വിവാഹിതനുമായി പ്രണയിച്ചത് വലിയ പ്രശ്‌നമായി! ഡേറ്റിങ്ങിന് ഉപദേശം തരാന്‍ താനാളല്ലെന്ന് നടി നീന ഗുപ്ത
ബോളിവുഡ് നടി നീന ഗുപ്ത പലപ്പോഴും തന്റെ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് പറയാറുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പലതരം വിഷയങ്ങളിലാണ് നടി അഭിപ്രായം രേഖപ്പെടുത്തിയത്. സ്ത്രീ-പുരുഷ സമത്വത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു നടി വെളിപ്പെടുത്തിയത്. അതുപോലെ ഡേറ്റിംഗിനെ പറ്റി ഉപദേശം നല്‍കാന്‍ താരം വിസമ്മതിച്ചിരിക്കുകയാണ്.
എന്തുകൊണ്ടാണ് താന്‍ ഡേറ്റിങ്ങിനെ അനുകൂലിക്കാത്തതെന്ന് കാരണം സഹിതം നടി വിശദീകരിക്കുകയും ചെയ്തിരു. മാത്രമല്ല തന്റെ ഭര്‍ത്താവ് വിവേക് മെഹ്റയെ കുറിച്ചും മകള്‍ മസാബയുടെ വിവാഹമോചനത്തെ കുറിച്ചും അത് മകളെ എങ്ങനെ ബാധിച്ചെന്നുമൊക്കെ അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.

'ഭര്‍ത്താവ് വിവേക് മെഹ്‌റയെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം വിവാഹിതനും കുട്ടികളുടെ പിതാവുമായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെ, ഒരിക്കല്‍ ഞങ്ങള്‍ ദമ്പതികളുടെ തെറാപ്പിക്ക് പോയി. നമ്മളെ കുറിച്ചാണെങ്കിലും തുറന്ന് സംസാരിക്കുന്നത് ആരോഗ്യകരമാണെന്ന് മനസിലായെന്ന് നീന പറയുന്നു'.
തന്റെ ആരാധകര്‍ക്ക് ഡേറ്റിങ്ങിനെ കുറിച്ചൊരു ഉപദേശം നല്‍കാന്‍ അഭിമുഖത്തിനിടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീന ഉടനെ നിരസിക്കുകയായിരുന്നു. 'റിലേഷന്‍ഷിപ്പിനെ കുറിച്ച് മറ്റൊരാള്‍ക്ക് ഉപേദേശം നല്‍കാന്‍ ഞാന്‍ ആളല്ല. ഇക്കാര്യത്തില്‍ തെറ്റ് പറ്റിയ വ്യക്തിയാണ്. ഞാന്‍ എപ്പോഴും ഡേറ്റ് ചെയ്ത ആളുകള്‍ ഞാനുമായി ചേരുന്നവരായിരുന്നില്ല. അതിലെനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യം എന്നോട് ചോദിക്കരുത്, കാരണം ഞാന്‍ വളരെ മണ്ടത്തരവും മോശവുമായ മറുപടി നല്‍കും.
മകള്‍ മസാബയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത തെറ്റും താരം പങ്കുവെച്ചു, 'മസബ ആദ്യം വിവാഹം കഴിക്കാനേ ആഗ്രഹിച്ചില്ല. ഭാവി ഭര്‍ത്താവുമായി ഒരു ലിവ്-ഇന്‍ ബന്ധത്തില്‍ തുടരാനാണ് അവള്‍ ആഗ്രഹിച്ചത്. പക്ഷേ ഞാന്‍ അതിന് സമ്മതിച്ചില്ല. നീയും അവനും തമ്മില്‍ നല്ല ജീവിതമായിരിക്കുമെന്നും അവനില്‍ നിന്നും നീ മാറില്ലെന്നും അതിനാല്‍ വിവാഹം കഴിക്കാനും ഞാനാണ് പറഞ്ഞത്'.
അതൊരു അബദ്ധമായിരുന്നു. പിന്നീട് മസബയും അവളുടെ ഭര്‍ത്താവായിരുന്ന മധു മന്തേനയും തമ്മില്‍ പിരിഞ്ഞു. ശരിക്കും ഞാനത് കേട്ടപ്പോള്‍ തകര്‍ന്നു പോയി. ഒരിക്കലും ഞാനത് ചിന്തിച്ചിരുന്നില്ല, കാരണം ഞാനും എന്റെ ഭര്‍ത്താവും അവളുടെ മുന്‍ ഭര്‍ത്താവിനെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്.

അവന്‍ വളരെ നല്ല മനുഷ്യനാണ്. പക്ഷേ അവര്‍ക്ക് ഒത്തുചേര്‍ന്ന് പോകാന്‍ പറ്റിയില്ലെങ്കില്‍, അത് പറ്റില്ലെന്ന് തന്നെയാണ്. അവള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു മാസത്തോളം ഞാന്‍ തളര്‍ന്നു പോയി. വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത്. ഇതൊന്നും നമ്മുടെ കൈയിലുള്ള കാര്യങ്ങല്ല, അത് മറ്റൊരാളുടെ ജീവിതമാണെന്നും നീന പറയുന്നു.
നീന ഗുപ്ത ആദ്യം പ്രണയിച്ചത് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെയായിരുന്നു. ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും ലിവ് ഇന്‍ റിലേഷനിലായിരുന്നു. ഈ ബന്ധത്തിലുള്ള മകളാണ് മസാബ. ഇന്ത്യയില്‍ നിന്നും നീനയാണ് മസാബയെ വളര്‍ത്തിയത്. ശേഷം രണ്ട് തവണയാണ് നീന വിവാഹം കഴിച്ചത്. അംലന്‍ കുസുമം ഘോഷുമായിട്ടുള്ള ബന്ധം ഒരു വര്‍ഷം കൊണ്ട് അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് വിവേക് മെഹ്‌റയുമായിട്ടുള്ള വിവാഹം.
താരപുത്രിയായ മസാബ 2015-ല്‍ മധു മന്തേനയെ വിവാഹം കഴിച്ചു. മൂന്നാല് വര്‍ഷം മാത്രമേ അവരുടെ വിവാഹജീവിതം ഉണ്ടായിരുന്നുള്ളു. 2019-ല്‍ മസാബയും മധുവും ബന്ധം അവസാനിച്ചു. പിന്നീട് 2023 ജനുവരി 27-ന് മസാബ നടന്‍ സത്യദീപ് മിശ്രയെ വിവാഹം കഴിച്ചു.


Click it and Unblock the Notifications











