ദീപികയെത്തിയിട്ടും നയൻതാരയില്ല; ഇത്തവണ കാരണം അമ്മ; ലേഡി സൂപ്പർസ്റ്റാറിന് വിമർശനം

ബോക്സ് ഓഫീസിൽ റെക്കോ‍ഡ് സൃഷ്ടിച്ച് കൊണ്ട് കുതിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം ജവാൻ. റിലീസ് ചെയ്ത് 9 ദിവസത്തിനുള്ളിൽ 700 കോടി രൂപയാണ് ചിത്രം ആ​ഗോള തലത്തിൽ കലക്ട് ചെയ്തിരിക്കുന്നത്. പഥാന്റെ വിജയത്തിന് തൊട്ടുപിന്നാലെ വന്ന ബ്ലോക്ക് ബസ്റ്റർ ആയതിനാൽ ഷാരൂഖും ആരാധകരും അതീവ സന്തോഷത്തിലാണ്. മറുവശത്ത് ബോളിവുഡിലേക്കുള്ള അരങ്ങേറ്റം ​ഗംഭീരമാക്കിയതിന്റെ ആ​ഹ്ലാദത്തിലാണ് സംവിധായകൻ അറ്റ്ലിയും നടി നയൻതാരയും. ബോളിവുഡിൽ നിന്നും വൻ സ്വീകാര്യതയാണ് ആദ്യ ചിത്രത്തിലൂടെ നയൻതാരയ്ക്ക് ലഭിച്ചിരിക്കുന്നത്.

നയൻതാരയും ഷാരൂഖും തമ്മിലുള്ള കെമിസ്ട്രിയും ഏവരും എടുത്ത് പറയുന്നുണ്ട്. ആദ്യ ബോളിവുഡ് ചിത്രം തന്നെ ഷാരൂഖ് ഖാനൊപ്പമായത് നയൻതാരയ്ക്ക് കരിയറിൽ വലിയ തോതിൽ ​ഗുണം ചെയ്യും. എന്നാൽ ജവാനുമായി ബന്ധപ്പെട്ട പാെതുചടങ്ങുകളിൽ ഒന്നും നയൻതാരയെ കാണുന്നില്ല. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രസ് കോൺഫറൻസ് മുംബൈയിൽ നടന്നത്. ഷാരൂഖും സഹതാരങ്ങളുമെല്ലാം പങ്കെടുത്ത ചടങ്ങിൽ അതിഥി വേഷത്തിലെത്തിയ ദീപിക പദുകോൺ പോലും എത്തി. എന്നാൽ നയൻതാര എത്തിയില്ല.

Nayanthara

അമ്മയുടെ പിറന്നാൾ ദിനമായതിനാലാണ് നടി മാറി നിന്നത്. വീഡിയോയിലൂടെ ചടങ്ങിൽ നയൻതാര സംസാരിച്ചിട്ടുണ്ട്. ആ​ദ്യ ബോളിവുഡ് ചിത്രം, കരിയറിലെ പരാജയങ്ങൾക്കിടെ വന്ന ബ്ലോക്ബസ്റ്റർ, ഷാരൂഖ് ഖാൻ എന്ന സൂപ്പർസ്റ്റാറിന്റെ സാന്നിധ്യം എന്നീ ഘടകങ്ങൾ പരി​ഗണിച്ച് നയൻതാര നോ പ്രൊമോഷൻ പോളിസിയിൽ മാറ്റം വരുത്തേണ്ടതായിരുന്നു എന്ന് ഇതിനകം സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നിട്ടുണ്ട്. നേരത്തെ ജവാന്റെ ഓഡിയോ ലോഞ്ചിലും നയൻതാര പങ്കെടുത്തില്ല.

തമിഴകത്തെ നിരവധി ഫിലിം ജേർണലിസ്റ്റുകൾ ഇതിനകം ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്വന്തം പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന സിനിമയാണെങ്കിൽ യാതൊരു മടിയുമില്ലാതെ നടി നയൻതാര പ്രൊമോഷന് പങ്കെടുക്കാറുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നയൻതാരയുടെ റൗഡി പിക്ചേഴ്സ് നിർമിച്ച കണക്ട് എന്ന തമിഴ് സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി തെലുങ്ക് മാധ്യമങ്ങൾക്കുൾപ്പെടെ നയൻതാര അഭിമുഖം നൽകിയിട്ടുണ്ട്.

Nayanthara

എന്നാൽ ജവാന്റെ പ്രൊമോഷന് നയൻതാര എത്താത്തതിൽ ഷാരൂഖ് ഖാന് നീരസം ഇല്ലെന്നാണ് സൂചന. കഴി‍ഞ്ഞ ദിവസം നടന്ന പ്രസ് കോൺഫറൻസിൽ നയൻതാരയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നടൻ അറിയിച്ചിട്ടുണ്ട്.
ചടങ്ങിൽ നയൻതാരയെക്കുറിച്ചുള്ള ചോദ്യത്തിനും ഇദ്ദേഹം മറുപടി നൽകി. നയൻതാരയ്ക്കൊപ്പമുള്ള കെമിസ്ട്രി മനോഹരമായിരുന്നു, എങ്ങനെ എല്ലാ നടിമാർക്കൊപ്പവും ഇത്ര നല്ല കെമിസ്ട്രി കൊണ്ടുവരാൻ കഴിയുന്നു എന്ന ചോദ്യമാണ് ഷാരൂഖിന് നേരെ വന്നത്.

സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ് അതിന്റെ ക്രെഡിറ്റ് അർഹിക്കുന്നതെന്ന് ഷാരൂഖ് വ്യക്തമാക്കി. ജവാന് ശേഷം ഇരവൈൻ ആണ് നയൻതാരയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ജയം രവിയാണ് ചിത്രത്തിലെ നായകൻ. നടിയുടെ പുതിയ ബോളിവുഡ് സിനിമകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബോളിവുഡിനെ സംബന്ധിച്ച് സിനിമയുടെ പ്രൊമോഷനിൽ പങ്കെടുക്കുന്നത് ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യമാണ്. സൂപ്പർസ്റ്റാറുകൾ വരെ മുടങ്ങാതെ പ്രൊമോഷന് എത്തുകയും മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയും ചെയ്യും.

എന്നാൽ നയൻതാരയ്ക്ക് സിനിമ കഴിഞ്ഞാൽ മാധ്യമങ്ങൾക്ക് മുന്നിലേക്ക് വരുന്നതിനോട് താൽപര്യമില്ല. അതേസമയം നടിയെ തേടി ബോളിവുഡിൽ നിന്നും അവസരങ്ങൾ വരുന്നുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് 9 കെയർ എന്ന സ്കിൻ കെയർ ബ്രാൻഡ് തുടങ്ങിയ വിവരം നയൻതാര ആരാധകരെ അറിയിച്ചത്. സിനിമയ്ക്കൊപ്പം ബിസിനസ് രം​ഗത്തും നടി സജീവമായിക്കൊണ്ടിരിക്കുകയാണ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X