​ഗർഭിണിയാണെന്ന് പങ്കാളിയോട് പറഞ്ഞപ്പോൾ; അബോർഷന് പലരും ഉപദേശിച്ചു; നീനയുടെ വാക്കുകൾ

ബോളിവുഡിൽ എപ്പോഴും ജനശ്രദ്ധ നേടുന്ന നടിയാണ് നീന ​ഗുപ്ത. 65 കാരിയായ നീനയ്ക്ക് ശ്രദ്ധേയമായ റോളുകൾ ഇപ്പോഴും ലഭിക്കുന്നു. ഒരു കാലത്ത് നീനയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ വലിയ വാർത്തയായതാണ്. മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരമായിരുന്ന വിവിയൻ റിച്ചാർഡുമായി നീനയ്ക്കുണ്ടായിരുന്ന ബന്ധമാണ് ഇതിന് കാരണം. എൺപതുകളിലാണ് നീനയും വിവിയൻ റിച്ചാർഡും അടുക്കുന്നത്. അന്ന് വിവിയന് സ്വന്തം രാജ്യത്ത് ഭാര്യയും കുടുംബവുമുണ്ട്. നീന ഇതറിഞ്ഞ് കൊണ്ടാണ് ക്രിക്കറ്ററിനൊപ്പം ജീവിതമാരംഭിച്ചത്. സച്ച് കഹോ തോ എന്ന നീന ​ഗുപ്തയുടെ ഡോക്യുമെന്ററിയിൽ ഈ ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. ‌

ജയ്പൂരിലെ മഹാറാണിയുടെ വിരുന്നിനാണ് നീന ​ഗുപ്ത വിവിയനെ കാണുന്നത്. പരിചയപ്പെട്ടപ്പോൾ തന്നെ പരസ്പരം ഇഷ്ടം തോന്നി. എന്നാൽ അന്ന് നമ്പർ കെെമാറിയിരുന്നില്ല. വിവിയൻ തിരിച്ച് പോയതോടെ കോൺടാക്ട് ചെയ്യാനായില്ല. പിന്നീട് ഡൽഹി എയർപോർട്ടിൽ വെച്ച് കണ്ടു. വെെകാതെ ഇരുവരും പ്രണയ ബന്ധത്തിലായി. ഇതിനിടെ നീന ​​ഗർഭിണിയായി. താൻ ഇക്കാര്യം അറിയുമ്പോഴേക്കും വിവിയൻ തിരിച്ച് പോയിരുന്നു.

Neena Gupta

അബോർഷൻ ചെയ്യാൻ ചിലർ എന്നെ ഉപദേശിച്ചു. സിം​ഗിൾ പാരന്റ് ആയാലുള്ള ബുദ്ധിമുട്ടുകൾ ചിലർ ചൂണ്ടിക്കാട്ടി. എല്ലാവരും പറയുന്നത് ഞാൻ ക്ഷമയോടെ കേട്ടു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം നിനക്കെന്താണ് ഇതേക്കുറിച്ച് തോന്നുന്നതെന്ന് സ്വയം ചോദിച്ചു. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടുകയാണ് എന്നായിരുന്നു മറുപടി.

​ഗർഭിണിയാണെന്ന കാര്യം വിവിയനോട് പറഞ്ഞു. ഇതുമായി മുന്നോട്ട് പോകുന്നതിൽ നിങ്ങൾക്ക് കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ വിവിയൻ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും നീന ​ഗുപ്ത ഓർത്തു. ഈ സാഹചര്യത്തിൽ തീരുമാനമെടുക്കാൻ എനിക്ക് മാത്രമല്ല, കുഞ്ഞിന്റെ അച്ഛൻ വിവിയാനും തുല്യ അധികാരമുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒരു ദിവസം അദ്ദേഹത്തെ വിളിച്ച് കുറേനേരം സംസാരിച്ചു. ഞാൻ ​ഗർഭിണിയാണ്, നിങ്ങളുടെ കുഞ്ഞിന് ജന്മം നൽകുന്നതിൽ നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാൻ ചോദിച്ചു.

Neena Gupta

വിവിയൻ സന്തോഷത്തിലായിരുന്നു. എന്നോട് ഇതുമായി മുന്നോട്ട് പോകാൻ പറഞ്ഞു. ശരിയായ കാര്യമാണ് ഞാൻ ചെയ്യുന്നതെന്ന് വിവിയന്റെ പ്രതികരണം എനിക്ക് ഉറപ്പ് തന്നു. അച്ഛന് താൽപര്യമില്ലെങ്കിൽ ഈ തീരുമാനവുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലായിരുന്നെന്നും നീന ​ഗുപ്ത പുസ്തകത്തിൽ കുറിച്ചു. . മകൾ മസാബ പിറന്ന ശേഷം വിവിയൻ കഴിയും പോലെ ഇൻവോൾവ് ആയി. ബന്ധം അകന്നും അടുത്തും കുറച്ച് വർഷങ്ങൾ മുന്നോട്ട് പോയി. ഞങ്ങൾക്കിട‌യിൽ വളരെ മനോഹരമായ നിമിഷങ്ങളും മോശം നിമിഷങ്ങളും ഉണ്ടായിട്ടുണ്ടെന്നും നീന ​ഗുപ്ത അന്ന് പറഞ്ഞു.

1989 ലാണ് നീന ​ഗുപ്തയ്ക്ക് മകൾ മസാബ ​ഗുപ്ത ജനിക്കുന്നത്. അംലൻ കുസും എന്നാണ് നീന ​ഗുപ്തയുടെ ആദ്യ ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇവർ പിരിഞ്ഞു. എൺപതുകളിലാണ് വിവിയൻ റിച്ചാർഡ് നീനയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. വിവിയനുമായി അകന്ന ശേഷം 2008 ൽ ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് മെഹ്റയെ നീന വിവാഹം ചെയ്തു. ഇരുവരും ഇന്ന് സന്തോഷകരമായ വിവാഹ ജീവിതം നയിക്കുന്നു. 1000 ബേബീസ് എന്ന സീരീസിലൂടെ മലയാളത്തിലും നീന ​ഗുപ്ത സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: neena gupta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X