അമ്മയാണ് നടിയാകുന്നതിന് തടസം നിന്നത്! ഒടുവില്‍ അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ച് താരപുത്രി

നടിയും ടെലിവിഷന്‍ സംവിധായിക കൂടിയാണ് നീന ഗുപ്ത. ശക്തയായ സ്ത്രീയും അതിശയകരമായ നടിയാണെന്നുമാണ് നീന ഗുപ്ത. യുവതാരങ്ങള്‍ക്കെല്ലാം പ്രചോദനമാകുന്ന നീനയെ കുറിച്ചും മകളെ കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 1980 ല്‍ വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി കണ്ടുമുട്ടിയ നീന പിന്നീട് അദ്ദേഹവുമായി പ്രണയത്തിലായി.

പ്രണയം അതിത്രീവമായിരുന്നുവെങ്കിലും അദ്ദേഹവുമായി വിവാഹം നടക്കില്ലെന്ന കാര്യം കൂടി നീനയ്ക്ക് അറിയാമായിരുന്നു. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കുഞ്ഞിനെ സിംഗിള്‍ മദറായി വളര്‍ത്താമെന്ന് നടി തീരുമാനിക്കുകയായിരുന്നു. മസബ ഗുപ്ത എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതത്തില്‍ എന്തെങ്കിലും തെറ്റായി തീരുമാനം പഴയപടിയാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് വിവാഹം കഴിക്കാതെ കുഞ്ഞിനെ വളര്‍ത്താമെന്ന് തീരുമാനിച്ചതാണെന്ന് നടി പറഞ്ഞിരുന്നു.

neena-gupta-

കാരണം ഒരു കുട്ടിയുടെ ജീവിതത്തില്‍ മാതാപിതാക്കളുടെ പങ്ക് എന്താണെന്ന് താനിപ്പോള്‍ മനസിലാക്കുകയാണ്. എന്നിരുന്നാലും മകള്‍ മസബയോട് നീനയുടെ ഹൃദയത്തില്‍ നിന്നുള്ള യഥാര്‍ഥ സ്‌നേഹം അവര്‍ തമ്മിലുള്ള സ്‌നേഹത്തെ എന്നും കെട്ടുറപ്പോടെ നിര്‍ത്തിയിരിക്കുകയാണെന്നും നീന പറഞ്ഞിരുന്നു. ഇപ്പോള്‍ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനര്‍ കൂടിയായ മസബ തന്റെ കാര്യങ്ങളൊക്കെ തുറന്ന് പറയുകയാണ്.

തനിക്ക് പതിനാല് വയസുള്ളപ്പോള്‍ മുതല്‍ അമ്മയെ പാത പിന്തുടരുകയാണ്. എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ചില കാരണങ്ങളാല്‍ തന്റെ അമ്മ തന്നെ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. 14 വയസുള്ളപ്പോള്‍ തന്നെ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അമ്മ പല കാരണങ്ങളാല്‍ എന്നെ പിന്തിരിപ്പിച്ചു.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam

neena-gupta-

ഇപ്പോഴിതാ മസബ തന്റെ അഭിനയ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. പുതിയ ഷോ യ്ക്ക് മസബ മസബ ഓണ്‍ നെറ്റ്ഫ്‌ളിക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. മസബയുടെ അമ്മയും നടിയുമായ നീന ഗുപ്തയു ഇതില്‍ അഭിനയിക്കുന്നുണ്ട്. അമ്മയുടെയും മകളുടെയും യഥാര്‍ഥ ജീവിതത്തിലെ കാര്യങ്ങളാണ് ഈ സീരിസിലൂടെ പറയാന്‍ പോകുന്നതെന്നാണ് അറിയുന്നത്.

അമ്മയും ഞാനും ഞങ്ങളുടെ കഥ തന്നെ സാങ്കല്‍പ്പിക കഥാപാത്രങ്ങളെ പോലെ അവതരിപ്പിക്കുകയാണ്. സാങ്കല്‍പ്പികമാണെങ്കിലും ഈ സീരിസ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അമ്മയ്‌ക്കൊപ്പം അഭിനയിക്കുന്നതും മറ്റൊരു അനുഭവമായിരുന്നുവെന്നും മസബ പറയുന്നു.

More from Filmibeat

Read more about: actress neena നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X