മകളുടെ അച്ഛനാരാണെന്ന് അറിയാന്‍ ജനന സര്‍ട്ടിഫിക്കറ്റ് തട്ടിയെടുത്തു! ജാരസന്തതി എന്ന് വിളിക്കുന്നവരോട് താരപുത്രി

ഒത്തിരി ആരാധകരുള്ള നടിയാണ് നീന ഗുപ്ത. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമയിലെത്തി ഇപ്പോഴും സജീവമായി നില്‍ക്കുകയാണ് നടി. എന്നാല്‍ നീനയുടെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളാണ് പലപ്പോഴും വാര്‍ത്തകളില്‍ നിറച്ചത്. അതില്‍ പ്രധാനം നടി മകള്‍ക്ക് ജന്മം കൊടുത്തതും പിന്നീട് സിംഗിള്‍ മദറായി ജീവിച്ചതുമാണ്.

നീന ഗുപ്തയുടെ ജീവിതം ഒരിക്കലും അത്ര സുഖകരമായിരുന്നില്ല. വിവാഹ നിശ്ചയം മുടങ്ങിയത് മുതല്‍ വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാവുകയും പിന്നീട് അദ്ദേഹത്തിന്റെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുകയും ചെയ്തിരുന്നു. അന്ന് വിവാഹം കഴിക്കാതെ നടി ഒരു കുഞ്ഞിന് ജന്മം കൊടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നിരുന്നാലും മകളെ ഒറ്റയ്ക്ക് വളര്‍ത്തി നീന പ്രേക്ഷക പ്രശംസ നേടിയെടുത്തു.

neena-gupta

ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സനുമായിട്ടാണ് നീന പ്രണയത്തിലായിരുന്നത്. മകളുടെ പിതാവും അദ്ദേഹമാണ്. ഏറെ കാലം ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവിയന്‍ നേരത്തെ വിവാഹിതനായിരുന്നത് കൊണ്ട് അവര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിച്ചില്ല. 1989 ലാണ് നീന ഗുപ്ത മകള്‍ മസാബയ്്ക്ക് ജന്മം നല്‍കുന്നത്. അന്ന് തന്നെ മകളെ താന്‍ ഒറ്റയ്ക്ക് വളര്‍ത്തുമെന്ന് നടി തീരുമാനിച്ചു.

എന്നാല്‍ മകളെ ഗര്‍ഭിണിയായിരുന്ന കാലത്ത് കുഞ്ഞിന്റെ അച്ഛനെ കുറിച്ച് നടി തുറന്ന് സംസാരിച്ചിരുന്നില്ല. ഇതോടെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് അറിയാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്നാണ് നടി പറയുന്നത്. ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നാണ് നീന പറയുന്നത്.

എന്റെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് അറിയാന്‍ വേണ്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ മസാബയുടെ ജനന സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കാന്‍ ശ്രമിച്ചത്. പ്രതീഷ് നന്തി എന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു അത്. അന്ന് തന്റെയൊരു ആന്റിയാണ് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ഓഫീസില്‍ സമര്‍പ്പിച്ചത്. അത് തിരികെ വാങ്ങാനായി ചെന്നപ്പോഴാണ് മറ്റാരോ വന്ന് സര്‍ട്ടിഫിക്കറ്റ് കൊണ്ടു പോയെന്ന് അറിയുന്നത്.

'ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോള്‍ അവര്‍ പറഞ്ഞത് അത് നിങ്ങളുടെ ബന്ധു കൊണ്ടു പോയല്ലോ എന്നാണ്. ഭാഗ്യത്തിന് അയാളെ അറിയുന്ന ഒരാളെ എനിക്ക് അറിയാമായിരുന്നു. അയാള്‍ ആ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആര്‍ട്ടിക്കിള്‍ എഴുതി. പഠിപ്പും വിവരവുമുള്ളവര്‍ ഇങ്ങനെ ചെയ്താല്‍ നമ്മള്‍ എന്ത് പറയാനാണെന്നാണ്' നീന ചോദിക്കുന്നത്.

അന്ന ്തട്ടിപ്പ് കാണിച്ച മാധ്യമ പ്രവര്‍ത്തകനെ ഒരു അഭിമുഖത്തില്‍ നീന അസഭ്യം പറയുന്നുണ്ട്. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുന്നത്. മാത്രമല്ല തന്നെ ജാരസന്തതി എന്ന് വിളിക്കുന്നവരെ നടിയുടെ മകള്‍ മസാബ ചോദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. സ്വന്തം ഭര്‍ത്താവിന്റെ അവിഹിതം അംഗീകരിച്ച് കൂടെ കഴിയുന്നവരാണ് തന്നെ കളിയാക്കുന്നത് എന്നാണ് മസാബയുടെ പ്രതികരണം.

neena-gupta

അതേസമയം മകളെ അച്ഛനില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടില്ലെന്നാണ് നീന പറയുന്നത്. മസാബ അച്ഛനെ കാണാന്‍ അദ്ദേഹത്തിന്റെ നാട്ടില്‍ പോകാറുണ്ട്. മകളുടെ വിവാഹത്തിന് വിവിയനും നീനയും ഒരുമിച്ച് എത്തിയിരുന്നതും ശ്രദ്ധേയമായിരുന്നു.

അതേ സമയം അമ്മയെ പോലെ തന്നെ നീനയുടെ മകള്‍ മസാബയും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. അഭിനയത്തിലേക്ക് വരാതെ ഫാഷന്‍ ഡിസൈനിങ്ങിലാണ് താരപുത്രി സജീവമായിരിക്കുന്നത്. ഒരിക്കല്‍ തന്റെ ജനനത്തെ പറ്റി താരപുത്രിയും തുറന്ന് സംസാരിച്ചിരുന്നു. അമ്മയുടെ കൈയ്യില്‍ സാമ്പത്തികമായി ഒന്നുമില്ലാത്ത കാലത്താണ് താന്‍ ജനിക്കുന്നതെന്നാണ് മസാബ പറഞ്ഞത്.

'ഞാന്‍ ജനിക്കുമ്പോള്‍ എന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ 2000 രൂപയേ ഉണ്ടായിരുന്നുള്ളു. ഞാന്‍ ജനിക്കുന്നത് സിസേറിയനിലൂടെയായിരുന്നു. അമ്മയുടെ ജീവചരിത്രം വായിച്ചപ്പോളാണ് അമ്മ എനിക്ക് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളൊക്കെ ഞാന്‍ മനസ്സിലാക്കുന്നത്. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്യാറുണ്ടെന്നും താരപുത്രി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: neena gupta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X