനും നായികയും ഒരുമിച്ചുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകലോകം.

മലയാളികള്‍ക്കും പ്രിയപ്പെട്ട താരം

മലയാളികള്‍ക്കും പ്രിയപ്പെട്ട താരം

ബോളിവുഡിന്റെ സ്വന്തം താരമാണെങ്കില്‍ക്കൂടിയിം മലയാളത്തിലും വരവറിയിച്ചിരുന്നു പൂജ ബത്ര. കുസൃതി നിറഞ്ഞ നായികായാണ് താരമെത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങളുടെ നായികയായാണ് പൂജ മലയാളത്തിലേക്ക് എത്തിയത്. ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു പൂജ അഭിനയിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളക്കരയുടെ ഇഷ്ടവും ഈ നായിക നേടിയെടുത്തിരുന്നു.

ആദ്യകാഴ്ചയിലെ തോന്നല്‍

ആദ്യകാഴ്ചയിലെ തോന്നല്‍

പ്രണയത്തിലാണെന്ന് പൂജ ബത്ര പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല. ഡേറ്റിംഗ് ചിത്രങ്ങളുമായി നവാബ് ഷാ എത്തിയതോടെയാണ് ഇവരുടെ പ്രണയം പരസ്യമായത്. ആദ്യത്തെ കാഴ്ചയില്‍ത്തന്നെ പൂജയെ വിവാഹം കഴിക്കണമെന്ന് തോന്നിയിരുന്നതായി നവാബ് ഷാ പറയുന്നു. ഇതാദ്യമായാണ് അദ്ദേഹം വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്. സൂര്യപ്രകാശം പോലെയാണ് പൂജ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ആ നിമിഷം തന്നെ അവള്‍ക്കൊപ്പമാണ് ഇനിയുള്ള ജീവിതമെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എല്ലാം അനുകൂലമായി വന്നു

എല്ലാം അനുകൂലമായി വന്നു

പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിവാഹം ഉടന്‍ തന്നെ നടത്തിക്കൂടേയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ലളിതമായ ചടങ്ങായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്. പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. ഇന്നത്തെ കാലത്ത് വളരെ അപൂര്‍വ്വമായി കാണുന്ന തരത്തിലുള്ള ബന്ധമാണ് തങ്ങളുടേത്. വിവാഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചുമൊന്നും തങ്ങള്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വളരെ മനോഹരമായാണ് തങ്ങള്‍ പരസ്പരം കണക്ട് ചെയ്തത്. പിന്നീട് കാര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമായി വന്നുവെന്നും അദ്ദേഹം പറയുന്നു.

ചിത്രങ്ങളും പോസ്റ്റുകളും

ചിത്രങ്ങളും പോസ്റ്റുകളും

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നവാബ് ഷായും പൂജ ബത്രയും. നിമിഷനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും അതിന് പിന്നിലെ വിശേഷങ്ങളുമൊക്കെ വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. എന്നെന്നും ഈ സന്തോഷം നിലനില്‍ക്കട്ടെയെന്നാണ് ആരാധകരുടേയും കമന്റ്. സിനിമയില്‍ സജീവമാവുന്നില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് മറ്റ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്.

 പ്രായം തടസ്സമല്ല

പ്രായം തടസ്സമല്ല

42ാമത്തെ വയസ്സിലാണ് പൂജ ബത്ര വീണ്ടും വിവാഹിതയായത്. സ്വഭാവികമായ രീതിയില്‍ പോവുന്നതിനിടയിലാണ് ഇനിയുള്ള ജീവിതം ഇദ്ദേഹത്തിനോടൊപ്പമാണ് ചെലവഴിക്കേണ്ടത് എന്ന തോന്നലുണ്ടായത്. പ്രായമൊരു തടസ്സമായി തോന്നിയിരുന്നില്ലെന്നും അധികം വൈകാതെ തന്നെ തങ്ങള്‍ വിവാഹിതരാവുകയായിരുന്നുവെന്നുമായിരുന്നു നേരത്തെ പൂജ പറഞ്ഞത്. ചടങ്ങുകള്‍ നടത്തിയതിന് പിന്നാലെ തന്നെ രജിസ്‌ട്രേഷനും ഉടന്‍ പൂര്‍ത്തിയാക്കുമെന്നപം താരം വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X