'നയൻതാരയെ അവ​ഗണിച്ചു'; കരൺ ജോഹറിനെതിരെ വിമർശനങ്ങൾ

കോഫി വിത്ത് കരണിന്റെ മൂന്നാമത്തെ എപ്പിസോഡ് ഇപ്പോഴും ഹിറ്റ് ചാർ‌ട്ടിൽ തുടരുകയാണ്. അക്ഷയ് കുമാറും സമാന്തയും ഒരുമിച്ചെത്തിയ എപ്പിസോഡ് സംബന്ധിച്ച് വലിയ ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പുറത്തിറങ്ങിയ മൂന്ന് എപ്പിസോഡുകളിലും മികച്ച് നിന്നത് സമാന്ത-അക്ഷയ് കുമാർ എപ്പിസോഡാണെന്നാണ് ഒരു വിഭാ​ഗം പ്രേക്ഷകർ പറയുന്നത്. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമായതിനാൽ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ശ്രദ്ധയും ഇത്തവണ കോഫി വിത്ത് കരണിലേക്ക് കൂടുതലായെത്തി.

റാപിഡ് ഫയർ റൗണ്ടുകളും ​ഗെയ്മുകളും ഇരു താരങ്ങളും രസകരമാക്കി

വളരെ ആവേശകരവും രസകരവുമായ എപ്പിസോ‍ഡായിരുന്നു ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. റാപിഡ് ഫയർ റൗണ്ടുകളും ​ഗെയ്മുകളും ഇരു താരങ്ങളും രസകരമാക്കി.

നാ​ഗചൈതന്യയുമായുള്ള തന്റെ വിവാഹ മോചനമുൾപ്പെടെയുള്ള വിഷയങ്ങൾ സമാന്ത ഷോയിൽ പരാമർശിച്ചു. നാ​ഗചൈതന്യയുമായി നിലവിൽ സൗഹൃദ മനോഭാവത്തിലല്ലെന്നാണ് സമാന്ത വ്യക്തമാക്കിയത്.

ഇപ്പോഴിതാ കോഫി വിത്ത് കരൺ സംബന്ധിച്ച് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. തെന്നിന്ത്യൻ താരം നയൻതാരയെ പറ്റി കരൺ ജോഹർ നടത്തിയ പരാമർശമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഏറ്റവും താരമൂല്യമുള്ള നായികയാരാണെന്നായിരുന്നു കരണിന്റെ ചോദ്യം

സമാന്തയോടുള്ള ഒരു ചോദ്യത്തിനിടെയായിരുന്നു നയൻതാരയുടെ പേര് കടന്ന് വന്നത്. തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായികയാരാണെന്നായിരുന്നു കരണിന്റെ ചോദ്യം. ഞാൻ നയൻതാരയോടാെപ്പം ഒരു സിനിമ ചെയ്തിട്ടുണ്ടെന്നായിരുന്നു നയൻസ് ആണ് ആ താരം എന്ന് സൂചിപ്പിച്ച് കൊണ്ട് സമാന്ത നൽകിയ മറുപടി.

എന്നാൽ നയൻസ് തന്റെ ലിസ്റ്റിലില്ലെന്നാണ് കരൺ ജോഹർ പറഞ്ഞത്. ശേഷം ഓർമാക്സ് മീഡിയ പുറത്തു വിട്ട ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ നായികമാരുടെ പേരും കരൺ വായിച്ചു. ഇതിൽ സമാന്തയായിരുന്നു പട്ടികയിൽ ഒന്നാമത്.

കരൺ നയൻതാരയെ അവ​ഗണിച്ചു എന്നാണ് ആരാധകർ പറയുന്നത്

കരൺ നയൻതാരയെ അവ​ഗണിച്ചു എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. ട്വിറ്റർ, റെഡിറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് ഈ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

നയൻതാരയോട് കരണിന് പുച്ഛമാണെന്നും ആരാധകർ കുറ്റപ്പെടുത്തി. കരണിന്റെ പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച റിലീസ് ചെയ്യാനിരിക്കുന്ന ​ഗുഡ് ലക്ക് ജെറി എന്ന സിനിമ നയൻസിന്റെ കാെലമാവ് കോകില എന്ന സിനിമയുടെ റീമേക്കാണെന്നും പലരും ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസവും സോഷ്യൽ മീഡിയയിൽ കരണിനെതിരെ  വിമർശനം ഉയർന്നിരുന്നു

കഴിഞ്ഞ ദിവസവും സോഷ്യൽ മീഡിയയിൽ കരണിനെതിരെ സമാന വിമർശനം ഉയർന്നിരുന്നു. ഷോയിൽ സമാന്തയെയും ആലിയ ഭട്ടിനെയും താരതമ്യം ചെയ്യാൻ നോക്കിയതായിരുന്നു വിവാദത്തിന് കാരണമായത്. ഓർമാക്സ് മീഡിയയുടെ പട്ടിക പ്രകാരം ആലിയ ഭട്ടിനെ പിന്തള്ളിയാണ് സമാന്ത ഒന്നാമതെത്തിയത്.

ആലിയ ഭട്ടിനെ പിന്തള്ളിയതിൽ എന്തു തോന്നുന്നു എന്നായിരുന്നു കരണിന്റെ ചോദ്യം. നോ കമന്റ്സ് എന്നാണ് സമാന്ത ചിരിച്ചു കൊണ്ട് മറുപടി നൽകിയത്. എന്നാൽ ചോ​ദ്യത്തിൽ കരണിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നു.

ആലിയ ഭട്ടിനെ പിന്തള്ളുന്നത് വലിയ കാര്യമായി കരണിന് തോന്നാൻ കാരണം ആലിയയോട് കരണിനുള്ള മമത മാത്രമാണെന്നായിരുന്നു ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടിയത്. ആലിയയോളം തന്നെ കരിയറിൽ നേട്ടങ്ങളുള്ള സമാന്തയ്ക്ക് എന്ത് കൊണ്ട് അവരെ പിന്തള്ളിക്കൂടാ എന്ന ചോദ്യവും വന്നു.

Read more about: nayanthara samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X