'കോകില എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു'; ജാൻവി കപൂറിനോട് നയൻതാര

‌ബോളിവുഡ് ചിത്രം ​ഗുഡ് ലക്ക് ജെറി റിലീസിനൊരുങ്ങുകയാണ്. ജൂലൈ 29 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ജാൻവി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയുടെ ട്രെയിലർ ഇതിനകം ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ​ഗുഡ് ലക്ക് ജെറി. നടി നയൻതാരയായിരുന്നു ചിത്രത്തിലെ നായിക.

2018 ൽ ഇറങ്ങിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായി ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. തമിഴ്നാട്ടിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ സിനിമ ഹിന്ദിയിലെത്തുമ്പോൾ എങ്ങനെയാവുമെന്നാണ് സിനിമാ ലോകം നോക്കുന്നത്. ഇതിനകം നയൻതാരയെയും ജാൻവി കപൂറിയെും താരതമ്യം ചെയ്യലും സോഷ്യൽ മീഡിയയിൽ നടന്നു.

nayans

ഇപ്പോൾ സിനിമയ്ക്ക് ആശംസകളിറിയിച്ചിരിക്കുകയാണ് നയൻതാര. കോകില എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. ​ഗുഡ് ലക്ക് ജെറിയുടെ ട്രെയ്ലർ കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പ്രേക്ഷകർക്ക് എത്രമാത്രം വിനോദകരമായ യാത്രയായിരിക്കും ഇത്. ഇതിലും മികച്ച ജെറിയെ ലഭിക്കില്ല, ​ഗുഡ് ലക്ക് ജാൻവി എന്നാണ് നയൻതാരയുടെ ആശംസ.

നേരത്തെ നയൻതാരയുമായുള്ള താരതമ്യത്തിൽ ജാൻവി കപൂറും പ്രതികരിച്ചിരുന്നു. കരിയറിന്റെ തുടക്കം മുതൽ ഇത്തരം താരതമ്യങ്ങൾ തന്നെക്കുറിച്ച് വന്നിട്ടുണ്ടെന്നും അത് കാര്യമാക്കാറില്ലെന്നുമാണ് ജാൻവി പറഞ്ഞത്. തന്റെ ആദ്യ ചിത്രവും റീമേക്കായിരുന്നെന്നും ജാൻവി ചൂണ്ടിക്കാട്ടി.

kokila

കരിയറിന്റെ തുടക്കത്തിൽ തന്റെ അമ്മ ശ്രീദേവിയുമായി വരെ താരമത്യം നടന്നിരുന്നു. എക്കാലത്തെയും മികച്ച നടിയാണ് അമ്മ. അതിനാൽ തന്നെ ഇത്തരം താരതമ്യങ്ങൾ തനിക്ക് പ്രതിരോധിക്കാനാവുമെന്നും ജാൻവി പറഞ്ഞിരുന്നു.

കൊലമാവ് കോകിലയിൽ നിന്നും ​ഗുഡ് ലക്ക് ജെറിക്ക് വളരെ വ്യത്യാസമുണ്ടെന്നും ജാൻവി പറഞ്ഞു. രണ്ട് സിനിമയുടെയും കഥാപശ്ചാത്തലം വേറെയാണ്. ഒന്നാമതായി ഉത്തരേന്ത്യൻ പശ്ചാത്തലമാണ് ​ഗുഡ് ലക്ക് ജെറിയിൽ. പഞ്ചാബിലെ ഒരു ബിഹാറി പെൺകുട്ടിയെ ആണ് ഞാൻ അവതരിപ്പിക്കുന്നത്. കോകിലയുടെയും ജെറിയുടെയും സ്വഭാവ രീതികളും മറ്റും വ്യത്യസ്തമാണെന്നും ജാൻവി പറയുന്നു.

nayanthara

2018 ൽ പുറത്തിറങ്ങിയ ധടക് ആണ് ജാൻവിയുടെ ആദ്യ സിനിമ. മറാത്തി സിനിമയായ സൈറത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഇത്. ധടക് പുറത്തിറങ്ങിയ അതേ വർഷം തന്നെയാണ് തമിഴിൽ കൊലമാവ് കോകിലയും പുറത്തിറങ്ങിയിരുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X