കോളേജ് ദിനങ്ങളിലെ ക്രഷ്, ശക്തി കപൂറാണ് ആ ചെറുപ്പക്കാരന്‍ എന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് നീന ഗുപ്ത

By Midhun Raj

സിനിമ-സീരിയല്‍ താരമായി ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് നടി നീന ഗുപ്ത. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള നടി നായികയായും ക്യാരക്ടര്‍ റോളുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് താരം. നീന ഗുപ്തയ്ക്ക് പുറമെ മകള്‍ മസബ ഗുപ്തയും എല്ലാവര്‍ക്കും സുപരിചിതയാണ്. അതേസമയം നീന ഗുപ്തയുടെ ആത്മകഥയായ സച്ച് കഹൂന്‍ തോ പുറത്തിറങ്ങിയത് അടുത്തിടെയാണ്. പുസ്തകത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുളള ജാനകി ദേവി മെമ്മോറിയല്‍ വനിതാ കോളേജില്‍ പഠിച്ച ദിനങ്ങളെ കുറിച്ച് നടി പറയുന്നുണ്ട്.

Neena Gupta-Shakti Kapoor

അന്ന് കാമുകിമാരെ കൂട്ടാന്‍ ബൈക്കില്‍ വരുന്ന കാമുകന്‍മാരെ ക്യാമ്പസിനുളളില്‍ ഇരുന്ന് അതിശയത്തോടെ നോക്കുമായിരുന്നു എന്ന് നീന പറയുന്നു. അന്ന് കണ്ട ആണ്‍കുട്ടികളില്‍ തനിക്ക് ക്രഷ് തോന്നിയ ഒരാളെ കുറിച്ചും നടി മനസുതുറന്നു. രണ്ട് ആണ്‍കുട്ടികളെയാണ് അന്ന് എല്ലാ ദിവസവും കാണാന്‍ പെണ്‍കുട്ടികളെല്ലാം കാത്തിരുന്നത്. അവര്‍ രണ്ട് പേരും നന്നായി ഡ്രസ് ധരിച്ചവരും, കാണാന്‍ നല്ല സൗന്ദര്യമുളളവരും ആയിരുന്നു.

അതില്‍ ഒരാളുടെ കണ്ണുകള്‍ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. അന്ന് കണ്ട നല്ല കണ്ണുകളുളള ചെറുപ്പക്കാരന്‍ ആരായിരുന്നു എന്ന് മനസിലായത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെന്ന് നീന ഗുപ്ത പറഞ്ഞു. അത് മറ്റാരുമല്ല. ബോളിവുഡിലെ പ്രശസ്ത താരം ശക്തി കപൂറാണ്. ശക്തി കപൂറിനോട് ഇതേകുറിച്ച് സംസാരിച്ചതിനെ കുറിച്ചും തന്റെ പുസ്തകത്തില്‍ നീന ഗുപ്ത പറയുന്നുണ്ട്.

സുമയ റെഡ്ഡിയുടെ അടിപൊളി ഫോട്ടോഷൂട്ട് ഇതാ, ചിത്രങ്ങള്‍ കാണാം

പതിറ്റാണ്ടുകള്‍ക്ക് ശേഷം എന്റെ കോളേജ് ദിവസങ്ങളെക്കുറിച്ച് ശക്തി കപൂറിനോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ജാനകി ദേവി കോളേജില്‍ പോയ കാര്യം അറിഞ്ഞത്. തനിക്ക് ഒരു കാമുകി ഉണ്ടെന്നും സ്ഥിരമായി വന്ന് അവളെ കൂട്ടാറുണ്ടായിരുന്നു എന്നും ശക്തി കപൂര്‍ പറഞ്ഞു. അദ്ദേഹം ഇത് പറഞ്ഞപ്പോള്‍ തനിക്ക് ചിരി വന്നുവെന്ന് നീന ഗുപ്ത പറയുന്നു. കാരണം എല്ലാ പെണ്‍കുട്ടികള്‍ക്കും ക്രഷ് തോന്നിയ ആ രണ്ട് ആണ്‍കുട്ടികളില്‍ ഒരാളാണ് ശക്തി കപൂറെന്ന് നടിക്ക് വിശ്വസിക്കാനായില്ല.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

More from Filmibeat

Read more about: neena gupta shakti kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X